പ്രിയദർശൻ

Priyadarsan
Date of Birth:
Wednesday, 30 January, 1957
പ്രിയൻ
എഴുതിയ ഗാനങ്ങൾ: 4
സംവിധാനം: 41
കഥ: 32
സംഭാഷണം: 27
തിരക്കഥ: 27

തിരുവനന്തപുരം ജില്ലയിൽ കെ സോമൻ നായർ രാജമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മലയാള സിനിമയിലും പിന്നെ ഇന്ത്യൻ സിനിമയുടെ തറവാടായ ബോളിവുഡിലും ഏറെ അറിയപ്പെടുന്ന സംവിധായകനായി.

തുടക്കം
മോഡൽ സ്കൂളിലെ പഠനത്തിനുശേഷം യൂണിവേർസിറ്റി കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം. കോളേജ് പഠനകാലത്ത് ആകാശവാണിക്കുവേണ്ടി ചെറുനാടകങ്ങളും സ്കിറ്റുകളും ഒക്കെ എഴുതുമായിരുന്നു. അന്നത്തെ സുഹൃത്തുക്കളായിരുന്നു, മോഹൻലാൽ, എം ജി ശ്രീകുമാർ, മണിയൻപിള്ള രാജു, സുറേഷ് കുമാർ, സനൽ കുമാർ, അശോക് കുമാർ, ജഗദീഷ് എന്നിവർ.

തുടക്കത്തിൽ അവരിൽ പലർക്കും ഒപ്പം സിനിമാ മോഹവുമായി ചെന്നൈയിൽ എത്തി. അവസരങ്ങൾ കാത്തു നടന്ന കാലത്ത് പടയോട്ടം പോലെയുള്ള ചില സ്ക്രിപ്റ്റുകൾക്ക് അസിസ്റ്റന്റ് റൈറ്റർ ആയിട്ട് വർക്ക് ചെയ്തു. 1984ൽ കേരളത്തിലേയ്ക്ക് തിരികെ വന്നു. ആ വർഷം തന്നെ സുഹൃത്തുക്കളായ സുരേഷ്‌കുമാർ സനൽകുമാർ എന്നിവരെ നിർമ്മാതാക്കൾ ആക്കി തന്റെ ആദ്യം സിനിമ പ്രിയദർശൻ സംവിധാനം ചെയ്തു. ശങ്കറിനെ നായകനാക്കി ലോ ബഡ്ജറ്റിൽ "പൂച്ചയ്ക്കൊരു മൂക്കുത്തി" എന്ന ഒരു ‘സ്ലാപ് സ്റ്റിക്ക് കോമഡി’ സിനിമ ചെയ്തു. ആ സിനിമ കേരളത്തിൽ നൂറുദിവസത്തിൽ കൂടുതൽ ഓടി.

മലയാളത്തിൽ
കുറെ കാലം പ്രിയദർശൻ ശ്രീനിവാസനുമായി ചേർന്ന് കോമഡി ചിത്രങ്ങൾ ചെയ്തു. ഒരു കോമഡി സിനിമാ സംവിധായകനിൽ നിന്നും ഒരു മാറ്റം മലയാളം പ്രേക്ഷകർ പ്രിയദർശനിൽ കണ്ടു തുടങ്ങിയത് താളവട്ടം, ചെപ്പ് തുടങ്ങിയ സിനിമകൾ മുതലാണ്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കൊറോണ പേപ്പേഴ്സ് പ്രിയദർശൻ 2023
മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ, അനി ശശി 2021
ഒപ്പം പ്രിയദർശൻ 2016
ആമയും മുയലും പ്രിയദർശൻ 2014
ഗീതാഞ്ജലി അഭിലാഷ് നായർ 2013
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ പ്രിയദർശൻ 2011
വെട്ടം പ്രിയദർശൻ, സിബി കെ തോമസ്, കെ ഉദയകൃഷ്ണ 2004
കിളിച്ചുണ്ടൻ മാമ്പഴം പ്രിയദർശൻ 2003
കാക്കക്കുയിൽ പ്രിയദർശൻ 2001
രാക്കിളിപ്പാട്ട് പ്രിയദർശൻ 2000
മേഘം ടി ദാമോദരൻ 1999
ചന്ദ്രലേഖ പ്രിയദർശൻ 1997
കാലാപാനി ടി ദാമോദരൻ, പ്രിയദർശൻ 1996
മിന്നാരം പ്രിയദർശൻ 1994
തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ 1994
മിഥുനം ശ്രീനിവാസൻ 1993
അദ്വൈതം ടി ദാമോദരൻ 1992
അഭിമന്യു ടി ദാമോദരൻ 1991
കിലുക്കം വേണു നാഗവള്ളി 1991
അക്കരെയക്കരെയക്കരെ ശ്രീനിവാസൻ 1990

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സിന്ദൂരസന്ധ്യയ്ക്ക് മൗനം മയക്കുമരുന്നടിമ ഐ വി ശശി 1982
ഹലോ മദ്രാസ് ഗേൾ ലാലിന്റെ സഹായി ജെ വില്യംസ് 1983
ടി പി ബാ‍ലഗോപാലൻ എം എ സത്യൻ അന്തിക്കാട് 1986

കഥ

ചിത്രം സംവിധാനം വര്‍ഷം
കൂലി പി അശോക് കുമാർ 1983
നദി മുതൽ നദി വരെ വിജയാനന്ദ് 1983
എങ്ങനെ നീ മറക്കും എം മണി 1983
കുയിലിനെ തേടി എം മണി 1983
വനിതാ പോലിസ് ആലപ്പി അഷ്‌റഫ്‌ 1984
എന്റെ കളിത്തോഴൻ എം മണി 1984
ഓടരുതമ്മാവാ ആളറിയാം പ്രിയദർശൻ 1984
പൂച്ചയ്ക്കൊരു മുക്കുത്തി പ്രിയദർശൻ 1984
ബോയിംഗ് ബോയിംഗ് പ്രിയദർശൻ 1985
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ പ്രിയദർശൻ 1985
പുന്നാരം ചൊല്ലി ചൊല്ലി പ്രിയദർശൻ 1985
താളവട്ടം പ്രിയദർശൻ 1986
അയൽ‌വാസി ഒരു ദരിദ്രവാസി പ്രിയദർശൻ 1986
നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്‌റഫ്‌ 1986
ധീം തരികിട തോം പ്രിയദർശൻ 1986
രാക്കുയിലിൻ രാഗസദസ്സിൽ പ്രിയദർശൻ 1986
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
ചെപ്പ് പ്രിയദർശൻ 1987
ഒരു മുത്തശ്ശിക്കഥ പ്രിയദർശൻ 1988
വന്ദനം പ്രിയദർശൻ 1989

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കൊറോണ പേപ്പേഴ്സ് പ്രിയദർശൻ 2023
മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ 2021
ഒപ്പം പ്രിയദർശൻ 2016
ആമയും മുയലും പ്രിയദർശൻ 2014
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ പ്രിയദർശൻ 2011
വെട്ടം പ്രിയദർശൻ 2004
വാണ്ടഡ് മുരളി നാഗവള്ളി 2004
കിളിച്ചുണ്ടൻ മാമ്പഴം പ്രിയദർശൻ 2003
കാക്കക്കുയിൽ പ്രിയദർശൻ 2001
രാക്കിളിപ്പാട്ട് പ്രിയദർശൻ 2000
ചന്ദ്രലേഖ പ്രിയദർശൻ 1997
കാലാപാനി പ്രിയദർശൻ 1996
തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ 1994
മിന്നാരം പ്രിയദർശൻ 1994
ചിത്രം പ്രിയദർശൻ 1988
അയൽ‌വാസി ഒരു ദരിദ്രവാസി പ്രിയദർശൻ 1986
നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്‌റഫ്‌ 1986
താളവട്ടം പ്രിയദർശൻ 1986
ചേക്കേറാനൊരു ചില്ല സിബി മലയിൽ 1986
ബോയിംഗ് ബോയിംഗ് പ്രിയദർശൻ 1985

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കൊറോണ പേപ്പേഴ്സ് പ്രിയദർശൻ 2023
മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശൻ 2021
ഒപ്പം പ്രിയദർശൻ 2016
ആമയും മുയലും പ്രിയദർശൻ 2014
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ പ്രിയദർശൻ 2011
വെട്ടം പ്രിയദർശൻ 2004
വാണ്ടഡ് മുരളി നാഗവള്ളി 2004
കിളിച്ചുണ്ടൻ മാമ്പഴം പ്രിയദർശൻ 2003
കാക്കക്കുയിൽ പ്രിയദർശൻ 2001
രാക്കിളിപ്പാട്ട് പ്രിയദർശൻ 2000
ചന്ദ്രലേഖ പ്രിയദർശൻ 1997
മിന്നാരം പ്രിയദർശൻ 1994
തേന്മാവിൻ കൊമ്പത്ത് പ്രിയദർശൻ 1994
കടത്തനാടൻ അമ്പാടി പ്രിയദർശൻ 1990
ചിത്രം പ്രിയദർശൻ 1988
അയൽ‌വാസി ഒരു ദരിദ്രവാസി പ്രിയദർശൻ 1986
നിന്നിഷ്ടം എന്നിഷ്ടം ആലപ്പി അഷ്‌റഫ്‌ 1986
രാക്കുയിലിൻ രാഗസദസ്സിൽ പ്രിയദർശൻ 1986
താളവട്ടം പ്രിയദർശൻ 1986
ചേക്കേറാനൊരു ചില്ല സിബി മലയിൽ 1986

ഗാനരചന

പ്രിയദർശൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കണ്ണനീ ഭൂമിയിൽ ഭൂജാതനായത് അക്കരെ നിന്നൊരു മാരൻ കണ്ണൂർ രാജൻ കെ പി ബ്രഹ്മാനന്ദൻ, സതീഷ് ബാബു, കോറസ് 1985
കാണാക്കൊമ്പിലെ (F) ആമയും മുയലും എം ജി ശ്രീകുമാർ റിമി ടോമി 2014
കാണാക്കൊമ്പിലെ (M) ആമയും മുയലും എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ 2014
ചെമ്പിന്റെ ചേലുള്ള മരക്കാർ അറബിക്കടലിന്റെ സിംഹം റോണി റാഫേൽ വിഷ്ണുരാജ് 2021

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മണിച്ചിത്രത്താഴ് ഫാസിൽ 1993
തിരനോട്ടം പി അശോക് കുമാർ 1978

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കളിമണ്ണ് ബ്ലെസ്സി 2013
നമ്പർ 20 മദ്രാസ് മെയിൽ ജോഷി 1990