പഞ്ചാബി ഹൗസ്

Released
Punjabi House
കഥാസന്ദർഭം:

കടബാധ്യത മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച ഉണ്ണിയെ രണ്ടപരിചിതർ രക്ഷപ്പെടുത്തുന്നു.മൂകനും ബധിരനുമായി നടിച്ചു കൊണ്ട് അവൻ അവരോടൊപ്പം മറ്റൊരിടത്ത് ജീവിക്കാൻ തുടങ്ങുന്നു.

സർട്ടിഫിക്കറ്റ്:
U
Runtime:
148മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 4 September, 1998

Actors & Characters

Cast:
ActorsCharacter
ഉണ്ണികൃഷ്ണൻ
പൂജ
സുജാത
സിക്കന്തർ സിംഗ്
ഗംഗാധരൻ
രമണൻ
കൈമൾ മാഷ്
മനീന്ദർ സിംഗ്
ഉത്തമൻ
സദാശിവ കൈമൾ
തൊമ്മിച്ചൻ
മനീന്ദർ സിംഗിന്റെ ഭാര്യ
ഉണ്ണിയുടെ അമ്മ
കരിഷ്മ
ലോറൻസ്
സെക്യൂരിറ്റി
പോലീസ് ഇൻസ്പെക്ടർ
സോണിയ (ഗുസ്തിക്കാരൻ )
പഞ്ചാബി കുടുംബാംഗം
പഞ്ചാബി കുടുംബാംഗം
ചായക്കടക്കാരൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • സുരേഷ് പീറ്റേഴ്സ് എന്ന സംഗീത സംവിധായകന്റെ ആദ്യ മലയാള ചിത്രം.
കഥാസംഗ്രഹം:

കടക്കെണിയിലായി ബാധ്യതകൾ തീർക്കാൻ നിവൃത്തിയില്ലാതെ വന്ന ഉണ്ണി കടക്കാരിൽ നിന്നുള്ള പീഡനവും കുടുംബത്തിന്റെ പിന്തുണയില്ലായ്മയും കാരണം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്നു. അപകടമരണമാണെന്ന് പറഞ്ഞ് വീട്ടുകാർക്ക് ഇൻഷുറൻസ് തുക കൈപ്പറ്റി കടങ്ങൾ തീർക്കാമെന്ന് കരുതി അവൻ കടലിലേക്ക് ചാടുന്നു. എന്നാൽ ഉണ്ണി മറ്റൊരു കരയിൽ ജീവനോടെയെത്തുന്നു. ഉണ്ണിയെ രക്ഷിച്ച ഗംഗാധാരനും രമണനും മുന്നിൽ ഉണ്ണി ബധിരനും മൂകനുമാണെന്ന് നടിക്കുന്നു.അയാളുടെ കുടുംബത്തിനാകട്ടെ ഉണ്ണിയുടെ മൃതദേഹം കിട്ടിയില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിക്കപ്പെടുകയും കടം തിരിച്ചടയ്ക്കാൻ കഴിയാതെ അവർ ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു.

കേരളത്തിൽ സ്ഥിരതാമസമാക്കിയ ഒരു പഞ്ചാബി പണമിടപാടുകാരുടെ കുടുംബത്തോട് ഗംഗാധരന് കടബാധ്യതയുണ്ടായിരുന്നു.അവർ ആവശ്യപ്പെട്ടത് പ്രകാരം തുക തിരിച്ചടയ്ക്കുന്നത് വരെ ഉണ്ണിയെയും രമണനെയും അവരുടെ വീട്ടിൽ ജോലിക്ക് നിർത്താൻ ഗംഗാധരൻ സമ്മതിക്കുന്നു.അവിടെ വെച്ച് പൂജ എന്ന ഊമയായ പഞ്ചാബി പെൺകുട്ടിയെ ഉണ്ണി കണ്ടുമുട്ടുന്നു.ഉണ്ണി ബധിരനോ മൂകനോ അല്ലെന്ന് കണ്ടെത്തിയ അവൾക്ക് അവന്റെ സാഹചര്യം മനസ്സിലായപ്പോൾ അവനോട് സഹതാപം തോന്നുന്നു.അവൾ അവളുടെ സുഹൃത്തിന്റെ സഹായത്തോടെ അവന്റെ കടം വീട്ടുന്നു.മുറപ്പെണ്ണ് സുജാത വിവാഹിതയായെന്നു ധരിച്ച ഉണ്ണി പൂജയുമായി പ്രണയത്തിലാവുകയും അവളുടെ വിവാഹം നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഉണ്ണി ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ കുടുംബം അവനെ തിരിച്ചു കൊണ്ടു പോകാൻ ശ്രമിക്കുന്നു. മറ്റൊരു ജീവിതം സ്വീകരിക്കാതെ ഉണ്ണിയുടെ വിധവയെപ്പോലെ ജീവിക്കുകയായിരുന്നു യഥാർത്ഥത്തിൽ സുജാത.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

ഉണ്ണിയേത്തേടിയെത്തിയ സുജാത ഉണ്ണിയുടെ വിവാഹക്കാര്യമറിഞ്ഞു ഞെട്ടുന്നു. പക്ഷേ പല തവണ വിവാഹം മുടങ്ങിപ്പോയ ഊമയായ പൂജയും അവളുടെ കുടുംബവും വേദനിക്കാതിരിക്കാൻ അവൾ ഉണ്ണിയെ ഉപേക്ഷിച്ച് ഉണ്ണിയുടെയും പൂജയുടെയും വിവാഹത്തിൽ പങ്കു ചേരുന്നു.

ചമയം

ചമയം (പ്രധാന നടൻ):
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:

നൃത്തം

നൃത്തസംവിധാനം:

Technical Crew

ഇഫക്റ്റ്സ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് എഡിറ്റർ:

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

എല്ലാം മറക്കാം നിലാവേ

ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് കെ ജെ യേശുദാസ്
2

സോനാരേ സോനാരേ

എസ് രമേശൻ നായർ സുരേഷ് പീറ്റേഴ്സ് എം ജി ശ്രീകുമാർ
3

ഉദിച്ച ചന്തിരന്റെ

എസ് രമേശൻ നായർ സുരേഷ് പീറ്റേഴ്സ് മനോ, എം ജി ശ്രീകുമാർ, കോറസ്
4

ബല്ലാ ബല്ലാ ബല്ലാ ഹേ

എസ് രമേശൻ നായർ സുരേഷ് പീറ്റേഴ്സ് മനോ, സ്വർണ്ണലത, കോറസ്
5

എല്ലാം മറക്കാം നിലാവേ

എസ് രമേശൻ നായർ സുരേഷ് പീറ്റേഴ്സ് സുജാത മോഹൻ, എം ജി ശ്രീകുമാർ
6

എരിയുന്ന കനലിന്റെ

എസ് രമേശൻ നായർ സുരേഷ് പീറ്റേഴ്സ് എം ജി ശ്രീകുമാർ