കോട്ടയം നസീർ

Kottayam Nazeer
Date of Birth:
തിങ്കൾ, 29 January, 1973
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

മലയാള ചലച്ചിത്ര നടൻ, മിമിക്രി കലാകാരൻ. 1973- ൽ കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പി എസ് അസീസിന്റെയും സി വി ഫാത്തിമയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിനു ശേഷം മിമിക്രി രംഗത്തേയ്ക്ക് തിരിഞ്ഞ കോട്ടയം നസീർ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറി. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ കോട്ടയം നസീർ മിമിക്സ് പരേഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.

1993-ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീറിന്റെ സിനിമാപ്രവേശം. 1995-ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയത്. കഥ പറയുമ്പോൾ, ലോകനാഥൻ ഐ എ എസ്, മാണിക്യക്കല്ല് എന്നീ സിനിമകളിലും കോട്ടയം നസീർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കായംകുളം കണാരൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ, സംഭാഷണം എന്നിവ നസീർ രചിച്ചിട്ടുണ്ട്. ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയ്ക്കുവേണ്ടി ഒരു ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ മിമിക്രി ഷോകളിലും വിവിധ കോമഡി റിയാലിറ്റിഷോകളിൽ ജഡ്ജായും സജീവമാണ് അദ്ദേഹം ചിത്രരചന,പെയിന്റിങ് മേഖലകളിലും സമീപകാലത്തായി കോട്ടയം നസീർ ശ്രദ്ധ നേടിയിട്ടുണ്ട്.

കോട്ടയം നസീറിന്റെ ഭാര്യയുടെ പേര് ഹസീന നസീർ. മുഹമ്മദ്, നിഹാൽ എന്നീ രണ്ടുമക്കളാണ് അവർക്കുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അമ്പമ്പോ ഇതെന്തൊരു തൊന്തരവ് കെ എം രാജ്
മിമിക്സ് ആക്ഷൻ 500 ബാലു കിരിയത്ത് 1995
കിടിലോൽക്കിടിലം പോൾസൺ 1995
കെ എൽ 7 / 95 എറണാകുളം നോർത്ത് സലിം പോൾസൺ 1996
മിസ്റ്റർ ക്ലീൻ കമ്പോണ്ടർ വിനയൻ 1996
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ പി അനിൽ, ബാബു നാരായണൻ 1997
ആഘോഷം ടി എസ് സജി 1998
മാട്ടുപ്പെട്ടി മച്ചാൻ ജോസ് തോമസ് 1998
മീനാക്ഷി കല്യാണം ജോസ് തോമസ് 1998
മഴവില്ല് ദിനേശ് ബാബു 1999
മൈ ഡിയർ കരടി ഫിലിപ്പോസ് സന്ധ്യാ മോഹൻ 1999
പട്ടാഭിഷേകം പോലീസ് സബ് ഇൻസ്പെക്ടർ പി അനിൽ, ബാബു നാരായണൻ 1999
ഉദയപുരം സുൽത്താൻ കാസിം ജോസ് തോമസ് 1999
കോരപ്പൻ ദി ഗ്രേറ്റ് സുനിൽ 2000
നാടൻ പെണ്ണും നാട്ടുപ്രമാണിയും രാജസേനൻ 2000
അപരന്മാർ നഗരത്തിൽ നിസ്സാർ 2001
സുന്ദരപുരുഷൻ ജോസ് തോമസ് 2001
ഫോർട്ട്കൊച്ചി ബെന്നി പി തോമസ്‌ 2001
www.അണുകുടുംബം.കോം ഗിരീഷ് 2002
ഈ ഭാർഗ്ഗവീ നിലയം ബെന്നി പി തോമസ്‌ 2002

കഥ

ചിത്രം സംവിധാനം വര്‍ഷം
കായംകുളം കണാരൻ നിസ്സാർ 2002

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കായംകുളം കണാരൻ നിസ്സാർ 2002

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കായംകുളം കണാരൻ നിസ്സാർ 2002

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
അപരന്മാർ നഗരത്തിൽ നിസ്സാർ 2001

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഈശോ നാദിർഷാ 2022

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
മയില്‍പ്പീലിക്കാവ് പി അനിൽ, ബാബു നാരായണൻ 1998