ജോഷി

Joshiy
Date of Birth:
Friday, 18 July, 1952
വർക്കല ജോഷി
സംവിധാനം: 79

ചലച്ചിത്ര സംവിധായകൻ. 1952 ജൂലൈ 18 -ന് വാസുവിന്റെയും ഗൗരിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജോഷി വാസു ജനിച്ചു, ജോഷിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഒരു സിനിമാതിയേറ്റർ ഉണ്ടായിരുന്നതിനാൽ കുട്ടിക്കാലത്തു തന്നെ ധാരാളം സിനിമകൾ കാണാൻ അവസരം ലഭിച്ചത് സിനിമയോടുള്ള താത്പര്യത്തിന് കാരണമായി. ഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം സിനിമാ മോഹങ്ങളുമായി 1969ൽ ചെന്നെയിലേയ്ക്ക് വണ്ടി കയറി. ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു. പിന്നീട് ക്രോസ്ബെൽറ്റ്ന്മണിയുടെ സഹസംവിധായകനായി പ്രവർത്തിച്ചു.

1978ൽ പുറത്തിറങ്ങിയ ടൈഗർ സലിം എന്ന ചിത്രമായിരുന്നു ജോഷി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം.അതിനുശേഷം ജയനെ നായകനാക്കി മൂർഖൻ എന്ന സിനിമ സംവിധാനം ചെയ്തു. പ്രേംനസീർ, മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയുമായി ചേർന്ന് ജോഷി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂഡൽഹി, സംഘം, നിറക്കൂട്ട്, എന്നിവയൊക്കെ അതിൽ ചിലതാണ്. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമകൾ വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളുമായിരുന്നു.

മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ പുറത്തിറങ്ങിയ "ജനുവരി ഒരു ഓർമ്മ" ആണ്. 1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. Dharm Aur Qanoon ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്. മലയാളത്തിനും ഹിന്ദിക്കും പുറമേ 1998ൽ എയർപോർട്ട് എന്ന തമിഴ് ചിത്രവും ജോഷി സംവിധാനം ചെയ്‌തു. തെലുങ്ക്, കന്നഡ ഭാഷകളിലും ജോഷി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. വലിയ കൊമേഴ്സ്യൽ ഹിറ്റുകൾ, ആക്ഷൻ-ത്രില്ലറുകൾ എന്നിവയാണ് ജോഷിയുടെ കൂടുതൽ സിനിമകളുടെയും സ്വഭാവം.1978 മുതൽ 2021വരെ വിവിധ ഭാഷകളിലായി തൊണ്ണൂറിലധികം സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ : സിന്ധു. കുട്ടികൾ അഭിലാഷ്, ഐശ്വര്യ. ഐശ്വര്യ (2011 ൽ ചെന്നൈയിൽ ഒരു കാർ ആക്സിഡന്റിൽ അന്തരിച്ചു).

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
റമ്പാൻ ചെമ്പൻ വിനോദ് ജോസ് 2024
ആന്റണി രാജേഷ് വർമ്മ 2023
പാപ്പൻ ആർ ജെ ഷാൻ 2022
പൊറിഞ്ചു മറിയം ജോസ് അഭിലാഷ് ചന്ദ്രൻ 2019
ലൈല ഓ ലൈല സുരേഷ് നായർ 2015
അവതാരം വ്യാസൻ എടവനക്കാട് 2014
സലാം കാശ്മീർ സേതു 2014
ലോക്പാൽ എസ് എൻ സ്വാമി 2013
റൺ ബേബി റൺ സച്ചി 2012
ക്രിസ്ത്യൻ ബ്രദേഴ്സ് കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2011
സെവൻസ് ഡോ ഇക്ബാൽ കുറ്റിപ്പുറം 2011
റോബിൻഹുഡ് സച്ചി, സേതു 2009
ട്വന്റി 20 കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2008
ജൂലൈ 4 കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2007
നസ്രാണി രഞ്ജിത്ത് ബാലകൃഷ്ണൻ 2007
ലയൺ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2006
പോത്തൻ വാവ ബെന്നി പി നായരമ്പലം 2006
നരൻ രഞ്ജൻ പ്രമോദ് 2005
മാമ്പഴക്കാലം ടി എ ഷാഹിദ് 2004
റൺ‌വേ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2004

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്നാലും ശരത് ബാലചന്ദ്ര മേനോൻ 2018

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കാപാലിക ക്രോസ്ബെൽറ്റ് മണി 1973