എം കുഞ്ചാക്കോ

M Kunchakko
Date of Birth:
Saturday, 19 February, 1910
സംവിധാനം: 45
കഥ: 2
തിരക്കഥ: 1

1910 -ൽ മാണി ചാക്കോ മണിയാംപുരയ്ക്കലിൻ്റെയും ഏലിയാമ്മയുടെയും മകനായി ആലപ്പുഴ പുളിങ്കുന്നിൽ ജനനം.

പഠനസമയത്തു തന്നെ സിനിമാ ചിത്രീകരണത്തിൽ ആകൃഷ്ടനായ കുഞ്ചാക്കോ 1947ൽ ആലപ്പുഴ പാതിരാപ്പള്ളിയിൽ ഉദയ സ്റ്റുഡിയോ സ്ഥാപിച്ചു. അക്കാലം വരെ ചെന്നൈയിൽ നടന്നു വന്നിരുന്ന മലയാള ചലച്ചിത്രങ്ങളുടെ ചിത്രീകരണം കേരളത്തിലേക്ക് മാറ്റാൻ ഉദയ സ്റ്റുഡിയോ വഹിച്ച പങ്ക് മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. സിനിമാ നിർമ്മാണത്തിൻ്റെ ആദ്യവർഷങ്ങളിൽ കെ വി കോശിയുമായി ചേർന്ന് കെ & കെ എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്ത കുഞ്ചാക്കോ തിക്കുറിശ്ശി സുകുമാരൻ നായരെ നായകനാക്കി നിർമ്മിച്ച ജീവിതനൗക മലയാളത്തിൽ 250 ദിവസത്തിനു മുകളിൽ തീയറ്റേറിൽ പ്രദർശിപ്പിച്ചു. 1952 ൽ കോശിയുമായി വേർപിരിഞ്ഞ കുഞ്ചാക്കോ ഉദയായുടെ ബാനറിൽ ചിത്രങ്ങൾ നിർമ്മിച്ചു തുടങ്ങി. കിടപ്പാടം എന്ന ചിത്രത്തിൻ്റെ സാമ്പത്തിക പരാജയം മൂലം ഉദയാ സ്റ്റുഡിയോ താൽക്കാലികമായി പൂട്ടിയെങ്കിലും പിന്നീട് തൻ്റെ സുഹൃത്തും മന്ത്രിയുമായ ടി വി തോമസുമായി ചേർന്ന് വീണ്ടും പ്രവർത്തനമാരംഭിച്ചു.

1960 ൽ ഉമ്മ എന്ന ചിത്രം സംവിധാനം ചെയ്തു സംവിധാനരംഗത്തേക്ക് പ്രവേശിച്ചു. അതിനു ശേഷം നാൽപ്പതോളം സിനിമകൾ സംവിധാനം ചെയ്തു. പ്രധാനമായും പുരാണസിനിമകളും വടക്കൻ പാട്ടു ചിത്രങ്ങളുമാണു അദ്ദേഹം സംവിധാനം ചെയ്തത്.

ഉദയായുടെ ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമാരംഗത്തേക്ക് വന്ന മകൻ ബോബൻ കുഞ്ചാക്കോ പിന്നീട് മലയാളസിനിമാ സംവിധായകനായി. പൗത്രൻ കുഞ്ചാക്കോ ബോബൻ. സഹോദരൻ അപ്പച്ചൻ നവോദയ സ്റ്റുഡിയോ സ്ഥാപിച്ചു. ഭാര്യ അന്നമ്മ ചാക്കോ.

1976 ജൂൺ 15 നു ചെന്നൈയിൽ മല്ലനും മാതേവനും എന്ന ചിത്രത്തിൻ്റെ ഗാനലേഖനവേളയിലാണ് അദ്ദേഹം അന്തരിച്ചത്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കണ്ണപ്പനുണ്ണി ശാരംഗപാണി 1977
ചെന്നായ വളർത്തിയ കുട്ടി ശാരംഗപാണി 1976
മല്ലനും മാതേവനും ശാരംഗപാണി 1976
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ ശാരംഗപാണി 1975
മാ നിഷാദ ശാരംഗപാണി 1975
നീലപ്പൊന്മാൻ ശാരംഗപാണി 1975
ചീനവല 1975
ദുർഗ്ഗ എൻ ഗോവിന്ദൻ കുട്ടി 1974
തുമ്പോലാർച്ച ശാരംഗപാണി 1974
തേനരുവി ശാരംഗപാണി 1973
പാവങ്ങൾ പെണ്ണുങ്ങൾ ശാരംഗപാണി 1973
പൊന്നാപുരം കോട്ട എൻ ഗോവിന്ദൻ കുട്ടി 1973
പോസ്റ്റ്മാനെ കാണ്മാനില്ല ശാരംഗപാണി 1972
ആരോമലുണ്ണി ശാരംഗപാണി 1972
പഞ്ചവൻ കാട് തോപ്പിൽ ഭാസി 1971
പേൾ വ്യൂ പൊൻ‌കുന്നം വർക്കി 1970
ദത്തുപുത്രൻ കാനം ഇ ജെ 1970
ഒതേനന്റെ മകൻ എൻ ഗോവിന്ദൻ കുട്ടി 1970
സൂസി തോപ്പിൽ ഭാസി 1969
പുന്നപ്ര വയലാർ എസ് എൽ പുരം സദാനന്ദൻ 1968

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കിടപ്പാടം എം ആർ എസ് മണി 1955

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
നല്ലതങ്ക പി വി കൃഷ്ണയ്യർ 1950
ജീവിതനൗക കെ വെമ്പു 1951
വിശപ്പിന്റെ വിളി മോഹൻ റാവു 1952
Achchan എം ആർ എസ് മണി 1952
VIsappinte vili 1952
അച്ഛൻ എം ആർ എസ് മണി 1952
അവൻ വരുന്നു എം ആർ എസ് മണി 1954
കിടപ്പാടം എം ആർ എസ് മണി 1955
നീലി സാലി എം കുഞ്ചാക്കോ 1960
ഉമ്മ എം കുഞ്ചാക്കോ 1960
സീത എം കുഞ്ചാക്കോ 1960
കൃഷ്ണ കുചേല എം കുഞ്ചാക്കോ 1961
ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
ഭാര്യ എം കുഞ്ചാക്കോ 1962
പാലാട്ടു കോമൻ എം കുഞ്ചാക്കോ 1962
Paalattukoman എം കുഞ്ചാക്കോ 1962
റെബേക്ക എം കുഞ്ചാക്കോ 1963
കടലമ്മ എം കുഞ്ചാക്കോ 1963
അയിഷ എം കുഞ്ചാക്കോ 1964
പഴശ്ശിരാജ എം കുഞ്ചാക്കോ 1964
Submitted 15 years 6 months ago by m3admin.
Contributors:
ContributorsContribution
Year of death