കമൽ

Kamal
Date of Birth:
Thursday, 28 November, 1957
സംവിധാനം: 46
കഥ: 13
സംഭാഷണം: 14
തിരക്കഥ: 14

സംവിധായകൻ-എഴുത്തുകാരൻ. 1957 നവംബർ 28ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്തെ മതിലകത്ത് കെ എം അബ്ദുൾ മജീദിന്റെയും സുലൈഖാബിയുടെയും മൂന്നു മക്കളിൽ മൂത്ത മകനായി ജനനം.ബിരുദത്തിനു ശേഷം സിനിമാ മേഖലയിലേക്ക് എത്തിച്ചേരാനുള്ള താല്പര്യം കമലിനെ തൃശ്ശൂർ കലാഭാരതി ഫിലിം ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥിയാക്കി. അമ്മാവൻ യൂസഫ് പടിയത്തും ബന്ധുവും അഭിനേതാവുമായ ബഹദൂറുമാണ് കമലിന്റെ ചലച്ചിത്രസ്വപ്നങ്ങൾക്ക് കരുത്ത് പകർന്നത്. ത്രാസം എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് കമാലുദ്ദീൻ മുഹമ്മദ് എന്ന കമൽ മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ഭരതന്റെയും പി എൻ മേനോന്റെയും കെ എസ് സേതുമാധവന്റെയും സംവിധാന സഹായിയായി സിനിമാമേഖലയിൽ പ്രവർത്തിച്ച പരിചയം 1986ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്യാൻ കമലിനെ പ്രാപ്തനാക്കി. ജോൺപോളിന്റെ തിരക്കഥയിൽ മോഹൻലാലും ഉർവ്വശിയും അഭിനയിച്ച മിഴിനീർപ്പൂവുകൾ മാധ്യമശ്രദ്ധ കരസ്ഥമാക്കിയിരുന്നു.

തുടർന്ന് നാളിതു വരെ ഏകദേശം നാൽപ്പതിലധികം മലയാള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.സാമ്പത്തിക വിജയവും കലാമൂല്യവും നേടിയ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകൻ എന്ന പേരു കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച ചലച്ചിത്രഗാനങ്ങൾ കമൽ ചിത്രങ്ങളുടെ പ്രത്യേകതയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഉണ്ണികളെ ഒരു കഥ പറയാം, തൂവൽ സ്പർശം, കാക്കൊത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ഗസൽ, ഉള്ളടക്കം, ഈ പുഴയും കടന്ന്, അഴകിയ രാവണൻ, മേഘമൽഹാർ, മഴയെത്തും മുൻപേ, മധുരനൊമ്പരക്കാറ്റ്, പെരുമഴക്കാലം, സെല്ലുലോയ്ഡ്, കറുത്തപ്പക്ഷികൾ, ഗദ്ദാമ എന്നിവ ഇദ്ദേഹത്തിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങൾ ആണ്. നിലവിലെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനാണ് കൂടാതെ ചലച്ചിത്ര അക്കാദമി അംഗമായും സിനിമാ ടെക്നീഷ്യൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സംവിധായകനായും തിരക്കഥാകൃത്തായും സംസ്ഥാനതലത്തിലും ദേശീയതലത്തിലും അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. പുതുസിനിമകളിലൂടെ ജനപ്രിയരായ ലാൽജോസ്,ആഷിഖ് അബു തുടങ്ങി ശ്രദ്ധേയരായ ഒരുപറ്റം സംവിധായകർ കമലിന്റെ ശിഷ്യഗണമായി അറിയപ്പെടുന്നു.

തന്റെ അമ്മാവന്റെ മകൾ സൗറാബിയെയാണ് കമൽ വിവാഹം കഴിച്ചത്. മകൻ ജാനൂസ് മുഹമ്മദ്,മകൾ ഹന്ന കമൽ.

കമലിന്റെ വെബ് സൈറ്റ് - http://directorkamal.com

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
വിവേകാനന്ദൻ വൈറലാണ് കമൽ 2024
പ്രണയമീനുകളുടെ കടൽ ജോൺ പോൾ, കമൽ 2019
ആമി കമൽ 2018
ഉട്ടോപ്യയിലെ രാജാവ് പി എസ് റഫീഖ് 2015
സെല്ലുലോയ്‌ഡ് കമൽ 2013
നടൻ എസ് സുരേഷ് ബാബു 2013
ഗദ്ദാമ കമൽ, കെ ഗിരീഷ്‌കുമാർ 2011
സ്വപ്ന സഞ്ചാരി കെ ഗിരീഷ്‌കുമാർ 2011
ആഗതൻ കമൽ, കലവൂർ രവികുമാർ 2010
മിന്നാമിന്നിക്കൂട്ടം കമൽ 2008
ഗോൾ 2007
കറുത്ത പക്ഷികൾ കമൽ 2006
പച്ചക്കുതിര ടി എ ഷാഹിദ് 2006
രാപ്പകൽ ടി എ റസാക്ക് 2005
മഞ്ഞുപോലൊരു പെൺ‌കുട്ടി കലവൂർ രവികുമാർ 2004
പെരുമഴക്കാലം ടി എ റസാക്ക് 2004
ഗ്രാമഫോൺ ഡോ ഇക്ബാൽ കുറ്റിപ്പുറം 2003
സ്വപ്നക്കൂട് കമൽ, ഡോ ഇക്ബാൽ കുറ്റിപ്പുറം 2003
നമ്മൾ കലവൂർ രവികുമാർ 2002
മേഘമൽഹാർ കമൽ 2001

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇമ്മിണി നല്ലൊരാൾ സംവിധായകൻ കമൽ ആയിത്തന്നെ രാജസേനൻ 2004
രേഖാചിത്രം ഡയറക്ടർ കമൽ ജോഫിൻ ടി ചാക്കോ 2025

കഥ

ചിത്രം സംവിധാനം വര്‍ഷം
കാവൽമാടം പി ചന്ദ്രകുമാർ 1980
ത്രാസം പടിയൻ 1981
കടമ്പ പി എൻ മേനോൻ 1983
ആരോരുമറിയാതെ കെ എസ് സേതുമാധവൻ 1984
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ കമൽ 1989
ഗസൽ കമൽ 1993
ഈ പുഴയും കടന്ന് കമൽ 1996
ഗ്രാമഫോൺ കമൽ 2003
സ്വപ്നക്കൂട് കമൽ 2003
കറുത്ത പക്ഷികൾ കമൽ 2006
മിന്നാമിന്നിക്കൂട്ടം കമൽ 2008
ആഗതൻ കമൽ 2010
വിവേകാനന്ദൻ വൈറലാണ് കമൽ 2024

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വിവേകാനന്ദൻ വൈറലാണ് കമൽ 2024
പ്രണയമീനുകളുടെ കടൽ കമൽ 2019
ആമി കമൽ 2018
സെല്ലുലോയ്‌ഡ് കമൽ 2013
ഗദ്ദാമ കമൽ 2011
ആഗതൻ കമൽ 2010
മിന്നാമിന്നിക്കൂട്ടം കമൽ 2008
കറുത്ത പക്ഷികൾ കമൽ 2006
സ്വപ്നക്കൂട് കമൽ 2003
മേഘമൽഹാർ കമൽ 2001
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ 1997
സുനിൽ വയസ്സ് 20 കെ എസ് സേതുമാധവൻ 1986
ആശ അഗസ്റ്റിൻ പ്രകാശ് 1982
ത്രാസം പടിയൻ 1981

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
വിവേകാനന്ദൻ വൈറലാണ് കമൽ 2024
പ്രണയമീനുകളുടെ കടൽ കമൽ 2019
ആമി കമൽ 2018
സെല്ലുലോയ്‌ഡ് കമൽ 2013
ആഗതൻ കമൽ 2010
മിന്നാമിന്നിക്കൂട്ടം കമൽ 2008
കറുത്ത പക്ഷികൾ കമൽ 2006
സ്വപ്നക്കൂട് കമൽ 2003
മേഘമൽഹാർ കമൽ 2001
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് കമൽ 1997
സുനിൽ വയസ്സ് 20 കെ എസ് സേതുമാധവൻ 1986
ആ നേരം അല്പദൂരം തമ്പി കണ്ണന്താനം 1985
ആശ അഗസ്റ്റിൻ പ്രകാശ് 1982
ത്രാസം പടിയൻ 1981

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
സെല്ലുലോയ്‌ഡ് കമൽ 2013

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ആ നേരം അല്പദൂരം തമ്പി കണ്ണന്താനം 1985
അയനം ഹരികുമാർ 1985
അവിടത്തെപ്പോലെ ഇവിടെയും കെ എസ് സേതുമാധവൻ 1985
ഒരു കൊച്ചു സ്വപ്നം വിപിൻദാസ് 1984
ഈ വഴി മാത്രം രവി ഗുപ്തൻ 1983
കടമ്പ പി എൻ മേനോൻ 1983
അസ്ത്രം പി എൻ മേനോൻ 1983
വിധിച്ചതും കൊതിച്ചതും ടി എസ് മോഹൻ 1982
ആശ അഗസ്റ്റിൻ പ്രകാശ് 1982
ചില്ല് ലെനിൻ രാജേന്ദ്രൻ 1982
അർച്ചന ടീച്ചർ പി എൻ മേനോൻ 1981

അവാർഡുകൾ

അവാർഡ് അവാർഡ് വിഭാഗം വർഷംsort ascending സിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ചിത്രം 2012 സെല്ലുലോയ്‌ഡ്
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച സംവിധായകൻ 2010 ഗദ്ദാമ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച തിരക്കഥ 2001 മേഘമൽഹാർ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം 2001 മേഘമൽഹാർ
രാമു കാര്യാട്ട് അവാർഡ് മികച്ച സംവിധായകൻ 2001 മേഘമൽഹാർ
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച ചിത്രം 2001 മേഘമൽഹാർ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച രണ്ടാമത്തെ ചിത്രം 2000 മധുരനൊമ്പരക്കാറ്റ്
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം 1995 മഴയെത്തും മുൻ‌പേ
രാമു കാര്യാട്ട് അവാർഡ് മികച്ച സംവിധായകൻ 1995 മഴയെത്തും മുൻ‌പേ
ഫിലിം ക്രിട്ടിക്ക് അവാർഡ് മികച്ച സംവിധായകൻ 1995 മഴയെത്തും മുൻ‌പേ
സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച സംവിധായകൻ 1991 ഉള്ളടക്കം