പ്രണവ് മോഹൻലാൽ

Pranav Mohanlal
Date of Birth:
Friday, 13 July, 1990
എഴുതിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1

പ്രശസ്ത സിനിമാതാരം മോഹൻലാലിന്റേയും സുചിത്രയുടേയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. സഹോദരി വിസ്മയ മോഹൻലാൽ. ഊട്ടിയിലെ Hebron School -ലായിരുന്നു പ്രണവിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ആസ്ട്രേലിയയിലെ ന്യു സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ബിരുദം നേടി.

2002 -ൽ അച്ഛൻ മോഹൻ ലാൽ നായകനായ ഒന്നാമൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് പ്രണവ് അഭിനയരംഗത്തേക്കെത്തുന്നത്. മോഹൻ ലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലമായിരുന്നു പ്രണവ് അവതരിപ്പിച്ചത്. ആ വർഷം തന്നെ മേജർ രവി സംവിധാനം ചെയ്ത പുനർജനി എന്ന സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വർഷത്തെ മികച്ച ബാലനടനുള്ള പുരസ്ക്കാരം പുനർജനിയിലെ പ്രകടനത്തിലൂടെ പ്രണവ് കരസ്ഥമാക്കി.

വലിയൊരു ഇടവേളക്ക് ശേഷം 2018 -ൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പ്രണവ് സിനിമാഭിനയരംഗത്തേയ്ക്ക് തിരിച്ചു വന്നത്. തുടർന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഹൃദയം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ നായകനായി പ്രണവ് അഭിനയിച്ചു. ആദി എന്ന ചിത്രത്തിൽ താൻ തന്നെ എഴുതിയ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര ഗാനരംഗത്തും തന്റെ കഴിവു തെളിയിച്ചു. ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് സംവിധായകനായി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പുനർജനി മേജർ രവി, രാജേഷ് അമനക്കര 2002
ഒന്നാമൻ രവിയുടെ ബാല്യം തമ്പി കണ്ണന്താനം 2002
ആദി ആദി ജീത്തു ജോസഫ് 2018
ഇരുപത്തിയൊന്നാം നൂറ്റാണ്ട് അപ്പു അരുൺ ഗോപി 2019
മരക്കാർ അറബിക്കടലിന്റെ സിംഹം മമ്മാലി / കുഞ്ഞാലി മരക്കാർ IV പ്രിയദർശൻ 2021
ഹൃദയം അരുൺ നീലകണ്ഠൻ വിനീത് ശ്രീനിവാസൻ 2022
വർഷങ്ങൾക്കു ശേഷം മുരളി വിശ്വംഭരൻ വിനീത് ശ്രീനിവാസൻ 2024
L2 എമ്പുരാൻ സ്റ്റീഫൻ പൃഥ്വിരാജ് സുകുമാരൻ 2025
ഡീയസ് ഈറെ രോഹൻ രാഹുൽ സദാശിവൻ 2025

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ജിപ്സി വുമൺ ആദി പ്രണവ് മോഹൻലാൽ അനിൽ ജോൺസൺ 2018

ഗാനരചന

പ്രണവ് മോഹൻലാൽ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ജിപ്സി വുമൺ ആദി അനിൽ ജോൺസൺ പ്രണവ് മോഹൻലാൽ 2018

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലൈഫ് ഓഫ് ജോസൂട്ടി ജീത്തു ജോസഫ് 2015

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
സാഗർ ഏലിയാസ് ജാക്കി അമൽ നീരദ് 2009