ദിലീപ്
1968 ഒക്ടോബർ 27 നു എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ദേശം എന്ന ഗ്രാമത്തിൽ ജനനം. സ്ക്കൂൾ കോളേജ് കാലഘട്ടത്തിൽ മിമിക്രിയിലൂടെ കലാജീവിതം തുടങ്ങി. തുടർന്ന് എറണാകുളം കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി. ഏഷ്യാനെറ്റിലെ കോമിക് കോള എന്ന ഹാസ്യ പരമ്പര, നിരവധി സ്റ്റേജ് ഷോകൾ എന്നിവ അവതരിപ്പിച്ചു. സിനിമയോടുള്ള മോഹം കൊണ്ട് സംവിധായകൻ കമലിന്റെ 1991 മുതൽ വിഷ്ണുലോകം എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി. കമലിന്റെ തന്നെ ‘എന്നോടിഷ്ടം കൂടാമോ" എന്ന സിനിമയിലെ ചെറുവേഷത്തിൽ അഭിനയം തുടങ്ങി. തുടർന്ന് സൈന്യം എന്ന ജോഷി ചിത്രം. 1994ൽ സുനിൽ സംവിധാനം ചെയ്ത ’മാനത്തെ കൊട്ടാരം’ എന്ന സിനിമയിൽ നായക വേഷം. 2000ൽ ലോഹിതദാസ് ചിത്രമായ ‘ജോക്കർ’ ദിലീപിനെ ജനപ്രിയനാക്കി. ആ ചിത്രത്തിന്റെ വിജയത്തിലൂടെ നിരവധി വിജയ സിനിമകളിൽ നായകനായി. ദിലീപിന്റെ സുഹൃത്തും കമലിന്റെ അസോസിയേറ്റുമായിരുന്ന ലാൽ ജോസ് 2000ൽ സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന ചിത്രത്തിന്റെ അൽഭുത വിജയം ദിലീപിനെ ‘ജനപ്രിയ നടൻ’ എന്ന പദവി നേടിക്കൊടുത്തു.
2003ൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമാ നിർമ്മാണക്കമ്പനി ആരംഭിച്ചു. ‘സി ഐ ഡി മൂസ‘ ആയിരുന്നു ആദ്യ ചിത്രം. 2008ൽ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ എല്ലാ താരങ്ങളേയും അണിനിരത്തി ട്വന്റി 20 എന്ന ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിച്ചു. മലയാളത്തിലെ എക്കാലത്തേയും കൊമേഴ്സ്യൽ വിജയമായിരുന്നു ആ ചിത്രം. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാന രംഗത്ത് തുടക്കം കുറിച്ച ‘മലർവാടി ആർട്ട്സ് ക്ലബ്ബ്, ബിപിൻ പ്രഭാകർ സംവിധാനം ചെയ്ത "ദി മെട്രോ" എന്നീ സിനിമകളും ദിലീപ് നിർമ്മിച്ചു.
അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ രണ്ടു ചിത്രങ്ങളിൽ ഗായകന്റെ വേഷവും അണിഞ്ഞിട്ടുണ്ട് ദിലീപ്. ജയരാജ് സംവിധാനം ചെയ്ത ‘തിളക്കം" എന്ന ചിത്രത്തിലും ജോണി ആന്റണിയുടെ ‘ഇൻസ്പെക്ടർ ഗരുഡ്’ എന്ന ചിത്രത്തിലും ദിലീപ് പിന്നണി പാടി.
2002ൽ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ പ്രകടനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് ആദ്യമായി നേടി. തുടർന്ന് 2005ൽ ചാന്തു പൊട്ട് എന്ന സിനിമയിലെ അഭിനയത്തിനും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി പുരസ്കാരം ലഭിച്ചു. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ അഭിനയത്തിനു 2011ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടി.
1998 ൽ ദിലീപ് ചലച്ചിത്രനടി മഞ്ജു വാര്യരെ വിവാഹം ചെയ്തു. 2014 ൽ അവർ വിവാഹമോചനം നേടി. മകൾ മീനാക്ഷി. 2016 നവംബർ 25 ന് ചലച്ചിത്രനടി കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| എന്നോടിഷ്ടം കൂടാമോ | ദിലീപ് | കമൽ | 1992 |
| പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | വിജി തമ്പി | 1994 | |
| സാഗരം സാക്ഷി | സിബി മലയിൽ | 1994 | |
| സൈന്യം | കാഡറ്റ് 'കൊക്കു' തോമസ് | ജോഷി | 1994 |
| സുദിനം | നിസ്സാർ | 1994 | |
| മാനത്തെ കൊട്ടാരം | ദിലീപ് | സുനിൽ | 1994 |
| കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | കെ കെ ഹരിദാസ് | 1995 | |
| കൊക്കരക്കോ | കെ കെ ഹരിദാസ് | 1995 | |
| സിന്ദൂരരേഖ | അംബുജാക്ഷൻ | സിബി മലയിൽ | 1995 |
| ത്രീ മെൻ ആർമി | മുതുകുളം മധുകുമാർ | നിസ്സാർ | 1995 |
| പ്രോസിക്യൂഷൻ | തുളസീദാസ് | 1995 | |
| തിരുമനസ്സ് | കുട്ടൻ | അശ്വതി ഗോപിനാഥ് | 1995 |
| ആലഞ്ചേരി തമ്പ്രാക്കൾ | ഉണ്ണി | സുനിൽ | 1995 |
| വൃദ്ധന്മാരെ സൂക്ഷിക്കുക | സത്യരാജ്/കെ ജി നായർ | സുനിൽ | 1995 |
| ഏഴരക്കൂട്ടം | അര | കരീം | 1995 |
| സല്ലാപം | സുന്ദർദാസ് | 1996 | |
| കല്യാണസൗഗന്ധികം | ജയദേവ ശർമ്മ/ജയദേവാനന്ദ സ്വാമികൾ | വിനയൻ | 1996 |
| സ്വപ്നലോകത്തെ ബാലഭാസ്കരൻ | കേശവൻ കുട്ടി | രാജസേനൻ | 1996 |
| കുടുംബ കോടതി | രമേശൻ | വിജി തമ്പി | 1996 |
| തൂവൽക്കൊട്ടാരം | രമേഷ്ചന്ദ്ര പൊതുവാൾ | സത്യൻ അന്തിക്കാട് | 1996 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| സി ഐ ഡി മൂസ | ജോണി ആന്റണി | 2003 |
| കഥാവശേഷൻ | ടി വി ചന്ദ്രൻ | 2004 |
| പാണ്ടിപ്പട | റാഫി - മെക്കാർട്ടിൻ | 2005 |
| ട്വന്റി 20 | ജോഷി | 2008 |
| മലർവാടി ആർട്ട്സ് ക്ലബ് | വിനീത് ശ്രീനിവാസൻ | 2010 |
| ദി മെട്രോ | ബിപിൻ പ്രഭാകർ | 2011 |
| ലൗ ×ばつ7 | ശ്രീബാലാ കെ മേനോൻ | 2015 |
| കട്ടപ്പനയിലെ ഋത്വിക് റോഷൻ | നാദിർഷാ | 2016 |
| കേശു ഈ വീടിന്റെ നാഥൻ | നാദിർഷാ | 2020 |
| തട്ടാശ്ശേരി കൂട്ടം | അനൂപ് പത്മനാഭൻ | 2022 |
| Voice of സത്യനാഥൻ | റാഫി | 2023 |
| പവി കെയർടേക്കർ | വിനീത് കുമാർ | 2024 |
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ഒന്നാം മല കേറി പോകേണ്ടേ | കല്യാണരാമൻ | കൈതപ്രം | ബേണി-ഇഗ്നേഷ്യസ് | 2002 | |
| സാറേ സാറെ സാമ്പാറെ | തിളക്കം | കൈതപ്രം | കൈതപ്രം വിശ്വനാഥ് | 2003 | |
| മന്മഥനല്ലേ | ഇൻസ്പെക്ടർ ഗരുഡ് | വയലാർ ശരത്ചന്ദ്രവർമ്മ | അലക്സ് പോൾ | 2007 | |
| കണ്ടാൽ ഞാനൊരു സുന്ദരനാ | സൗണ്ട് തോമ | നാദിർഷാ | ഗോപി സുന്ദർ | 2013 | |
| നാരങ്ങമുട്ടായി | കേശു ഈ വീടിന്റെ നാഥൻ | നാദിർഷാ | നാദിർഷാ | 2020 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മന്ത്രമോതിരം | ശശി ശങ്കർ | 1997 |
| ഈ പുഴയും കടന്ന് | കമൽ | 1996 |
| മഴയെത്തും മുൻപേ | കമൽ | 1995 |
| ഭൂമിഗീതം | കമൽ | 1993 |
| ഗസൽ | കമൽ | 1993 |
| ആയുഷ്കാലം | കമൽ | 1992 |
| ചമ്പക്കുളം തച്ചൻ | കമൽ | 1992 |
| എന്നോടിഷ്ടം കൂടാമോ | കമൽ | 1992 |
അതിഥി താരം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തട്ടാശ്ശേരി കൂട്ടം | അനൂപ് പത്മനാഭൻ | 2022 |
| സവാരി | അശോക് നായർ | 2018 |
| കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| ആയുഷ്കാലം | കമൽ | 1992 | ആലുമ്മൂടൻ |
| അദ്വൈതം | പ്രിയദർശൻ | 1992 | ആലുമ്മൂടൻ |
| കൺകെട്ട് | രാജൻ ബാലകൃഷ്ണൻ | 1991 | ലാലു അലക്സ് |