ജോൺ പോൾ

John Paul
Date of Birth:
Sunday, 29 October, 1950
Date of Death:
Saturday, 23 April, 2022
കഥ: 27
സംഭാഷണം: 75
തിരക്കഥ: 72

1950-ൽ ഒക്ടോബർ 29-ന് എറണാകുളത്ത് ജനിച്ചു. ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായിട്ടാണ് ജോൺപോൾ പുതുശ്ശേരിയുടെ ജനനം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്മെന്റ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ 7 വർഷക്കാലം പ്രീഡിഗ്രി, ഡിഗ്രി, തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം എന്നിവ പൂർത്തിയാക്കി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ഏകദേശം പതിനൊന്ന് വർഷക്കാലം കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ആനുകാലികങ്ങളിലും മറ്റുമെഴുതിത്തുടങ്ങിയ ജോൺപോൾ മാധ്യമരംഗത്തും പ്രായോഗികപരിശീലനം നേടി. ഗ്രന്ഥശാല, സ്കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പഠനകാലത്ത് തന്നെ ചില ഹ്രസ്വ സിനിമകൾക്കും ഡോക്കുമെന്ററികൾക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിർവ്വഹിച്ചിരുന്നു. ഫോക്കസ് എന്ന പേരിൽ മലയാളത്തിലെ ആദ്യ ലിറ്റിൽ മാഗസിൻ തുടങ്ങുന്നത് ജോൺപോളാണ്.

ഐവി ശശിയുടെ "ഞാൻ, ഞാൻ മാത്രം" എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. ഭരതന്റെ ചാമരത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രചനയിലും തുടക്കമിട്ടു. സിനിമയിൽ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. മലയാളത്തിൽ പ്രമുഖരായ ഭരതൻ, ഐ വി ശശി, മോഹൻ, ഭരത് ഗോപി, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങൾക്ക് രചയിതാവായി സഹവർത്തിച്ചു. എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിർമ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ൽ ഗ്യാങ്സ്റ്റർ, 2017-ൽ സൈറാബാനു എന്നീ സിനിമകളിൽ അഭിനേതാവായും രംഗത്തെത്തി.

മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോൾ, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫിലിം ടെക്നീഷ്യമാരുടെ സംഘടനയായ 'മാക്ട'യുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ജോൺ പോൾ.

സിനിമകൾക്ക് പുറമേ സ്വസ്തി, കാലത്തിനു മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, എന്റെ ഭരതൻ തിരക്കഥകൾ, ഒരു കടം കഥ പോലെ ഭരതൻ, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇതിൽ എം ടി ഒരു അനുയാത്രയ്ക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.

മാധ്യമപഠന ശാഖയിൽ വിവിധ സർവ്വകലാശാലകളിലും സ്ഥാപനങ്ങളിലും ഗസ്റ്റ് ഫാക്ക്വൽറ്റിയായി സഹകരിക്കുന്നു. സ്‌മൃതിധാര, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം, ആർട്ടിസ്റ്റ് പി ജെ ചെറിയാൻ ഫൗണ്ടേഷൻ, ഭരതൻ ഫൗണ്ടേഷൻ, പി ഭാസ്കരൻ ഫൗണ്ടേഷൻ, എം കെ സാനു ഫൗണ്ടേഷൻ തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളിലും ഇന്റർനെറ്റിലെ വിവിധ സംസ്കാരിക സംഘടനകളിലുമൊക്കെ സജീവസാന്നിധ്യമാണ് ജോൺപോൾ.

ഭാര്യ: ആയിഷ എലിസബത്ത്
മകൾ: ജിഷ

വിലാസം : പുതുശ്ശേരി, ഡി. കൊട്ടാരം എൻക്ലേവ്, മരട് 682304 - ഫോൺ - 04842705791

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗാംഗ്സ്റ്റർ അങ്കിൾ സാം ആഷിക് അബു 2014
c/o സൈറ ബാനു കേരളവർമ്മ ആന്റണി സോണി സെബാസ്റ്റ്യൻ 2017
പ്രണയ വിലാസം തിരുനെല്ലി കർമ്മി നിഖിൽ മുരളി 2023

കഥ

ചിത്രം സംവിധാനം വര്‍ഷം
ഞാൻ ഞാൻ മാത്രം ഐ വി ശശി 1978
സംഭവം പി ചന്ദ്രകുമാർ 1981
ചമയം സത്യൻ അന്തിക്കാട് 1981
തേനും വയമ്പും പി അശോക് കുമാർ 1981
കഥയറിയാതെ മോഹൻ 1981
വിടപറയും മുമ്പേ മോഹൻ 1981
ഇണ ഐ വി ശശി 1982
ഓർമ്മയ്ക്കായി ഭരതൻ 1982
അതിരാത്രം ഐ വി ശശി 1984
യാത്ര ബാലു മഹേന്ദ്ര 1985
ഒരിക്കൽ ഒരിടത്ത് ജേസി 1985
ഇതിലേ ഇനിയും വരൂ പി ജി വിശ്വംഭരൻ 1986
കൂടണയും കാറ്റ് ഐ വി ശശി 1986
മിഴിനീർപൂവുകൾ കമൽ 1986
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം ഭരതൻ 1987
ഉണ്ണികളേ ഒരു കഥ പറയാം കമൽ 1987
നീലക്കുറിഞ്ഞി പൂത്തപ്പോൾ ഭരതൻ 1987
ഉത്സവപിറ്റേന്ന് ഭരത് ഗോപി 1988
ഒരു സായാഹ്നത്തിന്റെ സ്വപ്നം ഭരതൻ 1989
മാളൂട്ടി ഭരതൻ 1990

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രണയമീനുകളുടെ കടൽ കമൽ 2019
വെള്ളത്തൂവൽ ഐ വി ശശി 2009
ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ 1997
സ്വർണ്ണച്ചാമരം രാജീവ് നാഥ് 1996
അക്ഷരം സിബി മലയിൽ 1995
ഏഴരക്കൂട്ടം കരീം 1995
പ്രദക്ഷിണം പ്രദീപ് ചൊക്ലി 1994
ആലവട്ടം രാജു അംബരൻ 1993
ചമയം ഭരതൻ 1993
ഒരു കടങ്കഥ പോലെ ജോഷി മാത്യു 1993
സമാഗമം ജോർജ്ജ് കിത്തു 1993
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
സവിധം ജോർജ്ജ് കിത്തു 1992
സൂര്യഗായത്രി എസ് അനിൽ 1992
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ പോൾ ബാബു 1991
ഭൂമിക ഐ വി ശശി 1991
ഒരുക്കം കെ മധു 1990
മാളൂട്ടി ഭരതൻ 1990
പുറപ്പാട് ജേസി 1990
രണ്ടാം വരവ് കെ മധു 1990

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പ്രണയമീനുകളുടെ കടൽ കമൽ 2019
നമ്മൾ തമ്മിൽ വിജി തമ്പി 2009
വെള്ളത്തൂവൽ ഐ വി ശശി 2009
മഞ്ജീരധ്വനി ഭരതൻ 1998
ഒരു യാത്രാമൊഴി പ്രതാപ് പോത്തൻ 1997
സ്വർണ്ണച്ചാമരം രാജീവ് നാഥ് 1996
അക്ഷരം സിബി മലയിൽ 1995
പ്രദക്ഷിണം പ്രദീപ് ചൊക്ലി 1994
ഒരു കടങ്കഥ പോലെ ജോഷി മാത്യു 1993
സമാഗമം ജോർജ്ജ് കിത്തു 1993
ആലവട്ടം രാജു അംബരൻ 1993
ചമയം ഭരതൻ 1993
പണ്ടു പണ്ടൊരു രാജകുമാരി വിജി തമ്പി 1992
സവിധം ജോർജ്ജ് കിത്തു 1992
സൂര്യഗായത്രി എസ് അനിൽ 1992
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ പോൾ ബാബു 1991
രണ്ടാം വരവ് കെ മധു 1990
ഒരുക്കം കെ മധു 1990
മാളൂട്ടി ഭരതൻ 1990
പുറപ്പാട് ജേസി 1990

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഭൂമിക ഐ വി ശശി 1991