ജെ വില്യംസ്

J Williams

കണ്ണൂർ ചൊവ്വയിൽ പാതിരപ്പറമ്പിൽ ജനിച്ച ജെ വില്യംസ് അവിചാരിതമായാണ് സിനിമാരംഗത്തെത്തിയത്. കണ്ണൂരിലെ ഒരു ക്ലബ്ബിൽ ഫുട്ബോൾ കളിക്കാരനായിരുന്നു. ഒരു ടൂർണമെന്റിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ അദ്ദേഹം സിനിമയിൽ ആകൃഷ്ടനാവുകയായിരുന്നു. ചെന്നൈയിലെ ആദ്യനാളുകളിൽ താങ്ങും തണലുമായിരുന്ന വിക്ടർ പ്രസാദിന്റെ കുടുംബസുഹൃത്തായ ലക്ഷ്മൺ ഗോറെ എന്ന മറാത്തി ക്യാമറമാനിൽ നിന്നും ക്യാമറയുടെ ബാലപാഠങ്ങൾ പഠിച്ചു. എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വിഷ്ണുവിജയം(1974) ആണ് സ്വതന്ത്രമായി ക്യാമറ ചലിപ്പിച്ച ആദ്യചിത്രം. തുടർന്ന് മദനോത്സവം,രാസലീല,ബട്ടർ‌ഫ്ലൈസ്,ഉപ്പുകണ്ടം ബ്രദേഴ്സ്,പാളയം,സ്ഫടികം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. സ്ഫടികത്തിന്റെ ക്യാമറവർക്ക്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തമിഴ്,കന്നഡ, തെലുങ്ക് സിനിമകളിലും അദ്ദേഹം തന്റെ വൈഭവം തെളിയിച്ചു.മിസ്റ്റർ മൈക്കിൾ, ജീവന്റെ ജീവൻ, കാളിയമർദ്ദനം,ആട്ടക്കഥ,പൊൻതൂവൽ തുടങ്ങിയ ചിത്രങ്ങൾ ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്ത സിനിമകളാണ്.

സാഹസിക രംഗങ്ങൾ ചിത്രീകരിക്കാൻ പ്രത്യേകം മിടുക്കും ഒപ്പം അത്തരം സിനിമകളോട് പ്രത്യേക മമതയുമുണ്ടായിരുന്നു. ചിത്രീകരണ വേളയിൽ സ്വയം സഹസികനായി മാറാറുള്ള വില്യംസിന് അഭിനേതാക്കളെ സാഹസിക രംഗങ്ങളിലേക്ക് പ്രചോദിതരാക്കാനും പ്രത്യേക സാമർഥ്യമുണ്ടായിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും സഹസികൻ മോഹൻലാലാണെന്നും ജയനല്ലെന്നും അദ്ദേഹം പറഞ്ഞത് ഒട്ടേറെ പേരെ ചൊടിപ്പിച്ചിരുന്നു. ആരെയും കൂസാത്ത പ്രകൃതമായിരുന്നു വില്യംസിന്റെത്. അതുകൊണ്ട് തന്നെ സിനിമക്കർക്കിടയിൽ അദ്ദേഹം ധിക്കാരിയും തന്റെടിയുമായി.ചാൻസ് തേടി നിർമാതാക്കളേയും സംവിധായകരെയും സമീപിക്കുന്ന ശീലമുണ്ടായിരുന്നില്ല.

വർഷങ്ങളായി പ്രമേഹസംബന്ധമായ അസുഖം കാരണം ചെന്നൈയിലെ വീട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം.ദീർഘനാളത്തെ ഇടവേളക്കു ശേഷം തെലുങ്ക് സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാൻ ജനുവരി 14നു ഹൈദരാബാദിലേക്ക് തിരിച്ച വില്യംസ് ഫെബ്രുവരി 20ന് ഞായറാഴ്ച ഹൈദരാബാദിൽ വെച്ച് അന്തരിച്ചു.

കണ്ണൂരിലെ ചാല സ്വദേശിനി ശാന്തിയാണ് ഭാര്യ(സിനിമ/സീരിയൽ നടിയാണ് ). ധന്യ,സിന്ധു,സന്തോഷ്‌, പ്രകാശ്‌ എന്നിവർ മക്കളാണ്.

അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ദി ഗാങ് ബാബുരാജ് 2000
ജെന്റിൽമാൻ സെക്യൂരിറ്റി ശരത് ബേബി 1994
ഋഷി കെ ഗുണ 1992
ആട്ടക്കഥ ബാലു കിരിയത്ത് 1987
ജീവന്റെ ജീവൻ ജെ വില്യംസ് 1985
പൊൻ‌തൂവൽ ജെ വില്യംസ് 1983
ഹലോ മദ്രാസ് ഗേൾ കെ ബാലകൃഷ്ണൻ 1983
കാളിയമർദ്ദനം പാപ്പനംകോട് ലക്ഷ്മണൻ, കെ ബാലകൃഷ്ണൻ 1982
മിസ്റ്റർ മൈക്കിൾ ജെ വില്യംസ് 1980
മദാലസ പോൾ വെങ്ങോല 1978

തിരക്കഥ എഴുതിയ സിനിമകൾ

ഛായാഗ്രഹണം

സിനിമ സംവിധാനം വര്‍ഷം
പച്ചക്കള്ളം പ്രശാന്ത് മാമ്പുള്ളി 2016
ദി ഗാങ് ജെ വില്യംസ് 2000
ജെയിംസ് ബോണ്ട് ബൈജു കൊട്ടാരക്കര 1999
ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു എസ് എ പി ജി വിശ്വംഭരൻ 1998
കലാപം ബൈജു കൊട്ടാരക്കര 1998
സ്ഫടികം ഭദ്രൻ 1995
സ്പെഷ്യൽ സ്ക്വാഡ് കല്ലയം കൃഷ്ണദാസ് 1995
തക്ഷശില കെ ശ്രീക്കുട്ടൻ 1995
ഹൈജാക്ക് കെ എസ് ഗോപാലകൃഷ്ണൻ 1995
ഡോളർ രാജു ജോസഫ് 1994
ജെന്റിൽമാൻ സെക്യൂരിറ്റി ജെ വില്യംസ് 1994
രാജധാനി ജോഷി മാത്യു 1994
അവളുടെ ജന്മം എൻ പി സുരേഷ് 1994
ബട്ടർ‌ഫ്ലൈസ് രാജീവ് അഞ്ചൽ 1993
ഉപ്പുകണ്ടം ബ്രദേഴ്സ് ടി എസ് സുരേഷ് ബാബു 1993
ഇൻസ്പെക്ടർ ബൽറാം ഐ വി ശശി 1991
ഭൂമിക ഐ വി ശശി 1991
കൂടിക്കാഴ്ച ടി എസ് സുരേഷ് ബാബു 1991
രാജവാഴ്ച ജെ ശശികുമാർ 1990
നാഗപഞ്ചമി 1989

ക്യാമറ അസോസിയേറ്റ്

അസോസിയേറ്റ് ക്യാമറ

തലക്കെട്ട് സംവിധാനം വര്‍ഷം
മാമാങ്കം (1979) നവോദയ അപ്പച്ചൻ 1979
പഞ്ചമി ടി ഹരിഹരൻ 1976