താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Babu Narayanan
Date of Birth:
Sunday, 11 January, 1959
Date of Death:
Saturday, 29 June, 2019
ബാബു പിഷാരടി
പി ആർ എസ് ബാബു
അനിൽ-ബാബു
സംവിധാനം: 26
കഥ: 1
തിരക്കഥ: 1

കോഴിക്കോട് സ്വദേശി. ഹരിഹരന്റെ സഹായിയായി തുടക്കം. അന്ന് പി ആർ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. സ്വതന്ത്രമായി ആദ്യം സംവിധാനം ചെയ്ത ചിത്രം അനഘ. പിന്നീട് പുരുഷൻ ആലപ്പുഴയുടെ കഥയിൽ പൊന്നരഞ്ഞാണം എന്നൊരു ചിത്രം സംവിധാനം ചെയ്തു. ആ സമയത്താണ് അനിലിന്റെ പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രത്തിൽ അസോസിയേറ്റാവുന്നത്. ആ പരിചയം ഒരു സൌഹൃദമായി വളരുകയും അവർ സംവിധാന ജോഡികളായി മാറുവാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അനിൽ - ബാബു എന്ന കൂട്ടുകെട്ട് മലയാള സിനിമയിലുണ്ടായി. വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയില്‍പ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി ഗുരുനാഥനായ ഹരിഹരൻ സംവിധാനം ചെയ്ത കേരളവർമ്മ പഴശ്ശിരാജയുടെ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു. ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി സംവിധാനം ചെയ്ത റ്റു നൂറാ വിത്ത് ലൗ എന്ന ചിത്രം 2014 ൽ പുറത്തു വന്നു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
റ്റു നൂറാ വിത്ത് ലൗ ജി എസ് അനിൽ 2014
ഞാൻ സൽപ്പേര് രാമൻ കുട്ടി കലവൂർ രവികുമാർ 2004
പറയാം സുരേഷ് പൊതുവാൾ 2004
കുസൃതി രാജൻ കിരിയത്ത് 2003
പകൽപ്പൂരം രാജൻ കിരിയത്ത് 2002
വാൽക്കണ്ണാടി ടി എ റസാക്ക് 2002
ഉത്തമൻ ടി എ റസാക്ക് 2001
ഇങ്ങനെ ഒരു നിലാപക്ഷി ശത്രുഘ്നൻ 2000
പട്ടാഭിഷേകം രാജൻ കിരിയത്ത് 1999
മയില്‍പ്പീലിക്കാവ് സാബ് ജോൺ 1998
കളിയൂഞ്ഞാൽ ശത്രുഘ്നൻ 1997
മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ എ കെ സന്തോഷ്, എ കെ സാജന്‍ 1997
ഹാർബർ ജെ പള്ളാശ്ശേരി 1996
അരമനവീടും അഞ്ഞൂറേക്കറും രാജൻ കിരിയത്ത്, വിനു കിരിയത്ത് 1996
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് ജെ പള്ളാശ്ശേരി 1995
രഥോത്സവം ജെ പള്ളാശ്ശേരി 1995
സ്ട്രീറ്റ് കലൂർ ഡെന്നിസ് 1995
കുടുംബവിശേഷം ജെ പള്ളാശ്ശേരി 1994
സ്ത്രീധനം കലൂർ ഡെന്നിസ് 1993
ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് കലൂർ ഡെന്നിസ് 1993

കഥ

ചിത്രം സംവിധാനം വര്‍ഷം
ഇങ്ങനെ ഒരു നിലാപക്ഷി പി അനിൽ, ബാബു നാരായണൻ 2000

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പൊന്നരഞ്ഞാണം ബാബു നാരായണൻ 1990
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.