ശ്രീനിവാസൻ

Sreenivasan
Date of Birth:
ചൊവ്വ, 2 May, 1950
Date of Death:
Saturday, 20 December, 2025
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 30
സംഭാഷണം: 52
തിരക്കഥ: 50

മലയാള ചലച്ചിത്രനടൻ,സംവിധായകൻ,തിരക്കഥാകൃത്ത് എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ് ശ്രീനിവാസൻ. 1950 മെയ് 2 -ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്കടുത്തുള്ള പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം. ശ്രീനിവാസന്റെ അച്ഛൻ പടിയത്ത് ഉണ്ണി അദ്ധ്യാപകനായിരുന്നു അമ്മ ലക്ഷ്മി വീട്ടമ്മയും. കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശി രാജ, എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനിവാസൻ അതിനു ശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയത്തിൽ ഡിപ്ലോമ നേടി.

1977ൽ പി എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണു ശ്രീനിവാസൻ മലയാളസിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 'മേള' എന്ന ചിത്രത്തിൽ ഒരു അപ്രധാന വേഷത്തിൽ അഭിനയിച്ചു. തുടർന്ന് പല സിനിമകളിലും ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1984ൽ "ഓടരുതമ്മാവാ ആളറിയാം" എന്ന സിനിമയ്ക്കു തിരക്കഥ എഴുതിക്കൊണ്ടാണ് തിരക്കഥ രചനയ്‌ക്ക് തുടക്കമിടുന്നത്. തുടർന്ന് വരവേൽപ്പ്,നാടോടിക്കാറ്റ്,സന്ദേശം,വടക്കുനോക്കിയന്ത്രം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ എഴുതി. അദ്ദേഹം തിരക്കഥ എഴുതിയ സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയങ്ങളായ ചിത്രങ്ങളായിരുന്നു.

കോമഡി വേഷങ്ങളിലായിരുന്നു അദ്ദേഹം കൂടുതൽ അഭിനയിച്ചിരുന്നതെങ്കിലും നായകനായും ഉപനായകനായും, കാരക്ടർ റോളുകളിലും ശ്രീനിവാസൻ തന്റെ അഭിനയപാടവം പ്രദർശിപ്പിച്ചു.1989 ൽ 'വടക്കുനോക്കിയന്ത്രം' 1998 ൽ 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ സിനിമകൾ സംവിധാനം ചെയ്തു പ്രേക്ഷക പ്രശംസ നേടി. ആദ്യകാലത്ത് ശ്രീനിവാസൻ ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്, സിനിമാനിർമ്മാണ മേഖലയിലും തന്റെ കഴിവുതെളിയിച്ച ശ്രീനിവാസൻ നിർമ്മിച്ച ചിത്രങ്ങൾ സാമ്പത്തികവിജയം നേടിയവയായിരുന്നു.

2025 ഡിസംബർ 20 ആം തിയതി ഇദ്ദേഹം തന്റെ 69 ആം വയസ്സിൽ അന്തരിച്ചു.

ഭാര്യ: വിമല

മക്കൾ: പ്രശസ്ത ചലച്ചിത്ര താരങ്ങളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ .

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മണിമുഴക്കം പി എ ബക്കർ 1978
മണ്ണ് കെ ജി ജോർജ്ജ് 1978
ജയിക്കാനായ് ജനിച്ചവൻ ജെ ശശികുമാർ 1978
മണ്ണ് കെ ജി ജോർജ്ജ് 1978
ഇനി അവൾ ഉറങ്ങട്ടെ കെ ജി ജോർജ്ജ് 1978
സംഘഗാനം പി എ ബക്കർ 1979
ഒറ്റപ്പെട്ടവർ പി കെ കൃഷ്ണൻ 1979
ശിഖരങ്ങൾ ഷീല 1979
മേള ബാലൻ കെ ജി ജോർജ്ജ് 1980
രാഗം താനം പല്ലവി അപ്പുക്കുട്ടൻ എ ടി അബു 1980
വിൽക്കാനുണ്ട് സ്വപ്നങ്ങൾ അബു എം ആസാദ് 1980
അഹിംസ രാജു ഐ വി ശശി 1981
മനസ്സിന്റെ തീർത്ഥയാത്ര രവി എ വി തമ്പാൻ 1981
ഇളനീർ ദാസൻ(കുട്ടിയേട്ടൻ ) സിതാര വേണു 1981
കോലങ്ങൾ കേശവൻ കെ ജി ജോർജ്ജ് 1981
ചിരിയോ ചിരി പ്രൊഡക്ഷൻ കണ്ട്രോളർ ശ്രീനി ബാലചന്ദ്ര മേനോൻ 1982
ഈനാട് പി പി ശ്രീനിവാസൻ ഐ വി ശശി 1982
കാട്ടിലെ പാട്ട് ബാലു കെ പി കുമാരൻ 1982
കണ്മണിക്കൊരുമ്മ പി കെ കൃഷ്ണൻ 1982
യവനിക ചെല്ലപ്പൻ കെ ജി ജോർജ്ജ് 1982

കഥ

ചിത്രം സംവിധാനം വര്‍ഷം
അരം+അരം= കിന്നരം പ്രിയദർശൻ 1985
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം സിബി മലയിൽ 1986
ചിത്രം പ്രിയദർശൻ 1988
പട്ടണപ്രവേശം സത്യൻ അന്തിക്കാട് 1988
വെള്ളാനകളുടെ നാട് പ്രിയദർശൻ 1988
വടക്കുനോക്കിയന്ത്രം ശ്രീനിവാസൻ 1989
വരവേല്‍പ്പ് സത്യൻ അന്തിക്കാട് 1989
അക്കരെയക്കരെയക്കരെ പ്രിയദർശൻ 1990
പാവം പാവം രാജകുമാരൻ കമൽ 1990
തലയണമന്ത്രം സത്യൻ അന്തിക്കാട് 1990
വിദ്യാരംഭം ജയരാജ് 1990
കൺ‌കെട്ട് രാജൻ ബാലകൃഷ്ണൻ 1991
സന്ദേശം സത്യൻ അന്തിക്കാട് 1991
ചമ്പക്കുളം തച്ചൻ കമൽ 1992
മൈ ഡിയർ മുത്തച്ഛൻ സത്യൻ അന്തിക്കാട് 1992
മിഥുനം പ്രിയദർശൻ 1993
ഗോളാന്തര വാർത്ത സത്യൻ അന്തിക്കാട് 1993
മഴയെത്തും മുൻ‌പേ കമൽ 1995
അഴകിയ രാവണൻ കമൽ 1996
ചിന്താവിഷ്ടയായ ശ്യാമള ശ്രീനിവാസൻ 1998

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പവിയേട്ടന്റെ മധുരച്ചൂരൽ ശ്രീകൃഷ്ണൻ 2018
ഞാൻ പ്രകാശൻ സത്യൻ അന്തിക്കാട് 2018
നഗരവാരിധി നടുവിൽ ഞാൻ ഷിബു ബാലൻ 2014
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ സജിൻ രാഘവൻ 2012
ഒരു നാൾ വരും ടി കെ രാജീവ് കുമാർ 2010
കഥ പറയുമ്പോൾ എം മോഹനൻ 2007
ഭാർഗവചരിതം മൂന്നാം ഖണ്ഡം ജോമോൻ 2006
ഉദയനാണ് താരം റോഷൻ ആൻഡ്ര്യൂസ് 2005
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സത്യൻ അന്തിക്കാട് 2002
നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് 2001
സ്വയംവരപ്പന്തൽ ഹരികുമാർ 2000
ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി 1999
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു 1999
ഒരു മറവത്തൂർ കനവ് ലാൽ ജോസ് 1998
അയാൾ കഥയെഴുതുകയാണ് കമൽ 1998
ചിന്താവിഷ്ടയായ ശ്യാമള ശ്രീനിവാസൻ 1998
ഇരട്ടക്കുട്ടികളുടെ അച്ഛൻ സത്യൻ അന്തിക്കാട് 1997
അഴകിയ രാവണൻ കമൽ 1996
മഴയെത്തും മുൻ‌പേ കമൽ 1995
ശിപായി ലഹള വിനയൻ 1995

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പവിയേട്ടന്റെ മധുരച്ചൂരൽ ശ്രീകൃഷ്ണൻ 2018
ഞാൻ പ്രകാശൻ സത്യൻ അന്തിക്കാട് 2018
നഗരവാരിധി നടുവിൽ ഞാൻ ഷിബു ബാലൻ 2014
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ സജിൻ രാഘവൻ 2012
ഒരു നാൾ വരും ടി കെ രാജീവ് കുമാർ 2010
കഥ പറയുമ്പോൾ എം മോഹനൻ 2007
ഭാർഗവചരിതം മൂന്നാം ഖണ്ഡം ജോമോൻ 2006
ഉദയനാണ് താരം റോഷൻ ആൻഡ്ര്യൂസ് 2005
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സത്യൻ അന്തിക്കാട് 2002
നരേന്ദ്രൻ മകൻ ജയകാന്തൻ വക സത്യൻ അന്തിക്കാട് 2001
സ്വയംവരപ്പന്തൽ ഹരികുമാർ 2000
ഇംഗ്ലീഷ് മീഡിയം പ്രദീപ് ചൊക്ലി 1999
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു 1999
ചിന്താവിഷ്ടയായ ശ്യാമള ശ്രീനിവാസൻ 1998
അയാൾ കഥയെഴുതുകയാണ് കമൽ 1998
ഒരു മറവത്തൂർ കനവ് ലാൽ ജോസ് 1998
ഇരട്ടക്കുട്ടികളുടെ അച്ഛൻ സത്യൻ അന്തിക്കാട് 1997
അഴകിയ രാവണൻ കമൽ 1996
ശിപായി ലഹള വിനയൻ 1995
മഴയെത്തും മുൻ‌പേ കമൽ 1995

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അക്കനേന്ന് തന്ന അയാൾ ശശി വി വിനയ കുമാർ ബേസിൽ സി ജെ 2017

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ഒരു മുത്തശ്ശിക്കഥ പ്രിയദർശൻ 1988 ത്യാഗരാജൻ
ചിദംബരം ജി അരവിന്ദൻ 1986 രാവുണ്ണി
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു പ്രിയദർശൻ 1986 മമ്മൂട്ടി
അയൽ‌വാസി ഒരു ദരിദ്രവാസി പ്രിയദർശൻ 1986 പി ശ്രീകുമാർ
പല്ലാങ്കുഴി എം എൻ ശ്രീധരൻ 1983 വി സാംബശിവൻ
ഒരു മാടപ്രാവിന്റെ കഥ ആലപ്പി അഷ്‌റഫ്‌ 1983 മമ്മൂട്ടി
വിധിച്ചതും കൊതിച്ചതും ടി എസ് മോഹൻ 1982 മമ്മൂട്ടി
മേള കെ ജി ജോർജ്ജ് 1980 മമ്മൂട്ടി

പ്രശസ്തമായ സംഭാഷണങ്ങൾ

ദാസൻ : അവള് ജയിച്ച് കഴിയുമ്പോ ഞങ്ങള് മനോഹരമായ ഒരു നഴ്സിംഗ് ഹോം കെട്ടും, പിന്നെ ഞാനൊരു വെലസ് വെലസും, ഞാനായിരിക്കും അതിന്റെ നടത്തിപ്പുകാരൻ. അപ്പോ വല്ല ക്യാൻസറോ കുഷ്ഠമോ പിടിച്ചോണ്ട് വന്നാൽ ഞാൻ നിന്നെ ദാ ഇങ്ങനെ ശ്ശ്..ന്ന് പിഴിഞ്ഞെടുക്കും..കാശ് തന്നില്ലെങ്കിൽ ആ ക്യാൻസറോട് കൂടി അപ്പ ഗെറ്റൗട്ടടിക്കും..

വിജയൻ : ഹ്..ഹ്..ഹ്..എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

ദാസൻ : നടക്കുമെടാ നടക്കും..

വിജയൻ : നടക്കും, ഒരു ഗതിയുമില്ലാതെ നീ പെരുവഴീക്കുട നടക്കും.

Character:
ദാസനും വിജയനും

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ജനപ്രിയ ചിത്രം 2007 കഥ പറയുമ്പോൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജ്യൂറി പരാമര്‍ശം 2006 തകരച്ചെണ്ട
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 2005 ഉദയനാണ് താരം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സാമൂഹികക്ഷേമ ചിത്രം 1998 ചിന്താവിഷ്ടയായ ശ്യാമള
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ജനപ്രിയ ചിത്രം 1998 ചിന്താവിഷ്ടയായ ശ്യാമള
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 1995 മഴയെത്തും മുൻ‌പേ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 1991 സന്ദേശം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച കഥ 1991 സന്ദേശം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 1989 വടക്കുനോക്കിയന്ത്രം