പി ഭാസ്ക്കരൻ

P Bhaskaran
Date of Birth:
തിങ്കൾ, 21 April, 1924
Date of Death:
Saturday, 24 February, 2007
ഭാസ്ക്കരൻ​ മാഷ്
എഴുതിയ ഗാനങ്ങൾ: 1,504
സംവിധാനം: 45
കഥ: 4
സംഭാഷണം: 1
തിരക്കഥ: 2

പുല്ലൂട്ടുപാടത്ത്‌ ഭാസ്കരൻ എന്ന് മുഴുവൻ പേര്‌.

കവി, പത്രപ്രവർത്തകൻ,ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തൻ.

1924 ഏപ്രിൽ 21 നു കൊടുങ്ങല്ലൂരിൽ ജനിച്ചു. പിതാവ് നന്ത്യേലത്ത്‌ പത്മനാഭമേനോൻ, മാതാവ് പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ.

വിദ്യാർഥിയായിരിക്കെ ദേശീയ പ്രസ്ഥാനത്തിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലും സജീവമായി പങ്കുകൊണ്ടു.ക്വിറ്റ് ഇൻഡ്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷക്കു വിധേയനാവുകയും കോളേജ് വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തു.
പിൽക്കാലത്ത് ദേശാഭിമാനി, ജയകേരളം,ദീപിക തുടങ്ങിയ പത്രങ്ങളുടെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തു.

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നതിനാൽ പി.ഭാസ്കരന്റെ കൃതികളെ തിരുവിതാങ്കൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർ നിരോധിച്ചു. അക്കാലത്ത് അദ്ദേഹം "രവി" എന്ന തൂലികാനാമത്തിൽ രചിച്ച "വയലാർ ഗർജ്ജിക്കുന്നു" എന്ന കൃതി മലയാള കവിതാരംഗത്തെ ഒരു പ്രധാന വഴിത്തിരിവായി. പാർട്ടി വേദികളെ ആവേശം കൊള്ളിക്കുന്ന നിരവധി ഗാനങ്ങൾ ഭാസ്കരൻ മാഷിന്റേതായിരുന്നു.
ഓടക്കുഴലും ലാത്തിയും,വില്ലാളി,പാടുന്ന മൺ തരികൾ,മുൾക്കിരീടം,സത്രത്തിൽ ഒരു രാത്രി,ഓർക്കുക വല്ലപ്പോഴും,ഒറ്റക്കമ്പിയുള്ള തംബുരു എന്നിവയാണു പ്രധാന സാഹിത്യ കൃതികൾ.

രാഷ്ട്രീയരംഗത്തെ ചില അസ്വാരസ്യങ്ങളെത്തുടർന്ന് ഭാസ്കരൻ മാഷ്‌ മദിരാശി(ചെന്നൈ)യിലേക്ക്‌ തൊഴിൽ തേടിപ്പോയി. ആകാശവാണിയിൽ ഗാനങ്ങൾ എഴുതി നൽകിയിരുന്ന മുൻപരിചയം കൊണ്ട്‌ ആകാശവാണിയിൽ ജോലി തരപ്പെട്ടു. അങ്ങനെയാണ്‌ സിനിമാരംഗത്തേക്കും ഭാസ്കരൻ മാഷിന്റെ കർമ്മപഥം വികസിക്കുന്നത്‌. 1949-ൽ പുറത്തിറങ്ങിയ എസ്‌ എസ്‌ വാസവൻ സംവിധാനം ചെയ്ത തമിഴ്‌ ചിത്രമായ "അപൂർവ്വസഹോദരർഗളി"ലെ പാർത്ഥസാരഥി ഈണമിട്ട്‌ പി.ഭാനുമതി പാടി അഭിനയിച്ച "ലഡ്ഡു ലഡ്ഡു മിട്ടായി വേണുമാ" എന്ന ഗാനത്തിൽ ഉൾപ്പെട്ട "കടക്കക്കണ്ണിൻ തലപ്പത്തിൽ
കറങ്ങും വണ്ടേ..
കളിച്ചെങ്ങും പറക്കുന്നതെന്തിനോ വണ്ടേ.." എന്നു തുടങ്ങുന്ന മലയാളം വരികൾ ആയിരുന്നു തുടക്കം.1950ൽ "ചന്ദ്രിക"യിൽ വരികളെഴുതിക്കൊണ്ട്‌ മലയാള സിനിമയിലും നാന്ദി കുറിച്ചു. അരനൂറ്റാണ്ടിലേറെ നീണ്ട ചലച്ചിത്രസാഹിത്യജീവിതം അവിടെ ആരംഭിച്ചു എന്നും പറയാം.
മലയാള ചലച്ചിത്ര ഗാനരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. മുന്നൂറോളം സിനിമകൾക്കായി ഏകദേശം ആയിരത്തഞ്ഞൂറോളം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളത്തനിമയും സാധാരണക്കാരന്റെ നാവിനും ബുദ്ധിക്കും വഴങ്ങുന്ന ലളിതമായ വാക്കുകളും ഭാസ്കരൻ മാഷിനെ ജനപ്രിയനാക്കി.
മലയാള സിനിമാഗാനശാഖയ്ക്ക്‌ വ്യക്തമായ ദിശാബോധം നൽകുന്നതിൽ അദ്ദേഹത്തിന്റെ പങ്ക്‌ വലുതാണ്‌.

തന്റെ കവിതകൾ പോലെ സിനിമ എന്ന മാധ്യമത്തെയും സാമൂഹിക വ്യവസ്ഥിതിയെ വിമർശ്ശിക്കാനും തിരുത്താനുമുള്ള ആയുധമാക്കാമെന്ന് തെളിയിക്കും വിധം രാമു കാര്യാട്ടിനൊപ്പം "നീലക്കുയിൽ" എന്ന സിനിമയുടെ സംവിധാനപങ്കാളിയായി. സിനിമാചരിത്രത്തിലെ നാഴികക്കല്ല്.
നീലക്കുയിലിനു ശേഷം ഇരുട്ടിന്റെ ആത്മാവ്,ജഗദ് ഗുരു ആദിശങ്കരൻ തുടങ്ങി നാൽപ്പത്തിയേഴു സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയും എട്ടോളം സിനിമകൾ നിർമ്മിക്കുകയും ആറു സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

1981-ൽ ഓടക്കുഴൽ പുരസ്കാരവും 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടി. കൂടാതെ കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പും 2000ലെ വള്ളത്തോൾ അവാർഡും ലഭിച്ചു.

നീലക്കുയിൽ 1954 ൽ രാഷ്ട്രപതിയുടെ വെള്ളി മെഡൽ നേടി.
മലയാളസിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് 1994 ൽ അദ്ദേഹം "ജെ സി ഡാനിയൽ പുരസ്കാര"ത്തിന് അർഹനായി.
കേരള സംഗീത നാടക അക്കാദമി ചെയർമാനായും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനും അദ്ദേഹമാണ്.

ഭാര്യ:ഇന്ദിര.
മക്കൾ:രാജീവൻ, വിജയൻ, അജിതൻ, രാധിക.
പ്രശസ്ത പത്രപ്രവർത്തകനും അഭിനേതാവുമായ ശശികുമാർ മരുമകനാണ്.

ജീവിതാന്ത്യത്തിൽ അൽ ഷിമേഴ്സ്‌ രോഗബാധിതനായിരുന്നു. 2007 ഫെബ്രുവരി 25 നു വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതനായി.

കൗതുകം:
ഏഷ്യാനെറ്റ്‌ ചാനൽ അവതരണഗാനമെന്ന നിലയിൽ പ്രശസ്തമായ "ശ്യാമസുന്ദര കേരകേദാരഭൂമി.." എന്ന ഗാനം പി. ഭാസ്കരൻ രചിച്ചതാണ്‌.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
എനിക്കു വിശക്കുന്നു കരിങ്കുന്നം ചന്ദ്രൻ 1983
കൈവഴികൾ പിരിയുമ്പോൾ ജയൻ പൊതുവത്ത് 1978
വിളക്കും വെളിച്ചവും തോപ്പിൽ ഭാസി 1978
ശ്രീമദ് ഭഗവദ് ഗീത നാഗവള്ളി ആർ എസ് കുറുപ്പ് 1977
ജഗദ് ഗുരു ആദിശങ്കരൻ നാഗവള്ളി ആർ എസ് കുറുപ്പ് 1977
അപ്പൂപ്പൻ എസ് എൽ പുരം സദാനന്ദൻ 1976
വഴിവിളക്ക് ശ്രീകുമാരൻ തമ്പി 1976
ചുമടുതാങ്ങി ശ്രീകുമാരൻ തമ്പി 1975
മറ്റൊരു സീത ശ്രീകുമാരൻ തമ്പി 1975
അരക്കള്ളൻ മുക്കാൽ കള്ളൻ എൻ ഗോവിന്ദൻ കുട്ടി 1974
ഒരു പിടി അരി തോപ്പിൽ ഭാസി 1974
തച്ചോളി മരുമകൻ ചന്തു എൻ ഗോവിന്ദൻ കുട്ടി 1974
വീണ്ടും പ്രഭാതം ശ്രീകുമാരൻ തമ്പി 1973
ഉദയം ശ്രീകുമാരൻ തമ്പി 1973
ആറടിമണ്ണിന്റെ ജന്മി ശ്രീകുമാരൻ തമ്പി 1972
സ്നേഹദീപമേ മിഴി തുറക്കൂ എസ് എൽ പുരം സദാനന്ദൻ 1972
വിലയ്ക്കു വാങ്ങിയ വീണ ശ്രീകുമാരൻ തമ്പി 1971
വിത്തുകൾ എം ടി വാസുദേവൻ നായർ 1971
മൂന്നു പൂക്കൾ എസ് എൽ പുരം സദാനന്ദൻ 1971
മുത്തശ്ശി എസ് എൽ പുരം സദാനന്ദൻ 1971

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
രാക്കുയിൽ പി വിജയന്‍ 1973
തറവാട്ടമ്മ പി ഭാസ്ക്കരൻ 1966

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
രാക്കുയിൽ പി വിജയന്‍ 1973

നിർമ്മാണം

ഗാനരചന

പി ഭാസ്ക്കരൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
കടക്കണ്ണിൻ തലപ്പത്ത്‌ കറങ്ങും വണ്ടേ അപൂർവസഹോദരർകൾ വി ദക്ഷിണാമൂർത്തി പി ഭാനുമതി
എന്നിട്ടും ഓമലാൾ വന്നില്ലല്ലോ ആകാശവാണി ഗാനങ്ങൾ കെ പി ഉദയഭാനു പി ജയചന്ദ്രൻ വാസന്തി
പ്രേമലേഖനമെഴുതിയതാരോ കത്ത്
കത്ത് കത്ത് കത്ത് കത്ത്
കണ്ണീർക്കടലക്കരെ കത്ത്
കൊട്ടു വേണം കത്ത്
കുടജാദ്രിയല്ലോ തറവാട് കളഭച്ചാർത്ത് ജി ദേവരാജൻ
നീലക്കായലിൽ ദൂരദർശൻ പാട്ടുകൾ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി
ഹരിതതീരം ദൂരദർശൻ പാട്ടുകൾ ജി ദേവരാജൻ പി ജയചന്ദ്രൻ
പുഷ്പസുരഭിലശ്രാവണത്തിൽ ദൂരദർശൻ പാട്ടുകൾ ജി ദേവരാജൻ പി മാധുരി ആനന്ദഭൈരവി
പഞ്ചമിപ്പാൽക്കുടം ദൂരദർശൻ പാട്ടുകൾ ജി ദേവരാജൻ പി മാധുരി
വർണ്ണപുഷ്പങ്ങളാൽ വനവീഥിയിൽ ദൂരദർശൻ പാട്ടുകൾ ജി ദേവരാജൻ പി മാധുരി
തിങ്കൾമുഖീ നിൻ ദേവീ ദർശനം ജി ദേവരാജൻ
മാധവീ മധുമാലതീ ദേവീ ദർശനം ജി ദേവരാജൻ
സുന്ദര കാശ്മീര നന്ദനത്തിൽ ദേശഭക്തി ഗാനങ്ങൾ കെ പി ഉദയഭാനു എം രാധാകൃഷ്ണൻ , മധു എസ് , കോറസ്
സുന്ദരിമാരെ കണ്ടാലെന്നുടെ പിതൃഭവനം എം എസ് ബാബുരാജ് കെ ജെ യേശുദാസ്
വാനിടത്തിൻ മട്ടുപ്പാവിലേറി നിൽക്കും സുന്ദരി നീ പിതൃഭവനം കെ ജെ യേശുദാസ്
നാവൊരു നാണം കുണുങ്ങി പ്രണയത്തിന്റെ ദേവരാഗങ്ങൾ ജി ദേവരാജൻ പി ജയചന്ദ്രൻ
യദായദാഹി മത്സരം(നാടകം) എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
നിക്കണ്ട നോക്കണ്ട മുതലാളി മാപ്പിളപ്പാട്ടുകൾ കെ രാഘവൻ

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ 1971

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗാനരചന 1992 വെങ്കലം
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗാനരചന 1970 ലഭ്യമല്ല*
ദേശീയ ചലച്ചിത്ര അവാർഡ് ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് 1970 തുറക്കാത്ത വാതിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഗാനരചന 1970 സ്ത്രീ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1967 അന്വേഷിച്ചു കണ്ടെത്തിയില്ല
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച സാമൂഹികക്ഷേമ ചിത്രം 1966 ഇരുട്ടിന്റെ ആത്മാവ്
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1964 ആദ്യകിരണങ്ങൾ
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1958 നായരു പിടിച്ച പുലിവാല്
ദേശീയ ചലച്ചിത്ര അവാർഡ് മികച്ച പ്രാദേശിക ചിത്രം (മലയാളം) 1954 നീലക്കുയിൽ