കാനം ഇ ജെ

Kanam EJ
Date of Death:
Saturday, 13 June, 1987
AttachmentSize
Image icon കാനം ഇ ജെ 8.61 KB
എഴുതിയ ഗാനങ്ങൾ: 21
കഥ: 24
സംഭാഷണം: 20
തിരക്കഥ: 19

1926 ൽ നേത്രരോഗവിദഗ്ദ്ധൻ കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായി കാനം ഇ.ജെ. എന്ന ഇലവുങ്കൽ ജോസഫ്‌ ഫിലിപ്പ് കോട്ടയത്ത്‌ ജനിച്ചു. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ശേഷം പട്ടാളത്തിൽ ചേർന്നു. പട്ടാളസേവനം നിർത്തി വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നു. എന്നാൽ സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ ഇദ്ദേഹം കാനം സി.എം.എസ്സ് മിഡിൽ സ്കൂളിൽ അദ്ധ്യാപകനായാണ് ജോലി നോക്കിയത്. തുടർന്ന് മുണ്ടക്കയം/ കുമ്പളാംപൊയ്ക/കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കിയ ഇദ്ദേഹം അദ്ധ്യാപികയായിരുന്ന ശോശാമ്മയെ വിവാഹം കഴിച്ചു. അറുപതുകളിൽ ലളിതവും നൂതനവുമായ ആഖ്യാനശൈലി കൊണ്ട് മലയാളികളിൽ വായനാശീലം വളർത്തിയവരിൽ ഒരാളായ ഇദ്ദേഹത്തിന്റെ ആദ്യ കൃതി ബാഷ്പോദകം എന്ന കവിതാസമാഹാരം ആയിരുന്നു. അതിലെ കുടിയിറക്ക് എന്ന കവിത സ്കൂൾ യുവജനോത്സവങ്ങളിൽ കഥാപ്രസംഗമായും ടാബ്ളോയുമായി നിരവധി വേദികളിൽ അക്കാലങ്ങളിൽ കളിച്ചിരുന്നു.

ജീവിതം ആരംഭിക്കുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ ആദ്യ നോവൽ. എന്നാൽ മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്, പമ്പാനദി പാഞ്ഞൊഴുകുന്നു എന്നീ നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രസിദ്ധനാവുന്നത്. തുടർന്ന് മനോരമയിൽ ചേർന്ന അദ്ദേഹം1967ൽ സ്വന്തമായി മനോരാജ്യം എന്ന വാരിക തുടങ്ങി. അതിലെ കാട്ടുമങ്ക/ഹൈറേഞ്ച് തുടങ്ങിയ നോവലുകൾ ഏറെ വായനക്കാരെ ഇദ്ദേഹത്തിന് നേടികൊടുത്തു. തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ ഭാര്യ എന്ന നോവൽ ഏറെ ജനപ്രീതി നേടിയിരുന്നു. തുടർന്ന് 1962 ൽ കുഞ്ചാക്കോ ഇത് ചലച്ചിത്രമാക്കിയപ്പോൾ ഇതിന്റെ തിരക്കഥ തയാറാക്കിയത് ഇദ്ദേഹമായിരുന്നു. തുടർന്ന് 23 ഓളം ചിത്രങ്ങൾക്ക് കഥ/തിരക്കഥ/സംഭാഷണം എന്നിവ എഴുതുകയുണ്ടായി. 1973 ൽ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത യാമിനി എന്ന ചിത്രത്തിൽ ഗാനങ്ങൾ എഴുതി ആദ്യമായി ചലച്ചിത്രഗാനരചയിതാവായി. തുടർന്ന് 6 ഓളം ചിത്രങ്ങളിൽ 20 ഓളം ഗാനങ്ങൾ എഴുതിയ ഇദ്ദേഹം 7 നാടകങ്ങളും 2 കവിതാ സമാഹാരങ്ങളും 100 ലധികം നോവലുകളും എഴുതിയീട്ടുണ്ട്.

1987 ജൂൺ 13 ആം തിയതി ഇദ്ദേഹം അന്തരിച്ചു.

കഥ

ചിത്രം സംവിധാനം വര്‍ഷം
ഭാര്യ എം കുഞ്ചാക്കോ 1962
കലയും കാമിനിയും പി സുബ്രഹ്മണ്യം 1963
ഭർത്താവ് എം കൃഷ്ണൻ നായർ 1964
കളിയോടം പി സുബ്രഹ്മണ്യം 1965
പ്രിയതമ പി സുബ്രഹ്മണ്യം 1966
കാട്ടുമല്ലിക പി സുബ്രഹ്മണ്യം 1966
പുത്രി പി സുബ്രഹ്മണ്യം 1966
തിരിച്ചടി എം കുഞ്ചാക്കോ 1968
അദ്ധ്യാപിക പി സുബ്രഹ്മണ്യം 1968
ജ്വാല എം കൃഷ്ണൻ നായർ 1969
നഴ്‌സ് തിക്കുറിശ്ശി സുകുമാരൻ നായർ 1969
ദത്തുപുത്രൻ എം കുഞ്ചാക്കോ 1970
അഗ്നിമൃഗം എം കൃഷ്ണൻ നായർ 1971
സ്വർഗ്ഗപുത്രി പി സുബ്രഹ്മണ്യം 1973
യാമിനി എം കൃഷ്ണൻ നായർ 1973
ഹർഷബാഷ്പം പി ഗോപികുമാർ 1977
ആരും അന്യരല്ല ജേസി 1978
അവൾ വിശ്വസ്തയായിരുന്നു ജേസി 1978
ഏദൻതോട്ടം പി ചന്ദ്രകുമാർ 1980
കടത്ത് പി ജി വിശ്വംഭരൻ 1981

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മനസ്സൊരു മഹാസമുദ്രം പി കെ ജോസഫ് 1983
ഏദൻതോട്ടം പി ചന്ദ്രകുമാർ 1980
ഒരു വർഷം ഒരു മാസം ജെ ശശികുമാർ 1980
ആരും അന്യരല്ല ജേസി 1978
അവൾ വിശ്വസ്തയായിരുന്നു ജേസി 1978
ഹർഷബാഷ്പം പി ഗോപികുമാർ 1977
സ്വർഗ്ഗപുത്രി പി സുബ്രഹ്മണ്യം 1973
യാമിനി എം കൃഷ്ണൻ നായർ 1973
ദത്തുപുത്രൻ എം കുഞ്ചാക്കോ 1970
നിലയ്ക്കാത്ത ചലനങ്ങൾ കെ സുകുമാരൻ നായർ 1970
നഴ്‌സ് തിക്കുറിശ്ശി സുകുമാരൻ നായർ 1969
അദ്ധ്യാപിക പി സുബ്രഹ്മണ്യം 1968
കാട്ടുമല്ലിക പി സുബ്രഹ്മണ്യം 1966
പ്രിയതമ പി സുബ്രഹ്മണ്യം 1966
പുത്രി പി സുബ്രഹ്മണ്യം 1966
കളിയോടം പി സുബ്രഹ്മണ്യം 1965
ഭർത്താവ് എം കൃഷ്ണൻ നായർ 1964
കലയും കാമിനിയും പി സുബ്രഹ്മണ്യം 1963
ഭാര്യ എം കുഞ്ചാക്കോ 1962

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മനസ്സൊരു മഹാസമുദ്രം പി കെ ജോസഫ് 1983
ഒരു വർഷം ഒരു മാസം ജെ ശശികുമാർ 1980
ഏദൻതോട്ടം പി ചന്ദ്രകുമാർ 1980
ആരും അന്യരല്ല ജേസി 1978
അവൾ വിശ്വസ്തയായിരുന്നു ജേസി 1978
ഹർഷബാഷ്പം പി ഗോപികുമാർ 1977
യാമിനി എം കൃഷ്ണൻ നായർ 1973
സ്വർഗ്ഗപുത്രി പി സുബ്രഹ്മണ്യം 1973
അഗ്നിമൃഗം എം കൃഷ്ണൻ നായർ 1971
ദത്തുപുത്രൻ എം കുഞ്ചാക്കോ 1970
നിലയ്ക്കാത്ത ചലനങ്ങൾ കെ സുകുമാരൻ നായർ 1970
നഴ്‌സ് തിക്കുറിശ്ശി സുകുമാരൻ നായർ 1969
അദ്ധ്യാപിക പി സുബ്രഹ്മണ്യം 1968
കാട്ടുമല്ലിക പി സുബ്രഹ്മണ്യം 1966
പ്രിയതമ പി സുബ്രഹ്മണ്യം 1966
പുത്രി പി സുബ്രഹ്മണ്യം 1966
കളിയോടം പി സുബ്രഹ്മണ്യം 1965
ഭർത്താവ് എം കൃഷ്ണൻ നായർ 1964
കുടുംബിനി പി എ തോമസ് 1964
കലയും കാമിനിയും പി സുബ്രഹ്മണ്യം 1963

ഗാനരചന

കാനം ഇ ജെ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
സ്വയംവരകന്യകേ യാമിനി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ഹരികാംബോജി 1973
പുഞ്ചിരിപ്പൂവുമായ് പഞ്ചമി ചന്ദ്രിക യാമിനി എം കെ അർജ്ജുനൻ പി സുശീല 1973
രത്നരാഗമുണർന്ന നിൻ കവിളിൽ യാമിനി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ശുദ്ധധന്യാസി 1973
മനുഷ്യനു ദൈവം യാമിനി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് മോഹനം 1973
ശലഭമേ വരൂ യാമിനി എം കെ അർജ്ജുനൻ പി മാധുരി 1973
സഹ്യഗിരിയുടെ മലർമടിയിൽ അഷ്ടമംഗല്യം എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, വാണി ജയറാം 1977
ഉഷസ്സിൽ നീയൊരു അഷ്ടമംഗല്യം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് മോഹനം 1977
മുന്തിരിനീരിനിന്ന് മധുരമില്ല അഷ്ടമംഗല്യം എം കെ അർജ്ജുനൻ എസ് ജാനകി ചാരുകേശി 1977
ഇന്ദുകമലം ചൂടി അഷ്ടമംഗല്യം എം കെ അർജ്ജുനൻ കെ പി ബ്രഹ്മാനന്ദൻ വകുളാഭരണം 1977
ചിത്രശലഭം ചോദിച്ചൂ അഷ്ടമംഗല്യം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ശുദ്ധസാവേരി 1977
താലപ്പൊലിയോടേ നീയണഞ്ഞു ഹർഷബാഷ്പം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1977
ഏകാദശി ദിനമുണര്‍ന്നു ഹർഷബാഷ്പം എം കെ അർജ്ജുനൻ ജെൻസി 1977
വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത് ഹർഷബാഷ്പം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1977
തിരയും തീരവും - F അവൾ വിശ്വസ്തയായിരുന്നു എം കെ അർജ്ജുനൻ വാണി ജയറാം 1978
പണ്ടുപണ്ടൊരു കുറുക്കൻ അവൾ വിശ്വസ്തയായിരുന്നു എം കെ അർജ്ജുനൻ അമ്പിളി 1978
തിരയും തീരവും - M അവൾ വിശ്വസ്തയായിരുന്നു എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1978
ചക്രവാ‍ളം ചാമരം വീശും അവൾ വിശ്വസ്തയായിരുന്നു എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ദർബാരികാനഡ 1978
മനസ്സൊരു സമുദ്രം മനസ്സൊരു മഹാസമുദ്രം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1983
സുരവല്ലി വിടരും സുന്ദരരാവിൽ മനസ്സൊരു മഹാസമുദ്രം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1983
കുന്നിൻപുറങ്ങളില്‍ കുളിര് വിറ്റുനടക്കും മനസ്സൊരു മഹാസമുദ്രം എം കെ അർജ്ജുനൻ കെ ജെ യേശുദാസ് 1983