ബാബു നാരായണൻ
| Attachment | Size |
|---|---|
| Image icon എതിരൻ മാഷിന്റെ ശേഖരം - ഭാഗം ഒന്ന് | 122.27 KB |
| Image icon എതിരൻ മാഷിന്റെ ശേഖരം - ഭാഗം രണ്ട് | 130.49 KB |
| Image icon എതിരൻ മാഷിന്റെ ശേഖരം - ഭാഗം മൂന്ന് | 160.69 KB |
കോഴിക്കോട് സ്വദേശി. ഹരിഹരന്റെ സഹായിയായി തുടക്കം. അന്ന് പി ആർ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ പൊന്നരഞ്ഞാണം എന്നൊരു ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം ഒരു സൌഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അനിൽ - ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഗുരുനാഥനായ ഹരിഹരൻ സംവിധാനം ചെയ്ത കേരളവർമ്മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത റ്റു നൂറാ വിത്ത് ലൗ എന്ന ചിത്രം 2014 ൽ പുറത്തു വന്നു.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| റ്റു നൂറാ വിത്ത് ലൗ | ജി എസ് അനിൽ | 2014 |
| ഞാൻ സൽപ്പേര് രാമൻ കുട്ടി | കലവൂർ രവികുമാർ | 2004 |
| പറയാം | സുരേഷ് പൊതുവാൾ | 2004 |
| കുസൃതി | രാജൻ കിരിയത്ത് | 2003 |
| പകൽപ്പൂരം | രാജൻ കിരിയത്ത് | 2002 |
| വാൽക്കണ്ണാടി | ടി എ റസാക്ക് | 2002 |
| ഉത്തമൻ | ടി എ റസാക്ക് | 2001 |
| ഇങ്ങനെ ഒരു നിലാപക്ഷി | ശത്രുഘ്നൻ | 2000 |
| പട്ടാഭിഷേകം | രാജൻ കിരിയത്ത് | 1999 |
| മയില്‍പ്പീലിക്കാവ് | സാബ് ജോൺ | 1998 |
| കളിയൂഞ്ഞാൽ | ശത്രുഘ്നൻ | 1997 |
| മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ | എ കെ സന്തോഷ്, എ കെ സാജന്‍ | 1997 |
| ഹാർബർ | ജെ പള്ളാശ്ശേരി | 1996 |
| അരമനവീടും അഞ്ഞൂറേക്കറും | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1996 |
| അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | ജെ പള്ളാശ്ശേരി | 1995 |
| രഥോത്സവം | ജെ പള്ളാശ്ശേരി | 1995 |
| സ്ട്രീറ്റ് | കലൂർ ഡെന്നിസ് | 1995 |
| കുടുംബവിശേഷം | ജെ പള്ളാശ്ശേരി | 1994 |
| സ്ത്രീധനം | കലൂർ ഡെന്നിസ് | 1993 |
| ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് | കലൂർ ഡെന്നിസ് | 1993 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഇങ്ങനെ ഒരു നിലാപക്ഷി | പി അനിൽ, ബാബു നാരായണൻ | 2000 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പൊന്നരഞ്ഞാണം | ബാബു നാരായണൻ | 1990 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കേരളവർമ്മ പഴശ്ശിരാജ | ടി ഹരിഹരൻ | 2009 |
| ഡെയ്സി | പ്രതാപ് പോത്തൻ | 1988 |
| പൂമുഖപ്പടിയിൽ നിന്നെയും കാത്ത് | ഭദ്രൻ | 1986 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കനകാംബരങ്ങൾ | എൻ ശങ്കരൻ നായർ | 1988 |
| അമൃതം ഗമയ | ടി ഹരിഹരൻ | 1987 |
| പഞ്ചാഗ്നി | ടി ഹരിഹരൻ | 1986 |
| നഖക്ഷതങ്ങൾ | ടി ഹരിഹരൻ | 1986 |
| വെള്ളം | ടി ഹരിഹരൻ | 1985 |
| ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
| പൂമഠത്തെ പെണ്ണ് | ടി ഹരിഹരൻ | 1984 |