മധു എസ്
മധുസൂദനൻ നായർ എന്ന മധു ഉള്ളൂർ മലയാള സിനിമാ-സംഗീത ലോകത്ത് ഗായകൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. 1999 -ൽ പുറത്തിറങ്ങിയ ഭക്തിസാഗരം (ആൽബം) സംവിധാനം ചെയ്തുകൊണ്ടും നിർമ്മിച്ചുകൊണ്ടുമാണ് അദ്ദേഹം ഈ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 2021 -ൽ ഭക്തിസാഗരം (ആൽബം)', 'ഋതുപൂർണ്ണിമ (ആൽബം) എന്നീ ആൽബങ്ങളുടെ നിർമ്മാണവും സംവിധാനവും അദ്ദേഹം നിർവ്വഹിച്ചു. ഒരു ഗായകൻ കൂടിയായ മധു എസ്, പ്രശസ്ത രചയിതാവ് പി. ഭാസ്കരന്റെ വരികൾക്ക് കെ.പി. ഉദയഭാനു സംഗീതം പകർന്ന ദേശഭക്തി ഗാനങ്ങൾ എന്ന ആൽബത്തിലെ "സുന്ദര കാശ്മീര നന്ദനത്തിൽ" എന്ന പ്രശസ്തമായ ഗാനം ആലപിച്ചിട്ടുണ്ട്.
(മധുസൂദനൻ നായർ...
സ്കൂൾ, കോളേജ് വിദ്യാഭ്യാസ കാലത്ത് സംഗീത, സാഹിത്യ കലകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്തമാക്കി....
1998.. മുതൽ തലസ്ഥാനത്തെ ഗാനമേള ഗ്രൂപ്പുകളിൽ അവതാരകൻ ....
1993മുതൽ KP ഉദയഭാനു നയിച്ചിരുന്ന
സ്വരഭാരത് ദേശഭക്തിഗാന ഗ്രൂപ്പിൽ ഗായകനായി. CPC ഡൽഹി,ദൂരദർശൻ ഡൽഹി, ആകാശവാണി, ഏഷ്യാനെറ്റ് തുടങ്ങി ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ പ്രോഗ്രാമുകൾ ചെയ്തു.
KP ഉദയഭാനു നയിച്ചിരുന്ന OLD IS GOLD (KP ബ്രഹ്മാനന്ദൻ, സി. ഓ. ആന്റോ, പി. ലീല, KPAC സുലോചന, ശ്രീകാന്ത്, ശ്രീറാം, ലാലു ജോർജ് )ൽ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്.
ആകാശവാണിയ്ക്കു വേണ്ടി സംഗീത കലാകാരന്മാരുടെ archives ലും പ്രവർത്തിച്ചു...
പി. ജയചന്ദ്രൻ, ബിജു നാരായണൻ, സുജാത, ഭാവന രാധാകൃഷ്ണൻ എന്നിവരെ ഉൾപ്പെടുത്തി ഋതുപൂർണ്ണിമ, ഭക്തിസാഗരം തുടങ്ങിയ ആൽബങ്ങൾ ചെയ്തു...
KP ഉദയഭാനു തുടങ്ങിവെച്ച ദേശഭക്തിഗാനഗ്രൂപ്പ് സബർമതിയിൽ ഇപ്പോഴും പ്രവർത്തിക്കുന്നു.
തലസ്ഥാനത്തെ വിവിധ സംഗീത ഗ്രുപ്പുകളുടെ Trivandrum Music fraternity,
Kerala Artist Fraternity (KAF) ഓഡിറ്ററ്റർ,
Malayalam Movie Data Base (m3db. Com)
സംഗീതവിഭാഗത്തിലും പ്രവർത്തിച്ചു വരുന്നു...
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ഭക്തിസാഗരം (ആൽബം ) | 2021 | |
| ഋതുപൂർണ്ണിമ (ആൽബം ) | 2021 | |
| ഭക്തിസാഗരം (ആൽബം ) | 1999 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഭക്തിസാഗരം (ആൽബം ) | മധു എസ് | 1999 |
| ഭക്തിസാഗരം (ആൽബം ) | മധു എസ് | 2021 |
| ഋതുപൂർണ്ണിമ (ആൽബം ) | മധു എസ് | 2021 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
|---|---|---|---|---|---|
| സുന്ദര കാശ്മീര നന്ദനത്തിൽ | ദേശഭക്തി ഗാനങ്ങൾ | പി ഭാസ്ക്കരൻ | കെ പി ഉദയഭാനു |
| Contributors | Contribution |
|---|---|
പ്രൊഫൈൽ |