നിസ്സാർ
തൃക്കൊടിത്താനം പുലിക്കോട്ടുപടി അബ്ദുൽഖാദറിന്റെ മകനായി 1960 -ൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ജനിച്ചു. 1994 -ൽ ജയറാമിനെ നായകനാക്കി സുദിനം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് നിസ്സാർ ചലച്ചിത്ര സംവിധാനരംഗത്ത് തുടക്കം കുറിച്ചു. അടുത്ത വർഷം ദിലീപ്, പ്രേംകുമാർ എന്നിവരെ നായകന്മാരാക്കി ത്രീ മെൻ ആർമി. മുകേഷ് നായകനായ അച്ഛൻ രാജാവ് അപ്പൻ ജേതാവ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
തുടർന്ന് മലയാളമാസം ചിങ്ങം ഒന്നിന്, പടനായകൻ, ന്യൂസ് പേപ്പർ ബോയ്, ഓട്ടോ ബ്രദേഴ്സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, അപരന്മാർ നഗരത്തിൽ, ബുള്ളറ്റ്... എന്നിങ്ങനെ ഇരുപത്തിയഞ്ച് സിനിമകൾ നിസ്സാർ സംവിധാനം ചെയ്തു. 2024 -ൽ ഇറങ്ങിയ ടൂ മെൻ ആർമി ആർമിയായിരുന്നു അവസാന ചിത്രം. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള നിസ്സാർ സിംഗിൾ ഷോട്ട് ട്രീറ്റ്മെന്റിൽ ചെയ്‌ത ടൂ ഡേയ്‌സ് എന്ന സിനിമ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. ടു ഡെയ്‌സ്’-ന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്..
2025 ആഗസ്റ്റിൽ നിസ്സാർ അന്തരിച്ചു. റുക്കിയ ബീഗമാണ് ഭാര്യ. സൗമ്യ, സിമി എന്നിവരാണ് മക്കൾ.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ടൂ മെൻ ആർമി | പ്രസാദ് ഭാസ്കരൻ | 2024 |
| ടൂ ഡേയ്‌സ് | പി പാറപ്പുറം | 2018 |
| ലാഫിംഗ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ | പി പാറപ്പുറം | 2018 |
| ഡാൻസ് ഡാൻസ് | കൊല്ലം സിറാജ് | 2017 |
| 6 വിരലുകൾ | റാഫി മാന്നാർ | 2017 |
| ബുള്ളറ്റ് | 2008 | |
| താളമേളം | ടൈറ്റസ് മജു | 2004 |
| കായംകുളം കണാരൻ | കോട്ടയം നസീർ | 2002 |
| ജഗതി ജഗദീഷ് ഇൻ ടൗൺ | ടൈറ്റസ് മജു | 2002 |
| ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ് | സിറാജ്, പി എസ് എം അലി | 2001 |
| അപരന്മാർ നഗരത്തിൽ | ടൈറ്റസ് മജു | 2001 |
| ഗോവ | ഷാജി ടി നെടുങ്കല്ലേൽ | 2001 |
| ഓട്ടോ ബ്രദേഴ്സ് | അൻസാർ കലാഭവൻ | 2000 |
| മേരാ നാം ജോക്കർ | കലൂർ ഡെന്നിസ് | 2000 |
| ക്യാപ്റ്റൻ | തൃശൂർ കണ്ണൻ | 1999 |
| ജനനായകൻ | ശശിധരൻ ആറാട്ടുവഴി | 1999 |
| ചേനപ്പറമ്പിലെ ആനക്കാര്യം | ബി രവികുമാർ | 1998 |
| അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് | ബി രവികുമാർ | 1997 |
| ന്യൂസ് പേപ്പർ ബോയ് | ബാബു ജനാർദ്ദനൻ | 1997 |
| മലയാളമാസം ചിങ്ങം ഒന്നിന് | എ ആർ മുകേഷ് | 1996 |