അമ്പിളി

Ambili
ആലപിച്ച ഗാനങ്ങൾ: 180

ചലച്ചിത്ര പിന്നണിഗായിക. ആർ സി തമ്പിയുടെയും സുകുമാരിയമ്മയുടെയും മകളായി തിരുവനന്തപുരത്തു ജനിച്ചു. സംഗീതത്തിൽ വളരെ അഭിരുചി ഉണ്ടായിരുന്ന അമ്മ ശ്രീ മലബാർ ഗോപാലൻ നായരുടെ ശിഷ്യ ആയിരുന്നു. ചെറുപ്പത്തിൽ തന്നെ, ഏകദേശം 3 വയസു മുതൽ പാട്ടിൽ അഭിരുചി പ്രകടിപ്പിച്ചു തുടങ്ങിയ അമ്പിളിയെ അമ്മയാണ്‌ ഏറ്റവും പ്രോത്സാഹിപ്പിച്ചിരുന്നത്‌. ആകാശവാണിയിൽ സംഗീതജ്ഞനായിരുന്ന ശ്രീ. എസ്‌. രത്നാകരന്റെ കീഴിൽ ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂൾ/കോളേജ്‌ യുവജനോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ചലച്ചിത്ര രംഗത്തു കടന്നു വരുന്നതിനായി മാതാപിതാക്കൾക്കൊപ്പം മദ്രാസിലേക്ക്‌ താമസം മാറ്റി. അവിടെ വച്ച്‌ ശ്രീ ദക്ഷിണാമൂർത്തിയുടെ ശിഷ്യയായി. 1970-ൽ "കരാഗ്രേ വസതേ.. എന്നു തുടങ്ങുന്ന ശബരിമല ശ്രീധർമ്മ ശാസ്ത എന്ന ചിത്രത്തിലെ ഗാനമായിരുന്നു ആദ്യം. എങ്കിലും ശ്രദ്ധിക്കപ്പെട്ടത്‌ 1972-ശ്രീ ഗുരുവായൂരപ്പൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ "ഗുരുവായൂരപ്പ്ന്റെ തിരുവമൃതേത്തിന്... എന്ന ഗാനമാണ്‌. കുട്ടികളുടെതുപോലെയുള്ള ശബ്ദമായതിനാൽ ബേബി സുമതിക്കുവേണ്ടി കുറെ അധികം ഗാനങ്ങൾ അമ്പിളി ആലപിച്ചു. "ഊഞ്ഞാലാ ഊഞ്ഞാലാ... എന്ന ആ മനോഹരമായ താരാട്ടു പാട്ട്‌ വീണ്ടും പ്രഭാതം എന്ന സിനിമയ്ക്കുവേണ്ടി പാടി. പിന്നെ വളരെ ഹിറ്റായ ചോറ്റാനിക്കര അമ്മ എന്ന സിനിമയ്ക്കുവേണ്ടി പാടി. ഏകദേശം നൂറ്റിയൻപതോളം ഗാനങ്ങൾ ആലപിച്ച തിനുശേഷമാണ്‌ തേടിവരും കണ്ണുകളിൽ... എന്ന വളരെ പ്രശസ്തമായ ഗാനം അമ്പിളി പാടിയത്.

മലയാളം,തമിഴ്,ഹിന്ദി,ബംഗാളി ഭാഷകളിലായി മൂവ്വായിരത്തിലധികം ഗാനങ്ങൾ അമ്പിളി ആലപിച്ചിട്ടുണ്ട്. മായമ്പൂ എന്നപേരിൽ ഒരു മ്യൂസിക് ട്രൂപ്പ് തുടങ്ങിയ അമ്പിളി ആ ട്രൂപ്പുമായി നിരവധി വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിയ്ക്കുന്നുണ്ട്. കൂടാതെ സംഗീത ആൽബങ്ങളും ഇറക്കുന്നുണ്ട്.

മലയാളം ഫിലിം ഡയറക്ടർ കെ ജി രാജശേഖരനാണ് അമ്പിളിയുടെ ഭർത്താവ്. രണ്ടു മക്കൾ- രാഘവേന്ദ്രൻ,രഞ്ജിനി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭർത്താവു വായിക്കുവാൻ മാപ്പിളപ്പാട്ടുകൾ എസ് എ ജമീൽ
ലപനാച്യുതാനന്ദ ശബരിമല ശ്രീ ധർമ്മശാസ്താ ശങ്കരാചാര്യർ വി ദക്ഷിണാമൂർത്തി 1970
പാർവണേന്ദു ചൂഡൻ ശബരിമല ശ്രീ ധർമ്മശാസ്താ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1970
മുദകരാത്ത മോദകം ശബരിമല ശ്രീ ധർമ്മശാസ്താ ശങ്കരാചാര്യർ വി ദക്ഷിണാമൂർത്തി 1970
തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ ആഭിജാത്യം പി ഭാസ്ക്കരൻ എ ടി ഉമ്മർ 1971
ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്ത് ആഭിജാത്യം നാടോടിപ്പാട്ട് എ ടി ഉമ്മർ 1971
സംഗീതമേ മിസ്സ് മേരി ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ 1972
രാധികേ ശ്രീ ഗുരുവായൂരപ്പൻ ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി 1972
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് ശ്രീ ഗുരുവായൂരപ്പൻ ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി 1972
ഇന്നലെയോളവുമെന്തെന്നറിഞ്ഞീലാ ദർശനം വയലാർ രാമവർമ്മ ജി ദേവരാജൻ 1973
ഉത്തരമഥുരാപുരിയിൽ ഇന്റർവ്യൂ വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി ഷണ്മുഖപ്രിയ, ബിലഹരി, മായാമാളവഗൗള 1973
ചിരിക്കൂ ചിരിക്കൂ ചിത്രവർണ്ണപ്പൂവേ പഞ്ചവടി ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ 1973
കുഞ്ഞല്ലേ പിഞ്ചുകുഞ്ഞല്ലേ പാവങ്ങൾ പെണ്ണുങ്ങൾ വയലാർ രാമവർമ്മ ജി ദേവരാജൻ 1973
കലയുടെ ദേവി ഉദയം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി ബേഗഡ 1973
ഊഞ്ഞാലാ ഊഞ്ഞാലാ വീണ്ടും പ്രഭാതം പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി ഹരികാംബോജി 1973
പൊന്നോണക്കിളിക്കാറു കടക്കാൻ നഗരം സാഗരം ശ്രീകുമാരൻ തമ്പി ജി ദേവരാജൻ 1974
കുടകുമല കുന്നിമല തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1974
ഒന്നാമന്‍ കൊച്ചുതുമ്പീ തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി 1974
പൂന്തുറയിലരയന്റെ - pathos ചീനവല വയലാർ രാമവർമ്മ എം കെ അർജ്ജുനൻ 1975
കണ്ണാ നിന്നെ തേടിവന്നൂ ചീഫ് ഗസ്റ്റ് ഒ എൻ വി കുറുപ്പ് എ ടി ഉമ്മർ 1975