രാജീവ് നാഥ്

Rajeevnath
സംവിധാനം: 18
കഥ: 5
സംഭാഷണം: 8
തിരക്കഥ: 10

പ്രശസ്ത ചലച്ചിത്ര സംവിധായകനായ രാജീവ് നാഥ് കോട്ടയം ചങ്ങനാശ്ശേരിയിൽ 1951 ലാണ് ജനിച്ചത്.

18 ഓളം ചിത്രങ്ങള്‍ ഇതുവരെയായി സംവിധാനം ചെയ്യ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം 1976 ൽ പ്രദര്‍ശനത്തിനെത്തിയ 'തണല്‍' ആണ്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. ആ ചിത്രത്തിനുശേഷം 'തീരങ്ങള്‍' എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തുകൊണ്ട് ചലച്ചിത്രരംഗത്ത് സജീവമായി.

1998 ല്‍ 'ജനനി' എന്ന ചിത്രത്തിലൂടെ വീണ്ടും മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു. അഹം, കടല്‍ത്തീരത്ത്, പകല്‍ നക്ഷത്രങ്ങള്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നിവയാണ് സംവിധാനം ചെയ്യ്ത മറ്റു പ്രധാന ചലചിത്രങ്ങള്‍.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഹെഡ്മാസ്റ്റർ കെ ബി വേണു, രാജീവ് നാഥ് 2022
അനിയൻകുഞ്ഞും തന്നാലായത് വിനു എബ്രഹാം 2019
പൂട്ട് രതീഷ് സുകുമാർ 2017
രസം രാജീവ് നാഥ്, നെടുമുടി വേണു, സുദീപ് കുമാർ 2015
ഡേവിഡ് & ഗോലിയാത്ത് അനൂപ് മേനോൻ 2013
പകൽ നക്ഷത്രങ്ങൾ അനൂപ് മേനോൻ 2008
മോക്ഷം 2005
ജനനി രാജീവ് നാഥ്, സക്കറിയ 1999
സ്വർണ്ണച്ചാമരം ജോൺ പോൾ 1996
അഹം വേണു നാഗവള്ളി 1992
കടല്‍ത്തീരത്ത് രാജീവ് നാഥ് 1988
കാവേരി നെടുമുടി വേണു, രാജീവ് നാഥ് 1986
പുറപ്പാട് രാജീവ് നാഥ് 1983
മറ്റൊരു മുഖം 1983
സൂര്യന്റെ മരണം രാജീവ് നാഥ് 1980
ഗ്രാമത്തിൽ നിന്ന് 1978
തണൽ രാജീവ് നാഥ്, ഡോ സത്യശീലൻ 1978
തീരങ്ങൾ രാജീവ് നാഥ് 1978

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അഭയം ശിവൻ 1991
പത്താം നിലയിലെ തീവണ്ടി സീനിയർ കണ്ണു ഡോക്ടർ ജോഷി മാത്യു 2009

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
പുറപ്പാട് രാജീവ് നാഥ് 1983

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
നമ്പർ 20 മദ്രാസ് മെയിൽ ജോഷി 1990
മുഖം മോഹൻ 1990