വിനയൻ

Vinayan - Director
Date of Birth:
Thursday, 16 May, 1957
എഴുതിയ ഗാനങ്ങൾ: 19
സംഗീതം നല്കിയ ഗാനങ്ങൾ: 1
സംവിധാനം: 37
കഥ: 22
സംഭാഷണം: 12
തിരക്കഥ: 17

മലയാള ചലച്ചിത്ര സംവിധായകൻ. 1957-ൽ ആലപ്പുഴജില്ലയിലെ കുട്ടനാട് ജനിച്ചു. 1988-ൽ ആലിലക്കുരുവികൾ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് വിനയൻ സിനിമാരംഗത്ത് സജീവമാകുന്നത്. 1989-ൽ ആയിരം ചിറകുള്ള മോഹം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി തുടക്കം കുറിച്ചു. 1990- മോഹൻലാലിന്റെ ഛായയുള്ള മദൻലാൽ എന്ന നടനെ നായകനാക്കി സൂപ്പർസ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തു.

പിന്നീട് വിനയന്റെ സംവിധാനത്തിൽ നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. അവയിൽ ഇൻഡിപെൻഡൻസ്, ശിപായി ലഹള, ദിലീപ് നായകനായ രണ്ടാമത്തെ ചിത്രമായ കല്യാണസൗഗന്ധികം, പ്രേത സിനിമയായ ആകാശഗംഗ, കലാഭവൻ മണിയെ നായകപദവിയിലേയ്ക്കുയർത്തിയ സിനിമകളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ. ജയസൂര്യയുടെ ആദ്യ ചിത്രമായ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ, മമ്മൂട്ടി നായകനായ ചിത്രങ്ങളായ ദാദാ സാഹിബ്, രാക്ഷസരാജാവ്, പൃഥിരാജ് നായകനായ ഹൊറർ ചിത്രം വെള്ളിനക്ഷത്രം, ഉയരം കുറഞ്ഞ ആളുകളെ അഭിനയിപ്പിച്ച സിനിമ അത്ഭുതദ്വീപ്, എന്നിവയെല്ലാം വലിയ സാമ്പത്തികവിജയം നേടിയ ചിത്രങ്ങളാണ്. അത്ഭുത ദ്വീപ് സിനിമയിലഭിനയിച്ച അജയകുമാർ( ഗിന്നസ് പക്രു ) ഒരു സിനിമയിൽ മുഴുനീള വേഷം ചെയ്ത ആദ്യത്തെ ഉയരം കുറഞ്ഞയാൾ എന്ന പേരിൽ ഗിന്നസ് ബുക്കിന്റെ ബഹുമതിയ്ക്ക് അർഹനായി. അത്ഭുത ദ്വീപ് തമിഴ് ഭാഷയിലേയ്ക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയും ചെയ്തു.

മലയാള സിനിമകൾ കൂടാതെ ഒരു തമിഴ് സിനിമയും വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. നാളൈ നമതൈ ആയിരുന്നു ആ ചിത്രം. ധാരാളം അഭിനേതാക്കളെ തന്റെ സിനിമകളിലൂടെ വിനയൻ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അവരിൽ ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോൻ, ഹണിറോസ്, പ്രിയാമണി, സുരേഷ്കൃഷ്ണ, മണിക്കുട്ടൻ, മേഘ്ന രാജ്, ലക്ഷ്മി മേനോൻ, രാജാമണി, ഗായകരായ സിതാര, സുധീപ്കുമാർ.ഇവരെല്ലാം സിനിമാരംഗത്ത് പ്രശസ്ഥരായി. MACTA Federation-ന്റെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു വിനയൻ. വിനയൻ തന്റെ മകൻ വിഷ്ണു വിനയനെ നായകനാക്കി ആകാശഗംഗ 2 സംവിധാനം ചെയ്തു.

വിനയന്റെ ഭാര്യയുടെ പേര് നീന. രണ്ടു മക്കളാണ് അവർക്കുള്ളത്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
പത്തൊൻപതാം നൂറ്റാണ്ട് വിനയൻ 2022
ഇരുളിന്റെ നാളുകൾ 2020
ആകാശഗംഗ 2 വിനയൻ 2019
ചാലക്കുടിക്കാരൻ ചങ്ങാതി ഉമ്മർ മുഹമ്മദ്‌ 2018
ലിറ്റിൽ സൂപ്പർമാൻ ത്രീഡി വിനയൻ 2014
ഇന്ത്യാ ടുഡെ 2014
ഡ്രാക്കുള വിനയൻ 2013
രഘുവിന്റെ സ്വന്തം റസിയ വിനയൻ, അഡ്വ മണിലാൽ 2011
യക്ഷിയും ഞാനും വിനയൻ 2010
അതിശയൻ വിനയൻ 2007
ബ്ലാക്ക് ക്യാറ്റ് വിനയൻ 2007
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ വിനയൻ 2007
അത്ഭുതദ്വീപ് വിനയൻ 2005
ബോയ് ഫ്രണ്ട് ജെ പള്ളാശ്ശേരി 2005
സത്യം വിനയൻ 2004
വെള്ളിനക്ഷത്രം വിനയൻ 2004
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വിനയൻ 2003
വാർ ആൻഡ് ലൗവ് വിനയൻ, ജെ പള്ളാശ്ശേരി 2003
കാട്ടുചെമ്പകം വിനയൻ 2002
ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ കലൂർ ഡെന്നിസ് 2002

കഥ

ചിത്രം സംവിധാനം വര്‍ഷം
ആയിരം ചിറകുള്ള മോഹം വിനയൻ 1989
സൂപ്പർ‌‌സ്റ്റാർ വിനയൻ 1990
കന്യാകുമാരിയിൽ ഒരു കവിത വിനയൻ 1993
ശിപായി ലഹള വിനയൻ 1995
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയൻ 1999
ഇൻഡിപ്പെൻഡൻസ് വിനയൻ 1999
ദാദാ സാഹിബ് വിനയൻ 2000
കരുമാടിക്കുട്ടൻ വിനയൻ 2001
രാക്ഷസരാജാവ് വിനയൻ 2001
കാട്ടുചെമ്പകം വിനയൻ 2002
വാർ ആൻഡ് ലൗവ് വിനയൻ 2003
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വിനയൻ 2003
സത്യം വിനയൻ 2004
വെള്ളിനക്ഷത്രം വിനയൻ 2004
അത്ഭുതദ്വീപ് വിനയൻ 2005
ബ്ലാക്ക് ക്യാറ്റ് വിനയൻ 2007
അതിശയൻ വിനയൻ 2007
യക്ഷിയും ഞാനും വിനയൻ 2010
രഘുവിന്റെ സ്വന്തം റസിയ വിനയൻ 2011
ലിറ്റിൽ സൂപ്പർമാൻ ത്രീഡി വിനയൻ 2014

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പത്തൊൻപതാം നൂറ്റാണ്ട് വിനയൻ 2022
ആകാശഗംഗ 2 വിനയൻ 2019
ലിറ്റിൽ സൂപ്പർമാൻ ത്രീഡി വിനയൻ 2014
ഡ്രാക്കുള വിനയൻ 2013
രഘുവിന്റെ സ്വന്തം റസിയ വിനയൻ 2011
യക്ഷിയും ഞാനും വിനയൻ 2010
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ വിനയൻ 2007
അതിശയൻ വിനയൻ 2007
ബ്ലാക്ക് ക്യാറ്റ് വിനയൻ 2007
അത്ഭുതദ്വീപ് വിനയൻ 2005
സത്യം വിനയൻ 2004
വെള്ളിനക്ഷത്രം വിനയൻ 2004
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വിനയൻ 2003
വാർ ആൻഡ് ലൗവ് വിനയൻ 2003
കാട്ടുചെമ്പകം വിനയൻ 2002
രാക്ഷസരാജാവ് വിനയൻ 2001
സൂപ്പർ‌‌സ്റ്റാർ വിനയൻ 1990

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പത്തൊൻപതാം നൂറ്റാണ്ട് വിനയൻ 2022
ഡ്രാക്കുള വിനയൻ 2013
രഘുവിന്റെ സ്വന്തം റസിയ വിനയൻ 2011
യക്ഷിയും ഞാനും വിനയൻ 2010
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ വിനയൻ 2007
സത്യം വിനയൻ 2004
വെള്ളിനക്ഷത്രം വിനയൻ 2004
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വിനയൻ 2003
വാർ ആൻഡ് ലൗവ് വിനയൻ 2003
കാട്ടുചെമ്പകം വിനയൻ 2002
രാക്ഷസരാജാവ് വിനയൻ 2001
സൂപ്പർ‌‌സ്റ്റാർ വിനയൻ 1990

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ആലിലക്കുരുവികൾ എസ് എൽ പുരം ആനന്ദ് 1988

ഗാനരചന

വിനയൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു മിസ്റ്റർ ക്ലീൻ വിനയൻ പി ആർ പ്രകാശ് 1996
സ്വപ്നം ത്യജിച്ചാൽ(M) രാക്ഷസരാജാവ് മോഹൻ സിത്താര കെ ജെ യേശുദാസ് ചാരുകേശി 2001
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും രാക്ഷസരാജാവ് മോഹൻ സിത്താര കെ ജെ യേശുദാസ്, കെ എസ് ചിത്ര, അശ്വതി വിജയൻ ചാരുകേശി 2001
ഇന്ദുമതീ(D) രാക്ഷസരാജാവ് മോഹൻ സിത്താര കെ എൽ ശ്രീറാം, സ്മിത 2001
മാനിന്റെ മിഴിയുള്ള പെണ്ണിനെ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ മോഹൻ സിത്താര എം ജി ശ്രീകുമാർ 2002
നീലനിലാവെ (F) ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ മോഹൻ സിത്താര സുജാത മോഹൻ ശിവരഞ്ജിനി 2002
നീലനിലാവെ (M) ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ മോഹൻ സിത്താര കെ ജെ യേശുദാസ് ശിവരഞ്ജിനി 2002
മാനേ പേടമാനേ(F) കാട്ടുചെമ്പകം മോഹൻ സിത്താര സുജാത മോഹൻ 2002
കാട്ടുപെണ്ണിന്റെ കണ്ണിൽ കാട്ടുചെമ്പകം മോഹൻ സിത്താര എം ജി ശ്രീകുമാർ 2002
കിളിമകളേ നീ കണ്ടോ കാട്ടുചെമ്പകം മോഹൻ സിത്താര പി ജയചന്ദ്രൻ, സുജാത മോഹൻ 2002
വെള്ളാരം കുന്നുകളിൽ കാട്ടുചെമ്പകം മോഹൻ സിത്താര സുജാത മോഹൻ, രാധികാ തിലക് 2002
ഒത്തിരി ഒത്തിരി സ്നേഹിച്ചുപോയി (F) കാട്ടുചെമ്പകം മോഹൻ സിത്താര സുജാത മോഹൻ 2002
നീലവാനം കുട കാട്ടുചെമ്പകം മോഹൻ സിത്താര സുദീപ് കുമാർ 2002
മാനേ പേടമാനേ(M) കാട്ടുചെമ്പകം മോഹൻ സിത്താര പി ജയചന്ദ്രൻ 2002
ഒത്തിരി ഒത്തിരി (M) കാട്ടുചെമ്പകം മോഹൻ സിത്താര കെ ജെ യേശുദാസ് 2002
കണ്ണുനീർപ്പുഴയുടെ തീരത്ത് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും മോഹൻ സിത്താര കെ എസ് ചിത്ര 2003
കണ്ണുനീർപ്പുഴയുടെ തീരത്ത് (മെയിൽ വോയിസ് ) മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും മോഹൻ സിത്താര കെ ജെ യേശുദാസ് 2003
ഹേയ് രാജാ അത്ഭുതദ്വീപ് എം ജയചന്ദ്രൻ അലക്സ്‌ , സുജാത മോഹൻ 2005
വൃന്ദാവനമുണ്ടോ രാധേ യക്ഷിയും ഞാനും സാജൻ മാധവ് മധു ബാലകൃഷ്ണൻ 2010

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഇടനെഞ്ചിൽ തുടികൊട്ടുന്നൊരു മിസ്റ്റർ ക്ലീൻ വിനയൻ പി ആർ പ്രകാശ് 1996