ജേസി

Jeassy
Date of Birth:
Thursday, 17 August, 1950
Date of Death:
Thursday, 10 April, 2025
സംവിധാനം: 33
സംഭാഷണം: 4
തിരക്കഥ: 5

കെ വി ജോസഫിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. നാടക പ്രവർത്തനങ്ങളിലൂടെയാണ് ജേസി സിനിമയിലെത്തുന്നത്. 1965 -ൽ പി എ തോമസ് സംവിധാനം ചെയ്ത ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും സംഭാഷണവും എഴുതികൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ പ്രവേശിച്ച അദ്ദേഹം ആ ചിത്രത്തിന്റെ സഹസംവിധായകനുമായി അതോടൊപ്പം ആ സിനിമയിൽ ഒരു വേഷം ചെയ്യുകയും ചെയ്തു.

തുടർന്ന് ഏഴു രാത്രികൾ, കള്ളിച്ചെല്ലമ്മ, നിഴലാട്ടം എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. അഞ്ച് സിനിമകൾക്ക് ജേസി തിരക്കഥ, സംഭാഷണം എഴുതിയിട്ടുണ്ട്.1974 -ൽ ശാപമോക്ഷം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ജേസി സംവിധാനരംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് അശ്വതി, ചന്ദനച്ചോല, ഈറൻ സന്ധ്യ, പുറപ്പാട്, സരോവരം, സങ്കീർത്തനം പോലെ എന്നിവയുൾപ്പെടെ മുപ്പതിലധികം സിനിമകൾ സംവിധാനം ചെയ്തു.

2011 ഏപ്രിലിൽ ജേസി അന്തരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
സങ്കീർത്തനം പോലെ പാപ്പച്ചൻ 1997
സരോവരം ഡെന്നിസ് ജോസഫ് 1993
പുറപ്പാട് ജോൺ പോൾ 1990
ഇവിടെ എല്ലാവർക്കും സുഖം കലൂർ ഡെന്നിസ് 1987
നീയെത്ര ധന്യ ജോൺ പോൾ 1987
അടുക്കാൻ എന്തെളുപ്പം പി വി കുര്യാക്കോസ്, ജോസഫ് മാടപ്പള്ളി 1986
ഈറൻ സന്ധ്യ ഡെന്നിസ് ജോസഫ് 1985
ഒരിക്കൽ ഒരിടത്ത് ജോൺ പോൾ 1985
അകലത്തെ അമ്പിളി എസ് എൻ സ്വാമി 1985
നിഴൽ മൂടിയ നിറങ്ങൾ ജോസഫ് മാടപ്പള്ളി 1983
അരുണയുടെ പ്രഭാതം 1983
എതിരാളികൾ ജോസഫ് മാടപ്പള്ളി 1982
നിധി എസ് എൽ പുരം സദാനന്ദൻ 1982
ഒരു വിളിപ്പാടകലെ കലൂർ ഡെന്നിസ് 1982
താറാവ് ജേസി 1981
ചങ്ങാടം 1981
പുഴ ആലപ്പി ഷെരീഫ് 1980
ആഗമനം പി ജി ആന്റണി 1980
അകലങ്ങളിൽ അഭയം ജോൺ പോൾ 1980
ദൂരം അരികെ ആലപ്പി ഷെരീഫ് 1980

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഭൂമിയിലെ മാലാഖ പാപ്പച്ചൻ പി എ തോമസ് 1965
ഏഴു രാത്രികൾ അബു രാമു കാര്യാട്ട് 1968
കള്ളിച്ചെല്ലമ്മ ഗോപി പി ഭാസ്ക്കരൻ 1969
അടിമകൾ ആനന്ദൻ കെ എസ് സേതുമാധവൻ 1969
നിഴലാട്ടം എ വിൻസന്റ് 1970
ഗംഗാ സംഗമം ജോണ്‍ ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് 1971
ജലകന്യക എം എസ് മണി 1971
കുട്ട്യേടത്തി പി എൻ മേനോൻ 1971
രാത്രിവണ്ടി പി വിജയന്‍ 1971
എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
ഒരു സുന്ദരിയുടെ കഥ തോപ്പിൽ ഭാസി 1972
ഒരു കന്യാസ്ത്രീയുടെ കഥ പി വിജയന്‍ 1972
ഗായത്രി പി എൻ മേനോൻ 1973
അല്ലാഹു അൿബർ മൊയ്തു പടിയത്ത് 1977
അസ്ത്രം ഫാദർ പി എൻ മേനോൻ 1983

സംഭാഷണം എഴുതിയ സിനിമകൾ

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഭൂമിയിലെ മാലാഖ പി എ തോമസ് 1965