മോഹൻ

MOhan

മലയാള ചലച്ചിത്ര സംവിധായകൻ. പി വേണുവിന്റെ സംവിധാന സഹായിയായി 1971-ലാണ് സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് എ ബി രാജ്, എ വിൻസെന്റ്, മധു എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1978-ൽ രണ്ടു പെൺകുട്ടികൾ എന്ന സിനിമയിലൂടെയാണ് മോഹൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് ഇരുപത്തിയഞ്ചോളം സിനിമകൾ സംവിധാനം ചെയ്തു. പി പത്മരാജൻ, ജോൺപോൾ എന്നിവരുടെ തിരക്കഥകൾക്ക് മോഹൻ ദൃശ്യഭാഷ്യമൊരുക്കിയപ്പോൾ മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ലഭിച്ചു.

പത്മരാജനോടൊപ്പം കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള എന്നീ സിനിമകൾ ചെയ്തു. ജോൺപോളിനൊപ്പം കഥയറിയാതെ, വിടപറയും മുമ്പേ, ആലോലം, ഇളക്കങ്ങൾ, രചന എന്നീ സിനിമകളും സംവിധാനം ചെയ്തു. മോഹൻ പതിമൂന്ന് സിനിമകൾക്ക തിരക്കഥയും രണ്ട് സിനിമകൾക്ക് കഥയും എഴുതിയിട്ടുണ്ട്. മോഹൻ സംവിധാനം ചെയ്ത സിനിമകളിൽ മിക്കവയും നിരൂപക പ്രശംസ നേടിയവയായിരുന്നു.

തന്റെ ആദ്യ സിനിമയായ രണ്ടുപെൺകുട്ടികളിലെ നായികയായ അനുപമയെയാണ് മോഹൻ വിവാഹം ചെയ്തത്. രണ്ടു മക്കളാണ് അവർക്കുള്ളത്. പുരന്ധർ മോഹൻ, ഉപേന്ദർ മോഹൻ.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ദി കാമ്പസ് ചെറിയാൻ കല്പകവാടി 2005
അങ്ങനെ ഒരവധിക്കാലത്ത് നെടുമുടി വേണു, മോഹൻ, പി കെ ഭരതൻ 1999
സാക്ഷ്യം ചെറിയാൻ കല്പകവാടി 1995
പക്ഷേ ചെറിയാൻ കല്പകവാടി 1994
മുഖം മോഹൻ, മണിസ്വാമി, ജോസഫ് മാടപ്പള്ളി 1990
ഇസബെല്ല മോഹൻ, കള്ളിക്കാട് രാമചന്ദ്രൻ 1988
ശ്രുതി മോഹൻ 1987
തീർത്ഥം മോഹൻ 1987
ഒരു കഥ ഒരു നുണക്കഥ മോഹൻ, ശ്രീനിവാസൻ 1986
മംഗളം നേരുന്നു മോഹൻ 1984
രചന ജോൺ പോൾ 1983
ആലോലം മോഹൻ, ജോൺ പോൾ 1982
നിറം മാറുന്ന നിമിഷങ്ങൾ 1982
ഇടവേള പി പത്മരാജൻ 1982
ഇളക്കങ്ങൾ മോഹൻ, ജോൺ പോൾ 1982
വിടപറയും മുമ്പേ മോഹൻ 1981
കഥയറിയാതെ മോഹൻ, ജോൺ പോൾ 1981
സൂര്യദാഹം 1980
കൊച്ചു കൊച്ചു തെറ്റുകൾ പി പത്മരാജൻ 1980
ശാലിനി എന്റെ കൂട്ടുകാരി പി പത്മരാജൻ 1980

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രേംനസീറിനെ കാണ്മാനില്ല മോഹൻ ലെനിൻ രാജേന്ദ്രൻ 1983

കഥ

ചിത്രം സംവിധാനം വര്‍ഷം
നിറം മാറുന്ന നിമിഷങ്ങൾ മോഹൻ 1982
മുഖം മോഹൻ 1990

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ആരാധന മധു 1977
ചെണ്ട എ വിൻസന്റ് 1973
നൃത്തശാല എ ബി രാജ് 1972

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
സി ഐ ഡി നസീർ പി വേണു 1971
മറുനാട്ടിൽ ഒരു മലയാളി എ ബി രാജ് 1971