മോഹൻലാൽ

Mohanlal
Date of Birth:
Saturday, 21 May, 1960
മോഹൻ ലാൽ
Mohan Lal
ആലപിച്ച ഗാനങ്ങൾ: 33
സംവിധാനം: 1

1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും മകനായി പത്തനംതിട്ടയിലെ ഇലന്തൂർ എന്ന സ്ഥലത്ത് ജനനം. മോഹൻലാൽ വിശ്വനാഥൻ നായർ എന്നതാണ് അദ്ദേഹത്തിന്റെ പൂർണ്ണമായ പേര്. മുടവൻ മുകൾ സ്കൂളിലും തിരുവനന്തപുരം മോഡൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസവും തിരുവനന്തപുരം എം ജി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടി. 1978ൽ ഡോ.അശോക് കുമാർ സംവിധാനം ചെയ്ത "തിരനോട്ടം" എന്ന ചലച്ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കു കടന്നു വന്നതെങ്കിലും 1980ൽ ഫാസിൽ ചെയ്ത സംവിധാനം ചെയ്ത "മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചു പറ്റി. മോഹൻലാലിന്റെ ആദ്യത്തെ ചിത്രമെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്. തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻ‌ലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായകനടന്മാരിൽ ഒരാളായിത്തീർന്നു. നൃത്തരംഗങ്ങളിലും ഹാസ്യരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി ആരാധകരെ നേടാൻ കാരണമായിട്ടുണ്ട്.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി ഭാരത സർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2010ലും കാലിക്കറ്റ് സർവ്വകലാശാല 2018ലും ഡോക്ടറേറ്റ് നൽകിയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

340-തിലധികം സിനിമകളിൽ അഭിനയിച്ച മോഹൻലാൽ പിന്നണിഗായകനായും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. വിശ്വശാന്തി ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ പ്രസ്ഥാനവും തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാണ്. 1977-78 കാലഘട്ടത്തിൽ സംസ്ഥാന ലെവലിൽ ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ. പ്രണവം ആർട്സ് എന്ന ബാനറിൽ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.

ഭാര്യ സുചിത്ര സിനിമാ സംവിധായകനായ സുരേഷ് ബാലാജിയുടെ സഹോദരിയും ചലച്ചിത്ര നിർമ്മാതാവും അഭിനേതാവുമായ കെ ബാലാജിയുടെ മകളുമാണ്. മകൻ പ്രണവ് മോഹൻലാൽ ബാലതാരമായും നായകനായും അസിസ്റ്റന്റ് ഡയറക്റ്ററായും മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്നു. മകൾ വിസ്മയ. സഹോദരൻ പ്യാരേലാൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മിലിറ്ററി സർവ്വീസിലിരിക്കെ മരണപ്പെടുകയായിരുന്നു. മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരാണ് മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയായും സുഹൃത്തായും അദ്ദേഹത്തിന്റെ ജീവിതത്തിനോട് അടുത്ത് നിൽക്കുന്ന മറ്റൊരു വ്യക്തിത്വം. ആശീർവാദ് സിനിമാസ് എന്ന ബാനറിൽ മോഹൻലാൽ നായകനായ ഏറെ സിനിമകളുടെ നിർമ്മാതാവ് കൂടിയായി മാറിയിരുന്നു ആന്റണി പെരുമ്പാവൂർ.

[フレーム]

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തിരനോട്ടം കുട്ടപ്പൻ പി അശോക് കുമാർ 1978
രണ്ടു ജന്മം നാഗവള്ളി ആർ എസ് കുറുപ്പ് 1978
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നരേന്ദ്രൻ ഫാസിൽ 1980
അഹിംസ മോഹൻ ഐ വി ശശി 1981
തകിലുകൊട്ടാമ്പുറം പോൾ ബാലു കിരിയത്ത് 1981
തേനും വയമ്പും വർമ്മ പി അശോക് കുമാർ 1981
ഊതിക്കാച്ചിയ പൊന്ന് നന്ദകുമാർ പി കെ ജോസഫ് 1981
അട്ടിമറി ഷാൻ ജെ ശശികുമാർ 1981
സഞ്ചാരി ഡോ ശേഖർ ബോബൻ കുഞ്ചാക്കോ 1981
ധന്യ പോൾ ഫാസിൽ 1981
ധ്രുവസംഗമം ശങ്കരൻ കുട്ടി ജെ ശശികുമാർ 1981
ശ്രീ അയ്യപ്പനും വാവരും കടുത്ത എൻ പി സുരേഷ് 1982
കേൾക്കാത്ത ശബ്ദം ബാബു ബാലചന്ദ്ര മേനോൻ 1982
ഒരു മൊട്ടു വിരിഞ്ഞപ്പോൾ ജി പി ബാലൻ 1982
മദ്രാസിലെ മോൻ ലാൽ ജെ ശശികുമാർ 1982
എന്റെ മോഹങ്ങൾ പൂവണിഞ്ഞു വിനു ഭദ്രൻ 1982
കാളിയമർദ്ദനം ജോണി ജെ വില്യംസ് 1982
പടയോട്ടം കണ്ണൻ ജിജോ പുന്നൂസ് 1982
ഞാനൊന്നു പറയട്ടെ ശേഖരൻ കുട്ടി കെ എ വേണുഗോപാൽ 1982
ആ ദിവസം ബോസ് എം മണി 1982

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നീയറിഞ്ഞോ മേലേ മാനത്ത് കണ്ടു കണ്ടറിഞ്ഞു ചുനക്കര രാമൻകുട്ടി ശ്യാം 1985
സിന്ദൂരമേഘം ശൃംഗാരകാവ്യം ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ ചുനക്കര രാമൻകുട്ടി രഘു കുമാർ 1985
ഹേ മൂന്നുമൂനയിലെ ചിത്രം കണ്ണൂർ രാജൻ 1988
കാടുമീ നാടുമെല്ലാം ചിത്രം ഷിബു ചക്രവർത്തി കണ്ണൂർ രാജൻ 1988
ആരുമില്ല അഗതിയെനിക്കൊരു പാദമുദ്ര ട്രഡീഷണൽ വിദ്യാധരൻ 1988
മൈ നെയിം ഈസ് സുധീ ഏയ് ഓട്ടോ ബിച്ചു തിരുമല രവീന്ദ്രൻ മധ്യമാവതി 1990
പൊൻ തിടമ്പ് ചൂടും പൂവനങ്ങൾ ബട്ടർ‌ഫ്ലൈസ് കെ ജയകുമാർ രവീന്ദ്രൻ 1993
അബലത്വമല്ല അടിമത്വമല്ല ഗാന്ധർവ്വം കൈതപ്രം എസ് പി വെങ്കടേഷ് 1993
വഴിയോരം വെയിൽ കായും കളിപ്പാട്ടം ബിച്ചു തിരുമല രവീന്ദ്രൻ മോഹനം 1993
ഏഴിമല പൂഞ്ചോല സ്ഫടികം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് 1995
പരുമലച്ചെരുവിലെ സ്ഫടികം പി ഭാസ്ക്കരൻ എസ് പി വെങ്കടേഷ് 1995
കൈതപ്പൂവിൻ - D കണ്ണെഴുതി പൊട്ടുംതൊട്ട് കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ 1999
തീർച്ച ഇല്ലാജനം ഉസ്താദ് ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി വിദ്യാസാഗർ 1999
തകിലു പുകിലു രാവണപ്രഭു ഗിരീഷ് പുത്തഞ്ചേരി സുരേഷ് പീറ്റേഴ്സ് 2001
കറുകറെ കറുത്തൊരു പെണ്ണാണ് ബാലേട്ടൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2003
അങ്ങേത്തല ഉടയോൻ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 2005
പുതുമണ്ണ് ഉടയോൻ അറുമുഖൻ വെങ്കിടങ്ങ് ഔസേപ്പച്ചൻ 2005
ജീവിതം ഒരു തീവ്രവ്രതമാക്കിയോൻ മാടമ്പി അനിൽ പനച്ചൂരാൻ അനിൽ പനച്ചൂരാൻ 2008
അണ്ണാരക്കണ്ണാ വാ പൂവാലാ ഭ്രമരം അനിൽ പനച്ചൂരാൻ മോഹൻ സിത്താര പീലു 2009
നാത്തൂനേ നാത്തൂനേ ഒരു നാൾ വരും മുരുകൻ കാട്ടാക്കട എം ജി ശ്രീകുമാർ 2010

പ്രശസ്തമായ സംഭാഷണങ്ങൾ

ആഹാ... അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം... എന്തൊരു സംഗീതാത്മകം... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലുണ്ട്.

Character:
ദാസൻ
Actor/Actress:

ദാസൻ : അവള് ജയിച്ച് കഴിയുമ്പോ ഞങ്ങള് മനോഹരമായ ഒരു നഴ്സിംഗ് ഹോം കെട്ടും, പിന്നെ ഞാനൊരു വെലസ് വെലസും, ഞാനായിരിക്കും അതിന്റെ നടത്തിപ്പുകാരൻ. അപ്പോ വല്ല ക്യാൻസറോ കുഷ്ഠമോ പിടിച്ചോണ്ട് വന്നാൽ ഞാൻ നിന്നെ ദാ ഇങ്ങനെ ശ്ശ്..ന്ന് പിഴിഞ്ഞെടുക്കും..കാശ് തന്നില്ലെങ്കിൽ ആ ക്യാൻസറോട് കൂടി അപ്പ ഗെറ്റൗട്ടടിക്കും..

വിജയൻ : ഹ്..ഹ്..ഹ്..എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.

ദാസൻ : നടക്കുമെടാ നടക്കും..

വിജയൻ : നടക്കും, ഒരു ഗതിയുമില്ലാതെ നീ പെരുവഴീക്കുട നടക്കും.

Character:
ദാസനും വിജയനും

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
ദേശീയ ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പുരസ്കാരം 2016 പുലിമുരുകൻ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 2007 പരദേശി
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച നടൻ 2007 പരദേശി
ഫിലിം ഫെയർ അവാർഡ് മികച്ച നടൻ 2007 പരദേശി
ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ് മികച്ച നടൻ 2005 ഉദയനാണ് താരം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 2005 തന്മാത്ര
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച നടൻ 1999 വാനപ്രസ്ഥം
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് 1999 വാനപ്രസ്ഥം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം 1995 കാലാപാനി
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1995 കാലാപാനി
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച നടൻ 1991 ഭരതം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1991 കിലുക്കം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം 1991 ഭരതം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1991 അഭിമന്യു
ദേശീയ ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പുരസ്കാരം 1989 കിരീടം
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പുരസ്കാരം 1988 പാദമുദ്ര
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച നടൻ 1986 ടി പി ബാ‍ലഗോപാലൻ എം എ