വിദ്യാധരൻ

Vidyadharan
വിദ്യാധരൻ മാസ്റ്റർ
സംഗീതം നല്കിയ ഗാനങ്ങൾ: 132
ആലപിച്ച ഗാനങ്ങൾ: 39

തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ മംഗളാലയത്തിൽ ശങ്കരന്റെയും, തങ്കമ്മയുടെയും ഏഴു മക്കളിൽ മൂത്തവനായി ജനിച്ച വിദ്യാധരൻ എന്ന വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിലെ ആദ്യഗുരു കൊച്ചക്കനാശാന്‍ എന്ന വിദ്യാധരന്റെ മുത്തച്ഛൻ തന്നെയായിരുന്നു. പിന്നീട്, ഇരിങ്ങാലക്കുട ഗോവിന്ദന്‍കുട്ടി പണിക്കർ, ആര്‍. വൈദ്യനാഥ ഭാഗവതർ, ശങ്കരനാരായണ ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു. എട്ടാം ക്ലാസ് വിദ്യഭ്യാസവും കഴിഞ്ഞ് സിനിമയില്‍ പാടാനുള്ള മോഹവുമായി ബന്ധുവും ഗായകനായ തൃശ്ശൂര്‍ വേണുഗോപാലിനോടൊപ്പം മദ്രാസിലേക്ക് വീട്ടിലറിയാതെ വണ്ടികയറി.

1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ 'ഓ റിക്ഷാവാല' എന്ന പാട്ടീൽ മെഹ്ബൂബിനൊപ്പം കോറസ് പാടാൻ ആദ്യമായി അവസരം ലഭിച്ചു. എന്നാൽ, ബലിയാടുകൾ എന്ന നാടകത്തിൽ 'മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി' എന്ന ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ആദ്യമായി സംഗീതസംവിധായകനാവുന്നത്. 1979-ൽ ശ്രീമൂലനഗരം വിജയന്റെ എന്റെ ഗ്രാമം എന്ന ചലച്ചിത്രത്തിലൂടെ സിനിമയിലും സംഗീതസംവിധായകായി അരങ്ങേറ്റം കുറിച്ചു. ചിത്രം റീലിസായത് 1984 ൽ ആയിരുന്നു. ഈ സിനിമയിലെ 4 ഗാനങ്ങളും വിദ്യാധരന് മാസ്റ്റർ തന്നെയാണ് ചിട്ടപ്പെടുത്തിയത്. ആദ്യചിത്രത്തിലെ എല്ലാ ഗാനങ്ങളും അന്ന് വൻ ഹിറ്റുകളായിരുന്നു. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍' എന്ന ഗാനം മാസ്റ്ററെ സിനിമാമേഖലയിൽ പെട്ടെന്ന് തന്നെ ശ്രദ്ധേയനാക്കി. പിന്നീട് നിരവധി സിനിമകളിൽ സംഗീതസംവിധാനം നിർവഹിച്ചു. എന്റെഗ്രാമം, ഭൂതക്കണ്ണാടി, കഥാവശേഷൻ എന്ന ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2004ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 2017-ൽ ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഏർപ്പെടുത്തിയ ജി. ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡ്, മുംബൈയിലെ സാംസ്കാരിക സംഘടനയായ കേളി ഏർപ്പെടുത്തിയ സുധാംശു പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
യാഗം ശിവൻ 1982
എന്റെ ഗ്രാമം ശ്രീമൂലനഗരം വിജയൻ, ടി കെ വാസുദേവൻ 1984

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
പവിഴം മൂടും സിന്ദൂരച്ചെപ്പ് ( ടെലിഫിലിം ) എസ് രമേശൻ നായർ മനു രമേശൻ
ഓ റിക്ഷാവാലാ ഓടയിൽ നിന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ 1965
കണ്ണ് നട്ട് കാത്തിരുന്നിട്ടും കഥാവശേഷൻ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ 2004
കടം കൊണ്ട ജന്മം പേറി വാസ്തവം ഗിരീഷ് പുത്തഞ്ചേരി അലക്സ് പോൾ സിന്ധുഭൈരവി 2006
ഇളക് ഇളക് അടയാളങ്ങൾ ഇടപ്പള്ളി രാഘവൻ പിള്ള വിദ്യാധരൻ 2008
നൊമ്പരങ്ങൾ തന്നതാരോ ബ്ലാക്ക് സ്റ്റാലിയൻ എം ഡി രാജേന്ദ്രൻ അഭിഷേക് 2010
ആദിഗുരുനാഥേ അമ്മേ ഭക്തജനങ്ങളുടെ ശ്രദ്ധക്ക് മുല്ലനേഴി നടേഷ് ശങ്കർ 2011
കറുത്തമുന്തിരി ഓർഡിനറി രാജീവ് ഗോവിന്ദ് വിദ്യാസാഗർ 2012
കാഞ്ഞുപോയെന്റെയീ ഓർഡിനറി രാജീവ് ഗോവിന്ദ് വിദ്യാസാഗർ 2012
അന്തിവെയിൽ താഴവേ ലിസമ്മയുടെ വീട് എം ടി പ്രദീപ്കുമാർ വിനു തോമസ് 2013
നാട്ടിലൊരു കൂട്ടം കാത്തിരിപ്പുണ്ടേ ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് രാജീവ് ആലുങ്കൽ ബിജിബാൽ 2013
കൂരിരുട്ടിൽ നെഞ്ചുകീറും ടമാാാർ പഠാാാർ റഫീക്ക് അഹമ്മദ് ബിജിബാൽ 2014
മരുമണൽപരപ്പിലെ പേർഷ്യക്കാരൻ റഫീക്ക് അഹമ്മദ്, ശോഭന ചന്ദ്രമോഹൻ രഞ്ജിത്ത് മേലേപ്പാട്‌ 2014
മഞ്ചാടി പാടത്ത് പ്ലസ് ഓർ മൈനസ് ചിറ്റൂർ ഗോപി സതീഷ്‌ വിനോദ് 2015
മേലെ മാണിക്യ വീരം കാവാലം നാരായണപ്പണിക്കർ എം കെ അർജ്ജുനൻ 2017
പ്രവാസി ഹലോ ദുബായ്ക്കാരൻ റഷീദ് പാലക്കൽ നാദിർഷാ 2017
നരകാഗ്നി ഖലീഫ മുബിഹഖ്‌ ശങ്കർ ഡൂൺ 2018
പൊൻകണിയെ പ്രേമസൂത്രം ജിജു അശോകൻ ഗോപി സുന്ദർ 2018
ഒരിടത്തൊരു പുഴയുണ്ടേ ആളൊരുക്കം അജേഷ് ചന്ദ്രൻ റോണി റാഫേൽ 2018
നാഗരാജാവേ ഓടുന്നോൻ ഗീത എസ് എസ് ബിജു 2019

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അളകനന്ദാതീരം അരുണസന്ധ്യാനേരം ദൂരദർശൻ പാട്ടുകൾ കെ ജയകുമാർ കെ എസ് ചിത്ര
ഇത്തിരിപ്പൂവേ പൂത്തുമ്പീ ദൂരദർശൻ പാട്ടുകൾ ഒ എൻ വി കുറുപ്പ്
സുഖമല്ലേ ചൊല്ലൂ ദൂരദർശൻ പാട്ടുകൾ ഒ എൻ വി കുറുപ്പ് കല്ലറ ഗോപൻ
നന്ത്യാർവട്ടത്തിൻ പൂവു കൊണ്ടേ ആഗമനം ഒ എൻ വി കുറുപ്പ് കെ ജെ യേശുദാസ് മോഹനം 1980
കൃഷ്ണവർണ്ണമേനിയാർന്ന മേഘമേ ആഗമനം ഒ എൻ വി കുറുപ്പ് എസ് ജാനകി 1980
തപ്പു കൊട്ടി തകിലു കൊട്ടി ആഗമനം ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ, ഉഷാ രവി 1980
മാനവഹൃദയത്തിൻ അണിയറയിൽ അഷ്ടപദി പി ഭാസ്ക്കരൻ കെ ജെ യേശുദാസ് ദർബാരികാനഡ 1983
മഞ്ജുതര കുഞ്ജതല കേളീ സദനേ അഷ്ടപദി ജയദേവ കെ ജെ യേശുദാസ് 1983
വിണ്ണിന്റെ വിരിമാറിൽ അഷ്ടപദി പി ഭാസ്ക്കരൻ കെ ജെ യേശുദാസ് മാണ്ട്, കാപി, മായാമാളവഗൗള 1983
പണ്ടു പണ്ടൊരു കാലത്ത്‌ അഷ്ടപദി പി ഭാസ്ക്കരൻ സുജാത മോഹൻ 1983
ചന്ദനചർച്ചിത നീലകളേബര അഷ്ടപദി ജയദേവ കാവാലം ശ്രീകുമാർ പന്തുവരാളി 1983
ഗണപതിയും ശിവനും വാണീദേവിയും വീണപൂവ് മുല്ലനേഴി കെ ജെ യേശുദാസ്, ജെൻസി 1983
ചെമ്പരത്തി കൺ തുറന്ന് വീണപൂവ് മുല്ലനേഴി കെ ജി മാർക്കോസ്, കലാദേവി 1983
നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു വീണപൂവ് ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ് ആഭേരി 1983
മാല വെപ്പാന്‍ വന്നിഹയെന്റെ വീണപൂവ് തോപ്പിൽ ആന്റൊ 1983
സ്വപ്നം കൊണ്ടു തുലാഭാരം നേർന്നപ്പോൾ വീണപൂവ് മുല്ലനേഴി ജെൻസി 1983
ഇല്ലം നിറ വല്ലം നിറ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി സുജാത മോഹൻ ഹംസനാദം 1983
അന്തിവാനിന്റെ മാറിൽ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി കെ ജെ യേശുദാസ് 1983
പുഞ്ചവയൽ ചെറയുറക്കണ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി കെ ജെ യേശുദാസ് 1983
കെയക്കെ മാനത്തെ മല മേലെ ഗ്രാമീണ ഗാനങ്ങൾ Vol 1 മുല്ലനേഴി കെ ജെ യേശുദാസ് 1983