ലാൽ

Lal
Date of Birth:
ചൊവ്വ, 2 December, 1958
സിദ്ദിക്ക് ലാൽ
M P Michael
എഴുതിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 9
സംവിധാനം: 10
കഥ: 14
സംഭാഷണം: 11
തിരക്കഥ: 12

1958 ഡിസംബറിൽ എം എ പോളിന്റെയും ഫിലോമിനയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. മൈക്കിൾ എന്നായിരുന്നു യഥാർത്ഥ നാമം. പിതാവ്‌ പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത്‌ തബല പഠിക്കുന്നതിന് അവിടെ ചേർന്നു. ലാൽ പിന്നീട് കലാഭവനിലെ മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ ഉയർന്നുവന്നു. തന്റെ ബാല്യകാല സുഹൃത്തായ സിദ്ദിഖിനൊടൊപ്പമാണ് അദ്ദേഹം കലാഭവനിൽ പ്രവർത്തിച്ചിരുന്നത്. കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ്‌ പരേഡ്‌ എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു. 1985-ൽ സിദ്ദിഖിനോടൊപ്പം നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ ഫാസിലിന്റെ സംവിധാന സഹായിയായിച്ചേർന്നു. തുടർന്ന് ഫാസിലിന്റെ തന്നെ പൂവിന് പുതിയ പൂന്തെന്നൽ എന്ന സിനിമയിലും സഹസംവിധായകരായി അവർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചതും ലാലും സിദ്ദിഖും ചേർന്നായിരുന്നു.

സിദ്ദിഖ്-ലാൽ എന്ന കൂട്ടുകെട്ടിൽ അവർ സ്വതന്ത്ര സംവിധായകരായി. 1989ൽ റാംജിറാവു സ്പീക്കിംഗ് ആയിരുന്നു ആ കൂട്ടുകെട്ടിൽ പിറന്ന ആദ്യ സിനിമ. തുടർന്ന് ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകൾ കൂടി അവർ സംവിധാനം ചെയ്തു. ഈ സിനിമകളുടെ തിരക്കഥ, സംഭാഷണം രചിച്ചതും അവർ രണ്ടുപേരും ചേർന്നായിരുന്നു. പിന്നീട് അവർ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും വേറെ വേറെ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. സിദ്ദിഖ് ഹിറ്റ്ലർ എന്ന സിനിമ സംവിധാനം ചെയ്തപ്പോൾ ലാൽ അതിന്റെ നിർമ്മാതാവായി. 1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിൽ നെഗറ്റീവ് കാരക്ടർ ചെയ്തുകൊണ്ട് ലാൽ തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചു. നിരവധി ചിത്രങ്ങളിൽ ലാൽ സഹനായകനായും, വില്ലനായും കാരക്ടർ റോളുകളിലും അഭിനയിച്ചു. തെങ്കാശിപ്പട്ടണം, തൊമ്മനും മക്കളും, കല്യാണരാമൻ, ബ്ലാക്ക്.. തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ലാലിന്റെ താരമൂല്യം വർദ്ധിപ്പിച്ചു.

അഭിനയത്തോടൊപ്പം സംവിധാന രംഗത്തേക്കും കടന്ന ലാൽ 2009-ൽ 2 ഹരിഹർ നഗർ എന്ന ചിത്രം സംവിധാനം ചെയ്തു. ആ സിനിമയുടെ വിജയത്തെത്തുടർന്ന് നാൽ സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. ലാൽ ക്രിയേഷൻ എന്ന നിർമ്മാണക്കമ്പനി സ്ഥാപിച്ച അദ്ദേഹം ആദ്യമായി നിർമ്മിച്ച ചിത്രം ഹിറ്റ്ലർ ആയിരുന്നു. തുടർന്ന് എട്ട് സിനിമകൾ ലാൽ ക്രിയേഷൻ നിർമ്മിച്ചു. ലാൽ നായകനായ ഓർമ്മച്ചെപ്പ് വിതരണം ചെയ്തുകൊണ്ട്‌ തുടക്കമിട്ട അദ്ദേഹത്തിന്റെ തന്നെ വിതരണ കമ്പനിയായ ലാൽ റിലീസും ഇന്ന് ഏറെ സജീവമാണ്‌. എട്ട് സിനിമകൾക്ക് ലാൽ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്. മലയാള സിനിമകൾ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് ലാൽ. 2012-ൽ ഒഴിമുറി എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് കമ്മിറ്റിയുടെ പ്രത്യേകപരാമർശത്തിന് ലാൽ അർഹനായി. 2008-ലും 2013-ലും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് ലാൽ അർഹനായി.

ലാലിന്റെ ഭാര്യ നാൻസി, രണ്ട് മക്കളാണ് അവർക്കുള്ളത്. ജീൻ പോൾ ലാൽ, മോണിക്ക ലാൽ. മകൻ ജീൻ പോൾ ലാൽ സംവിധായകനാണ്.

ഫേസ്ബുക്ക് പേജ്

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കളിയാട്ടം പനിയൻ ജയരാജ് 1997
ഓർമ്മച്ചെപ്പ് ജീവൻ എ കെ ലോഹിതദാസ് 1998
ദയ കൊമ്പനാലി വേണു 1998
പഞ്ചാബി ഹൗസ് സിക്കന്തർ സിംഗ് റാഫി - മെക്കാർട്ടിൻ 1998
കന്മദം ജോണി എ കെ ലോഹിതദാസ് 1998
ചന്ദ്രനുദിക്കുന്ന ദിക്കിൽ പാർത്ഥൻ ലാൽ ജോസ് 1999
അരയന്നങ്ങളുടെ വീട് ദിവാകരൻ എ കെ ലോഹിതദാസ് 2000
മഴ ചന്ദ്രശേഖര മേനോൻ ലെനിൻ രാജേന്ദ്രൻ 2000
തെങ്കാശിപ്പട്ടണം റാഫി - മെക്കാർട്ടിൻ 2000
ഈ നാട് ഇന്നലെ വരെ പ്ലാപ്പള്ളി ശ്രീധരൻ ഐ വി ശശി 2001
വൺ‌മാൻ ഷോ ഹരിനാരായണൻ ഷാഫി 2001
കണ്ണകി ജയരാജ് 2001
ഉന്നതങ്ങളിൽ ജോമോൻ 2001
രണ്ടാം ഭാവം മുഹമ്മദ് ഇബ്ഘിം ലാൽ ജോസ് 2001
നക്ഷത്രങ്ങൾ പറയാതിരുന്നത് ഗൗരിശങ്കർ സി എസ് സുധീഷ് 2001
എന്റെ ഹൃദയത്തിന്റെ ഉടമ പവിത്രൻ ഭരത് ഗോപി 2002
കല്യാണരാമൻ തെക്കേടത്ത് അച്യുതൻ കുട്ടി ഷാഫി 2002
കൃഷ്ണാ ഗോപാൽകൃഷ്ണ ബാലചന്ദ്ര മേനോൻ 2002
ശിങ്കാരി ബോലോന സതീഷ് മണർകാട് 2003
അന്യർ രാഘവൻ ലെനിൻ രാജേന്ദ്രൻ 2003

കഥ

ചിത്രം സംവിധാനം വര്‍ഷം
പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് 1986
നാടോടിക്കാറ്റ് സത്യൻ അന്തിക്കാട് 1987
റാംജി റാവ് സ്പീക്കിംഗ് സിദ്ദിഖ്, ലാൽ 1989
ഇൻ ഹരിഹർ നഗർ സിദ്ദിഖ്, ലാൽ 1990
ഗോഡ്‌ഫാദർ സിദ്ദിഖ്, ലാൽ 1991
മക്കൾ മാഹാത്മ്യം പോൾസൺ 1992
വിയറ്റ്നാം കോളനി സിദ്ദിഖ്, ലാൽ 1992
കാബൂളിവാല സിദ്ദിഖ്, ലാൽ 1994
മാന്നാർ മത്തായി സ്പീക്കിംഗ് മാണി സി കാപ്പൻ 1995
ടൂർണ്ണമെന്റ് ലാൽ 2010
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ 2010
കോബ്ര (കോ ബ്രദേഴ്സ്) ലാൽ 2012
ഹണിബീ 2.5 ഷൈജു അന്തിക്കാട് 2017
Tസുനാമി ലാൽ ജൂനിയർ 2021

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
Tസുനാമി ലാൽ ജൂനിയർ 2021
കിംഗ് ലയർ ലാൽ 2016
കോബ്ര (കോ ബ്രദേഴ്സ്) ലാൽ 2012
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ 2010
ടൂർണ്ണമെന്റ് ലാൽ 2010
മാന്നാർ മത്തായി സ്പീക്കിംഗ് മാണി സി കാപ്പൻ 1995
കാബൂളിവാല സിദ്ദിഖ്, ലാൽ 1994
വിയറ്റ്നാം കോളനി സിദ്ദിഖ്, ലാൽ 1992
ഗോഡ്‌ഫാദർ സിദ്ദിഖ്, ലാൽ 1991
ഇൻ ഹരിഹർ നഗർ സിദ്ദിഖ്, ലാൽ 1990
റാംജി റാവ് സ്പീക്കിംഗ് സിദ്ദിഖ്, ലാൽ 1989
പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് 1986

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
Tസുനാമി ലാൽ ജൂനിയർ 2021
കോബ്ര (കോ ബ്രദേഴ്സ്) ലാൽ 2012
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ലാൽ 2010
ടൂർണ്ണമെന്റ് ലാൽ 2010
മാന്നാർ മത്തായി സ്പീക്കിംഗ് മാണി സി കാപ്പൻ 1995
കാബൂളിവാല സിദ്ദിഖ്, ലാൽ 1994
വിയറ്റ്നാം കോളനി സിദ്ദിഖ്, ലാൽ 1992
ഗോഡ്‌ഫാദർ സിദ്ദിഖ്, ലാൽ 1991
ഇൻ ഹരിഹർ നഗർ സിദ്ദിഖ്, ലാൽ 1990
റാംജി റാവ് സ്പീക്കിംഗ് സിദ്ദിഖ്, ലാൽ 1989
പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് 1986

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒന്നാം മല കേറി പോകേണ്ടേ കല്യാണരാമൻ കൈതപ്രം ബേണി-ഇഗ്നേഷ്യസ് 2002
ഏറുനോട്ടമിതെന്തിന് വെറുതെ ചേട്ടായീസ് രാജീവ് ഗോവിന്ദ് ദീപക് ദേവ് 2012
ഇന്നലകളേ തിരികെ ഹണീ ബീ സന്തോഷ് വർമ്മ ദീപക് ദേവ് 2013
ഒന്നാണൊന്നാണെ ദം വയലാർ ശരത്ചന്ദ്രവർമ്മ ജാസി ഗിഫ്റ്റ് 2016
നുമ്മടെ കൊച്ചി* ഹണീ ബീ 2 സെലിബ്രേഷൻസ് ദീപക് ദേവ് 2017
നുമ്മടെ കൊച്ചി ഹണീ ബീ 2 സെലിബ്രേഷൻസ് സന്തോഷ് വർമ്മ ദീപക് ദേവ് 2017
ആമിനാതാത്തേടെ ഹണിബീ 2.5 ശ്രീമൂലനഗരം വിജയൻ എ എം ജോസ് 2017
ഭഗവാന്റെ പാമ്പിൻ പെങ്ങളില കെ സച്ചിദാനന്ദൻ വിഷ്ണു മോഹൻ സിത്താര 2019
സ മാ ഗ രി സ Tസുനാമി ലാൽ നേഹ എസ് നായർ, യക്സാൻ ഗാരി പരേര, ഇന്നസെന്റ് 2021

ഗാനരചന

അസിസ്റ്റന്റ് സംവിധാനം