നാദിർഷാ

Nadirsha
Date of Birth:
Wednesday, 27 August, 1969
കലാഭവൻ നാദിർഷ
എഴുതിയ ഗാനങ്ങൾ: 16
സംഗീതം നല്കിയ ഗാനങ്ങൾ: 51
ആലപിച്ച ഗാനങ്ങൾ: 14
സംവിധാനം: 7

ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ ജീവനക്കാരനായ സുലൈമാന്റേയും പി എസ് സുഹറയുടേയും മകനായി ജനിച്ചു. ഏലൂരിലെ ഫാക്ട് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ നാദിർഷ കളമശ്ശേരി സെന്റ് പോഴ്സ് കോളേജിൽ സാഹിത്യ വിദ്യാർത്ഥിയായി ചേർന്നു. പിതാവ് മരണമടഞ്ഞതിനുശേഷം നാദിർഷായ്ക്ക് ഫാക്ടിൽ ജോലി ലഭിച്ചു.

വളരെ ചെറുപ്പത്തിൽ തന്നെ നാദിർഷ പാരഡികളും മിമിക്രികളും അവതരിപ്പിക്കുമായിരുന്നു. കൊച്ചിൻ കലാഭവനിൽ ചേർന്ന അദ്ദേഹം അവരോടൊപ്പം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളും ചെയ്തു. കൂടാതെ സ്റ്റേജ് നാടകങ്ങൾ, അഭിനയം, പാട്ട്, എഴുത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. ദിലീപ്, കലാഭവൻ മണി, സലിം കുമാർ തുടങ്ങിയവരെ കലാരംഗത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ആളായിരുന്നു നാദിർഷ. 1991 -ൽ ദിലീപും നാദിർഷായും ചേർന്ന് "ഓണത്തിനിടക്ക് പുട്ടു കച്ചവടം" എന്ന പേരിൽ ഇറക്കിയ കോമഡി കസറ്റ് വലിയതോതിൽ പ്രശസ്തിനേടിയിരുന്നു. പതിനേഴ് വർഷത്തോളം അവർ ഏല്ലാ ഓണക്കാലത്തും ഇതിന്റെ തുടർച്ചയായി കോമഡി കസറ്റുകൾ ഇറക്കിയിരുന്നു.

1992 -ൽ കാസർ‌കോട് കാദർഭായ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് അദ്ദേഹം സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. 1996 -ൽ മാഞ്ചിയം എന്ന സിനിമയിലൂടെ നാദിർഷ ചലച്ചിത്ര പിന്നണി ഗായകനായി. 1998 -ൽ മീനാക്ഷി കല്യാണം എന്ന ചിത്രത്തിൽ എസ് രമേശൻ നായരുടെ വരികൾക്ക് സംഗീതം നൽകിക്കൊണ്ട് നാദിർഷ ചലച്ചിത്ര സംഗീത സംവിധാന മേഖലയിൽ അരങ്ങേറി. 2000 -ത്തിൽ കോരപ്പൻ ദി ഗ്രേറ്റ് എന്ന സിനിമയിൽ ബാലഭാസ്ക്കറിന്റെ സംഗീതത്തിൽ ഗാനരചന നിർവഹിച്ചുകൊണ്ട് ചലച്ചിത്രഗാന രചനയിലും അദ്ദേഹം തുടക്കം കുറിച്ചു. തുടർന്ന് നിരവധി സിനിമകളിൽ ഗാനരചന, സംഗീതം, ആലാപനം എന്നിവ നിർവ്വഹിച്ചു. 2015 -ൽ ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ അമർ അക്ബർ അന്തോണി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് നാദിർഷാ ചലച്ചിത്ര സംവിധായകനായി. തുടർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷൻ ഉൾപ്പെടെ അഞ്ച് ചിത്രങ്ങൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാസർ‌കോട് കാദർഭായ് തുളസീദാസ് 1992
മാനത്തെ കൊട്ടാരം സാബു സുനിൽ 1994
ആലഞ്ചേരി തമ്പ്രാക്കൾ സുനിൽ 1995
ഏഴരക്കൂട്ടം ആന്റപ്പൻ കരീം 1995
ദില്ലിവാലാ രാജകുമാരൻ ബാലൻ രാജസേനൻ 1996
ഇഷ്ടമാണ് നൂറുവട്ടം സിദ്ദിഖ് ഷമീർ 1996
മൈ ഡിയർ കുട്ടിച്ചാത്തൻ ജിജോ പുന്നൂസ് 1997
കുടമാറ്റം സുന്ദർദാസ് 1997
അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് നിസ്സാർ 1997
ന്യൂസ് പേപ്പർ ബോയ് നിസ്സാർ 1997
ജൂനിയർ മാൻഡ്രേക്ക് അലി അക്ബർ 1997
മായാജാലം ബാലു കിരിയത്ത് 1998
മേരാ നാം ജോക്കർ സണ്ണി നിസ്സാർ 2000
കോരപ്പൻ ദി ഗ്രേറ്റ് വേണു സുനിൽ 2000
ജോക്കർ എ കെ ലോഹിതദാസ് 2000
ഗാന്ധിയൻ റഷീദ് ഷാർവി 2000
ദോസ്ത് തുളസീദാസ് 2001
ഷാർജ ടു ഷാർജ വേണുഗോപൻ രാമാട്ട് 2001
രാവണപ്രഭു ഹൈദ്രോസിന്റെ മകൻ രഞ്ജിത്ത് ബാലകൃഷ്ണൻ 2001
ബാംബൂ ബോയ്‌സ് അലി അക്ബർ 2002

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എന്നെത്തേടി മാഞ്ചിയം സുകു മരുതത്തൂർ ടോമിൻ ജെ തച്ചങ്കരി 1996
മക്കസായി മക്കസായി വെട്ടം നാദിർഷാ ബേണി-ഇഗ്നേഷ്യസ് 2004
അശകൊശലെൻ പെണ്ണുണ്ടോ ശൃംഗാരവേലൻ നാദിർഷാ നാദിർഷാ 2013
കന്നിമാസം വന്നു ചേര്‍ന്നാല്‍ റിംഗ് മാസ്റ്റർ നാദിർഷാ ഗോപി സുന്ദർ 2014
എടാ മനുവേ നമ്മള്‍ റ്റു ലെറ്റ്‌ അമ്പാടി ടാക്കീസ് രത്നഭൂഷൻ കളരിക്കൽ മാഗ്നസ് മ്യൂസിക് ബാന്റ് 2014
ഡുങ്കുഡുദുക്ക ഡുങ്കുഡുദുക്ക ഫ്രണ്ട്ഷിപ്പ് സിജു തുറവൂർ ഫർഹാൻ റോഷൻ 2015
പ്രണയം പ്രാണൻ അമർ അക്ബർ അന്തോണി നാദിർഷാ നാദിർഷാ 2015
മധുരിക്കും ഓർമ്മകളേ ഷാജഹാനും പരീക്കുട്ടിയും നാദിർഷാ നാദിർഷാ 2016
പോലീസാണ് താരം വെൽക്കം ടു സെൻട്രൽ ജെയിൽ നിതിൻ പി എൽ നിതിൻ പി എൽ 2016
ടോണി ടോണി എന്റെ പ്രേതം ഉണ്ട് സൂക്ഷിക്കുക നിഷാദ് അഹമ്മദ് ഹിഷാം അബ്ദുൾ വഹാബ് 2017
ഒരു നേരം കണ്ടില്ലെങ്കിൽ ഹലോ ദുബായ്ക്കാരൻ സന്തോഷ് വർമ്മ നാദിർഷാ 2017
മറഞ്ഞിരുന്നുങ്കൊണ്ട് മേരാ നാം ഷാജി സാബു ആരക്കുഴ എമിൽ മുഹമ്മദ് 2019
*മേരാ നാം ഷാജി മേരാ നാം ഷാജി നാദിർഷാ, ഇയ്‌ക്കി ബെറി എമിൽ മുഹമ്മദ് 2019
കണ്ടേ ഞാനാകാശത്തൊരു (സുഹ്റാ ജബീ) വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി സുഹൈൽ കോയ ഹിഷാം അബ്ദുൾ വഹാബ് 2024

ഗാനരചന

നാദിർഷാ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അമ്പോ അമ്പമ്പോ ഇത് സൗഭാഗ്യക്കാലം കോരപ്പൻ ദി ഗ്രേറ്റ് ബാലഭാസ്ക്കർ എം ജി ശ്രീകുമാർ 2000
മക്കസായി മക്കസായി വെട്ടം ബേണി-ഇഗ്നേഷ്യസ് നാദിർഷാ, എം ജി ശ്രീകുമാർ 2004
ഇന്ത പഞ്ചായത്തിലെ പാണ്ടിപ്പട സുരേഷ് പീറ്റേഴ്സ് അഫ്സൽ, സുജാത മോഹൻ, കോറസ് സിന്ധുഭൈരവി 2005
ഞാനൊരു രാജാവായാൽ കബഡി കബഡി നാദിർഷാ വിനീത് ശ്രീനിവാസൻ, റിമി ടോമി 2008
ഹേ ബലേ ബലേ സ്നേക്ക് അൻഡ് ലാഡർ നാദിർഷാ കലാഭവൻ മണി 2012
അലിയാര് കാക്ക സ്ടൂളേന്നു വീണേ നഖങ്ങൾ എം ജി ശ്രീകുമാർ കൃപ 2013
അശകൊശലെൻ പെണ്ണുണ്ടോ ശൃംഗാരവേലൻ നാദിർഷാ നാദിർഷാ, അഫ്സൽ 2013
കണ്ടാൽ ഞാനൊരു സുന്ദരനാ സൗണ്ട് തോമ ഗോപി സുന്ദർ ദിലീപ് 2013
കന്നിമാസം വന്നു ചേര്‍ന്നാല്‍ റിംഗ് മാസ്റ്റർ ഗോപി സുന്ദർ വിജയ് യേശുദാസ്, ജാസി ഗിഫ്റ്റ്, സയനോര ഫിലിപ്പ്, നാദിർഷാ 2014
പ്രണയം പ്രാണൻ അമർ അക്ബർ അന്തോണി നാദിർഷാ നാദിർഷാ 2015
പ്രേമമെന്നാൽ എന്താണ് പെണ്ണേ അമർ അക്ബർ അന്തോണി നാദിർഷാ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജയസൂര്യ, കലാഭവൻ ഷാജോൺ 2015
അന്തിനേരം ഏഴുവട്ടം തിങ്കൾ മുതൽ വെള്ളി വരെ സാനന്ദ് ജോർജ്ജ് റിമി ടോമി 2015
ചക്കിനു വച്ചത് തിങ്കൾ മുതൽ വെള്ളി വരെ സാനന്ദ് ജോർജ്ജ് അഫ്സൽ, വൈക്കം വിജയലക്ഷ്മി 2015
മധുരിക്കും ഓർമ്മകളേ ഷാജഹാനും പരീക്കുട്ടിയും നാദിർഷാ നാദിർഷാ, അഫ്സൽ, ടിനി ടോം 2016
*മേരാ നാം ഷാജി മേരാ നാം ഷാജി എമിൽ മുഹമ്മദ് ഇയ്‌ക്കി ബെറി, ജാസി ഗിഫ്റ്റ്, സുരാജ്, നാദിർഷാ 2019
നാരങ്ങമുട്ടായി കേശു ഈ വീടിന്റെ നാഥൻ നാദിർഷാ ദിലീപ് 2020

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തില്ലാന പാടിവരൂ മീനാക്ഷി കല്യാണം എസ് രമേശൻ നായർ എം ജി ശ്രീകുമാർ 1998
സ്വർണ്ണ പക്ഷീ മീനാക്ഷി കല്യാണം എസ് രമേശൻ നായർ എടപ്പാൾ വിശ്വം 1998
തിരയെഴുതും മണ്ണിൽ - M മീനാക്ഷി കല്യാണം എസ് രമേശൻ നായർ കെ ജെ യേശുദാസ് 1998
തിര എഴുതും മണ്ണില്‍ [D ] മീനാക്ഷി കല്യാണം എസ് രമേശൻ നായർ കെ ജെ യേശുദാസ്, രാധികാ തിലക് 1998
കൊടുങ്ങല്ലൂരമ്പലത്തിൽ മീനാക്ഷി കല്യാണം അറുമുഖൻ വെങ്കിടങ്ങ് കലാഭവൻ മണി 1998
മഞ്ചാടിക്കുന്നിലെ പ്രാവേ [D] മീനാക്ഷി കല്യാണം എസ് രമേശൻ നായർ രാധികാ തിലക്, എടപ്പാൾ വിശ്വം 1998
തില്ലാന പാടി വരൂ മീനാക്ഷി കല്യാണം ജോഫി തരകൻ എം ജി ശ്രീകുമാർ 1998
തിരയെഴുതും മീനാക്ഷി കല്യാണം എസ് രമേശൻ നായർ കെ ജെ യേശുദാസ്, കെ എസ് ചിത്ര 1998
നിറപറ ഗാന്ധിയൻ ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ 2000
പൂന്തിങ്കളെ മൂവന്തിയായി (M) ഗാന്ധിയൻ ഗിരീഷ് പുത്തഞ്ചേരി കെ ജെ യേശുദാസ് 2000
മുറ്റത്തെ മാവിൻ ഗാന്ധിയൻ ഗിരീഷ് പുത്തഞ്ചേരി സുജാത മോഹൻ 2000
പൂന്തിങ്കളെ മൂവന്തിയായി (F) ഗാന്ധിയൻ ഗിരീഷ് പുത്തഞ്ചേരി കെ എസ് ചിത്ര 2000
ആലോലം ചെല്ലക്കാറ്റേ ഗാന്ധിയൻ ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ, പി വി പ്രീത 2000
രഘുപതി രാഘവ ഗാന്ധിയൻ ഗിരീഷ് പുത്തഞ്ചേരി എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബേബി റിൻസി 2000
ഞാനൊരു രാജാവായാൽ കബഡി കബഡി നാദിർഷാ വിനീത് ശ്രീനിവാസൻ, റിമി ടോമി 2008
പോരാട്ടം ഇതു തേരോട്ടം കബഡി കബഡി ചിറ്റൂർ ഗോപി സമദ് സുലൈമാൻ , പ്രദീപ് രാജു 2008
മിന്നാമിനുങ്ങേ കബഡി കബഡി ബാബുരാജ് തൃപ്പുണിത്തുറ കലാഭവൻ മണി 2008
മിന്നാമിനുങ്ങേ - F കബഡി കബഡി ബാബുരാജ് തൃപ്പുണിത്തുറ അമൃത സുരേഷ് 2008
ഹേ ബലേ ബലേ സ്നേക്ക് അൻഡ് ലാഡർ നാദിർഷാ കലാഭവൻ മണി 2012
അശകൊശലെൻ പെണ്ണുണ്ടോ ശൃംഗാരവേലൻ നാദിർഷാ നാദിർഷാ, അഫ്സൽ 2013

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
കേശു ഈ വീടിന്റെ നാഥൻ നാദിർഷാ 2020
Submitted 15 years 8 months ago by Indu.