മേജർ രവി

Major Ravi
Date of Birth:
Friday, 13 June, 1958
മേജർ എ കെ രവീന്ദ്രൻ
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 9
കഥ: 7
സംഭാഷണം: 6
തിരക്കഥ: 8

മലയാള ചലച്ചിത്ര സംവിധായകൻ, 1958 ജൂണിൽ കുട്ടിശ്ശങ്കരൻ നായരുടെയും സത്യഭാമയുടെയും മകനായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സൈന്യത്തിൽ ചേർന്ന രവി, Army Cadet College-ൽ ചേർന്ന് തുടർന്ന് പഠിയ്ക്കുകയും ബിരുദം നേടുകയും ചെയ്തു. 1984-ൽ അദ്ദേഹം സൈന്യത്തിൽ ഓഫീസറായി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷൻ Operation One Eyed Jack to capture -റിന്റെ തലവനായി മേജർ രവി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു ദശാാബ്ദകാലത്തെ സൈനിക സേവനത്തിനുശേഷം അദ്ദേഹം സിനിമകൾക്കുവേണ്ട സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം എന്നിവരോടൊക്കെയൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പ്രിയദർശൻ സംവിധാനം ചെയ്ത് 1999-ൽ ഇറങ്ങിയ മേഘം എന്ന ചിത്രത്തിലാണ് മേജർ രവി ആദ്യമായി അഭിനയിയ്ക്കുന്നത്. ഇരുപതോളം സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002-ലാണ് മേജർ രവി ആദ്യമായി സംവിധായകനാകുന്നത്. രാജേഷ് അമനക്കരയോടൊപ്പം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് പുനർജനി. സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം എന്നിവ നിർവഹിച്ചത് മേജർ രവിതന്നെയായിരുന്നു. 2006-ൽ മോഹൻലാലിനെ നായകനാക്കി സൈനിക പശ്ചാത്തലത്തിൽ കാശ്മീർ തീവ്രവാദത്തിന്റെ കഥ പറഞ്ഞ കീർത്തി ചക്ര എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. വലിയ വിജയം നേടിയ ഈ ചിത്രത്തിനു ശേഷം, 2001-ൽ മമ്മൂട്ടിയെ നായകനാക്കി മിഷൻ 90 ഡേയ്സ് ഒരുക്കി. പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടിയ്ക്കുന്നതിനുള്ള മിഷനായിരുന്നു സിനിമയുടെ പ്രമേയം. 2008- ൽ കീർത്തിചക്രയുടെ തുടർച്ചയായി കാർഗിൽ യുദ്ധത്തിന്റെ കഥയുമായി കുരുക്ഷേത്ര എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് നാല് സിനിമകൾ കൂടി മേജർ രവി സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ സിനിമകളിൽ രണ്ടെണ്ണമൊഴികെ എല്ലാം സൈനിക പശ്ചാത്തലത്തിലുള്ളവയായിരുന്നു. മേജർ രവി സംവിധാനം ചെയ്ത എല്ലാ സിനിമകളുടെയും കഥ,തിരക്കഥ,സംഭാഷണം രചിച്ചത് അദ്ദേഹം തന്നെയായിരുന്നു. കർമ്മയോദ്ധ എന്ന സിനിമയുടെ നിർമ്മാതാവുകൂടിയാണ് അദ്ദേഹം. അന്യർക്ക് പ്രവേശനമില്ല എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹിന്ദി ഗാനവും അദ്ധേഹം രചിച്ചിട്ടുണ്ട്.

മേജർ രവിയുടെ ഭാര്യ അനിത. ഒരു മകനാണുള്ളത്, പേര് അർജ്ജുൻ രവി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മേഘം പ്രിയദർശൻ 1999
ഒളിമ്പ്യൻ അന്തോണി ആദം ഭദ്രൻ 1999
രാക്കിളിപ്പാട്ട് പ്രിയദർശൻ 2000
ഒന്നാമൻ തമ്പി കണ്ണന്താനം 2002
പുനർജനി മേജർ രവി, രാജേഷ് അമനക്കര 2002
കുരുക്ഷേത്ര മേജർ രവി 2008
കാണ്ഡഹാർ മേജർ രവി 2010
അനാർക്കലി ക്യാപ്റ്റൻ രാജൻ ജോസ് സച്ചി 2015
മരുഭൂമിയിലെ ആന മഹേഷ് പണിക്കർ വി കെ പ്രകാശ് 2016
ആക്ഷൻ ഹീറോ ബിജു കമ്മീഷണർ എബ്രിഡ് ഷൈൻ 2016
കരിങ്കുന്നം 6s തോബിയാസ് ജോൺ ഐ പി എസ് ദീപു കരുണാകരൻ 2016
ലവകുശ ഗിരീഷ് 2017
സത്യ ദീപൻ 2017
വിമാനം പ്രദീപ്‌ എം നായർ 2017
എന്നാലും ശരത് ബാലചന്ദ്ര മേനോൻ 2018
അങ്ങനെ ഞാനും പ്രേമിച്ചു രാജീവ് വർഗ്ഗീസ് 2018
കുഞ്ഞിരാമന്റെ കുപ്പായം സിദ്ധീഖ് ചേന്നമംഗലൂർ 2019
ഡ്രൈവിംഗ് ലൈസൻസ് സാമുവൽ ജാക്സൺ ലാൽ ജൂനിയർ 2019
തീരുമാനം പി കെ രാധാകൃഷ്ണൻ 2019
വട്ടമേശസമ്മേളനം കമ്മീഷണർ സാം അലക്സ് വിപിൻ ആറ്റ്‌ലി, സൂരജ് തോമസ്, സാഗർ വി എ, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫാസ് നൗഷാദ്, വിജീഷ് എ സി , ആന്റോ ദേവസ്യ, സാജു നവോദയ 2019

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
കർമ്മയോദ്ധാ മേജർ രവി 2012
ജില്ലം പെപ്പരെ 2021

ഗാനരചന

മേജർ രവി എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ദേഘോ മേൻ തും പേ അന്യര്‍ക്ക് പ്രവേശനമില്ല വി എസ് ജയകൃഷ്ണ ടിനി ടോം, ഷീൻഷ 2016

Creative contribution

തലക്കെട്ട് സംവിധാനം വര്‍ഷം
വാർ ആൻഡ് ലൗവ് വിനയൻ 2003

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
വെട്ടം പ്രിയദർശൻ 2004

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
കീർത്തിചക്ര മേജർ രവി 2006