പി മാധുരി

P Madhuri
Date of Birth:
തിങ്കൾ, 3 November, 1941
ആലപിച്ച ഗാനങ്ങൾ: 548

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയി സ്വദേശിയായ മാധുരി യഥാർത്ഥ പേര് ശിവജ്ഞ്യാനം. നാടക വേദികളിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്. നാടകത്തിലെ മാധുരിയുടെ ആലാപനം ഇഷ്ടപ്പെട്ട പ്രശസ്ത സംഗീത സംവിധായകൻ ജി.ദേവരാജൻ അവരെ മലയാള സിനിമയിലേയ്ക്ക് ക്ഷണിച്ചു. മലയാള ഗാനങ്ങൾ പാടുന്നതിന് വേണ്ടി മലയാളം പഠിച്ച മാധുരി 1969 -ൽ ജി.ദേവരാജന്റെ സംഗീതത്തിൽ കടൽപ്പാലം എന്ന സിനിമയിൽ "കസ്തൂരി തൈലമിട്ട് മുടി മിനുക്കീ..." എന്ന ഗാനം പാടിക്കൊണ്ട് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചു.

തുടർന്ന് കുമാരസംഭവം, വാഴ്‌വേ മായം, അനുഭവങ്ങൾ പാളിച്ചകൾ, സിന്ദൂരച്ചെപ്പ്, ഗുരുവായൂർ കേശവൻ... എന്നിങ്ങനെ 500 -ൽ കൂടുതൽ മലയാള ചലച്ചിത്രഗാനങ്ങൾ മാധുരി ആലപിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ദേവരാജ ഗാനങ്ങളായിരുന്നു. പ്രധാനമായും മലയാള സിനിമകളിലാണ് അവർ പാടിയിരുന്നത് എങ്കിലും ചില തമിഴ്, തെലുഗു സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1985 -ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിച്ചെപ്പു തുറന്നപ്പോൾ എന്ന സിനിമയിൽ മാധുരി അഭിനയിക്കുകയും ചെയ്തു.

മാധുരി വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതയായിരുന്നു വി. ജയറാം ആണ് ഭർത്താവ്. അവർക്ക് രണ്ട് മക്കളാണുള്ളത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മണിച്ചെപ്പു തുറന്നപ്പോൾ ബാലചന്ദ്ര മേനോൻ 1985

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കൃഷ്ണതുളസി കണിക്കൊന്ന ജി ദേവരാജൻ
കണ്ണാടി ഇവർ ഇന്നു വിവാഹിതരാകുന്നു ബിച്ചു തിരുമല ജി ദേവരാജൻ
രജനീ മലരൊരു ഒരു വേട്ടയുടെ കഥ പൂവച്ചൽ ഖാദർ ജി ദേവരാജൻ
സങ്കൽപ്പത്തിലെ താരാട്ട് പാട്ടിന്റെ ലളിതഗാനങ്ങൾ പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ
കൃഷ്ണഗാഥ പാടിവരും ദൂരദർശൻ പാട്ടുകൾ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ
നീലക്കായലിൽ ദൂരദർശൻ പാട്ടുകൾ പി ഭാസ്ക്കരൻ ജി ദേവരാജൻ
പഞ്ചമിപ്പാൽക്കുടം ദൂരദർശൻ പാട്ടുകൾ പി ഭാസ്ക്കരൻ ജി ദേവരാജൻ
മുണ്ടകപ്പാടത്ത് മുത്തു വെളഞ്ഞത് ദൂരദർശൻ പാട്ടുകൾ എസ് രമേശൻ നായർ ജി ദേവരാജൻ
പുഷ്പസുരഭിലശ്രാവണത്തിൽ ദൂരദർശൻ പാട്ടുകൾ പി ഭാസ്ക്കരൻ ജി ദേവരാജൻ ആനന്ദഭൈരവി
മാരനെയ്താൽ മുറിയാത്ത ദൂരദർശൻ പാട്ടുകൾ യൂസഫലി കേച്ചേരി ജി ദേവരാജൻ
വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ ദൂരദർശൻ പാട്ടുകൾ പി ഭാസ്ക്കരൻ ജി ദേവരാജൻ
പൂവണിക്കൊമ്പിൽ വന്നിരുന്ന് സൂക്ഷിക്കുക ഇടതു വശം ചേർന്നു പോവുക (നാടകം) വയലാർ രാമവർമ്മ ജി ദേവരാജൻ
രമ്യനായൊരു പുരുഷൻ സ്വാതി തിരുനാൾ (നാടകം) പിരപ്പൻകോട് മുരളി ജി ദേവരാജൻ
പരിഭവമോ പരിരംഭണമോ ഇന്ദുലേഖ(നാടകം) പിരപ്പൻകോട് മുരളി ജി ദേവരാജൻ കേദാർ-ഹിന്ദുസ്ഥാനി
ചലചഞ്ചലിത മഞ്ജുപദങ്ങൾ ഇന്ദുലേഖ(നാടകം) പിരപ്പൻകോട് മുരളി ജി ദേവരാജൻ
പാല പൂത്തു പൂക്കൈത പൂത്തു ഇന്ദുലേഖ(നാടകം) പിരപ്പൻകോട് മുരളി ജി ദേവരാജൻ
മയിൽപ്പീലി കണ്ണുകൾ തോറും ജാതവേദസ്സേ മിഴി തുറക്കൂ പിരപ്പൻകോട് മുരളി ജി ദേവരാജൻ
തന്നാനതാനിന്നൈ ജാതവേദസ്സേ മിഴി തുറക്കൂ പിരപ്പൻകോട് മുരളി ജി ദേവരാജൻ
കൊഞ്ചും മൈനേ ജാതവേദസ്സേ മിഴി തുറക്കൂ പിരപ്പൻകോട് മുരളി ജി ദേവരാജൻ
അമ്മ അരിവാൾ അടിമത്തം ജാതവേദസ്സേ മിഴി തുറക്കൂ പിരപ്പൻകോട് മുരളി ജി ദേവരാജൻ