താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ചലച്ചിത്ര സംവിധായകൻ. 1952 ജൂലൈ 18 -ന് വാസുവിന്റെയും ഗൗരിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ജോഷി വാസു ജനിച്ചു, ജോഷിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഒരു സിനിമാതിയേറ്റർ ഉണ്ടായിരുന്നതിനാൽ കുട്ടിക്കാലത്തു തന്നെ ധാരാളം സിനിമകൾ കാണാൻ അവസരം ലഭിച്ചത് സിനിമയോടുള്ള താത്പര്യത്തിന് കാരണമായി. ഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം സിനിമാ മോഹങ്ങളുമായി 1969ൽ ചെന്നെയിലേയ്ക്ക് വണ്ടി കയറി. ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു. പിന്നീട് ക്രോസ്ബെൽറ്റ്ന്മണിയുടെ സഹസംവിധായകനായി പ്രവർത്തിച്ചു.
1978ൽ പുറത്തിറങ്ങിയ ടൈഗർ സലിം എന്ന ചിത്രമായിരുന്നു ജോഷി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം.അതിനുശേഷം ജയനെ നായകനാക്കി മൂർഖൻ എന്ന സിനിമ സംവിധാനം ചെയ്തു. പ്രേംനസീർ, മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ മൂന്നാമത്തെ ചിത്രം. മമ്മൂട്ടിയുമായി ചേർന്ന് ജോഷി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. നായർസാബ്, ന്യൂഡൽഹി, സംഘം, നിറക്കൂട്ട്, എന്നിവയൊക്കെ അതിൽ ചിലതാണ്. മമ്മൂട്ടി-ജോഷി കൂട്ടുകെട്ടിൽ പുറത്തു വന്ന സിനിമകൾ വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളുമായിരുന്നു.
മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ പുറത്തിറങ്ങിയ "ജനുവരി ഒരു ഓർമ്മ" ആണ്. 1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. Dharm Aur Qanoon ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്. മലയാളത്തിനും ഹിന്ദിക്കും പുറമേ 1998ൽ എയർപോർട്ട് എന്ന തമിഴ് ചിത്രവും ജോഷി സംവിധാനം ചെയ്‌തു. തെലുങ്ക്, കന്നഡ ഭാഷകളിലും ജോഷി സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. വലിയ കൊമേഴ്സ്യൽ ഹിറ്റുകൾ, ആക്ഷൻ-ത്രില്ലറുകൾ എന്നിവയാണ് ജോഷിയുടെ കൂടുതൽ സിനിമകളുടെയും സ്വഭാവം.1978 മുതൽ 2021വരെ വിവിധ ഭാഷകളിലായി തൊണ്ണൂറിലധികം സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്.
ഭാര്യ : സിന്ധു. കുട്ടികൾ അഭിലാഷ്, ഐശ്വര്യ. ഐശ്വര്യ (2011 ൽ ചെന്നൈയിൽ ഒരു കാർ ആക്സിഡന്റിൽ അന്തരിച്ചു).
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| റമ്പാൻ | ചെമ്പൻ വിനോദ് ജോസ് | 2024 |
| ആന്റണി | രാജേഷ് വർമ്മ | 2023 |
| പാപ്പൻ | ആർ ജെ ഷാൻ | 2022 |
| പൊറിഞ്ചു മറിയം ജോസ് | അഭിലാഷ് ചന്ദ്രൻ | 2019 |
| ലൈല ഓ ലൈല | സുരേഷ് നായർ | 2015 |
| സലാം കാശ്മീർ | സേതു | 2014 |
| അവതാരം | വ്യാസൻ എടവനക്കാട് | 2014 |
| ലോക്പാൽ | എസ് എൻ സ്വാമി | 2013 |
| റൺ ബേബി റൺ | സച്ചി | 2012 |
| ക്രിസ്ത്യൻ ബ്രദേഴ്സ് | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2011 |
| സെവൻസ് | ഡോ ഇക്ബാൽ കുറ്റിപ്പുറം | 2011 |
| റോബിൻഹുഡ് | സച്ചി, സേതു | 2009 |
| ട്വന്റി 20 | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2008 |
| ജൂലൈ 4 | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2007 |
| നസ്രാണി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2007 |
| പോത്തൻ വാവ | ബെന്നി പി നായരമ്പലം | 2006 |
| ലയൺ | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2006 |
| നരൻ | രഞ്ജൻ പ്രമോദ് | 2005 |
| മാമ്പഴക്കാലം | ടി എ ഷാഹിദ് | 2004 |
| റൺവേ | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2004 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| വിടരുന്ന മൊട്ടുകൾ | പി സുബ്രഹ്മണ്യം | 1977 |
| ചോറ്റാനിക്കര അമ്മ | ക്രോസ്ബെൽറ്റ് മണി | 1976 |
| പെൺപട | ക്രോസ്ബെൽറ്റ് മണി | 1975 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാപാലിക | ക്രോസ്ബെൽറ്റ് മണി | 1973 |