തുളസീദാസ്
മലയാള ചലച്ചിത്ര സംവിധായകൻ. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറുമ്മൂടാണ് തുളസീദാസ് ജനിച്ചത്. അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം വെഞ്ഞാറുമൂട് സ്കൂളിലായിരുന്നു. തുടർപഠനം ആറ്റിങ്ങൽ ശ്രീനാരായണാ കോളേജിലും. സംവിധായകൻ പി ജെ ജോസഫിന്റെ സംവിധാന സഹായിയായി 1982-ലാണ് തുളസിദാസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് രാജസേനനടക്കം പല സംവിധായകരുടെയും കൂടെ പ്രവർത്തിച്ചു.
1989- ൽ തന്റെ പത്തൊൻപതാം വയസ്സിലാണ് തുളസീദാസ് സ്വതന്ത്ര സംവിധായകനാകുന്നത്. "ഒന്നിനു പുറകെ മറ്റൊന്ന് " ആണ് ആദ്യ ചിത്രം. തുടർന്ന് കാസർക്കോട് കാദർഭായ്, മലപ്പുറം ഹാജി മഹാനായ ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. മുപ്പതിൽ അധികം സിനിമകൾ മലയാളത്തിലും, രണ്ട് സിനിമകൾ തമിഴിലും സംവിധാനം ചെയ്ത തുളസീദാസ് ആറ് സിനിമകൾക്ക് കഥയും, രണ്ട് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. അദ്ധേഹം ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തു. 2016-ൽ തുളസീദാസ് സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ "ഗേൾസ് " അദ്ധേഹത്തിന് മികച്ച സംവിധായകനുള്ള ICL അവാർഡ് നേട്ക്കൊടുത്തു.
സിനിമകൾ കൂടാതെ തുളസീദാസ് ചാനലുകൾക്ക് വേണ്ടി സീരിയലുകളും സംവിധാനം ചെയ്തിട്ടൂണ്ട്. ഏഷ്യാനെറ്റിനുവേണ്ടി അദ്ധേഹം സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ വലിയതോതിൽ ജനപ്രീതിയാർജ്ജിച്ച സീരിയലായിരുന്നു. തുളസീദാസിന്റെ ഭാര്യയുടെ പേര് ഷൈനി. രണ്ട് കുട്ടികൾ- സൂര്യ ടി എസ് നായർ, അനുഷ്ക ടി എസ് നായർ.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ഗേൾസ് | തുളസീദാസ് | 2016 |
| കില്ലാടി രാമൻ | രാജൻ കിരിയത്ത്, വി ആർ ഗോപാലകൃഷ്ണൻ | 2011 |
| എഗൈൻ കാസർഗോഡ് കാദർഭായ് | കലൂർ ഡെന്നിസ് | 2010 |
| കോളേജ് കുമാരൻ | സുരേഷ് പൊതുവാൾ | 2008 |
| അവൻ ചാണ്ടിയുടെ മകൻ | ബാബു ജനാർദ്ദനൻ | 2006 |
| മിസ്റ്റർ ബ്രഹ്മചാരി | ജെ പള്ളാശ്ശേരി | 2003 |
| പ്രണയമണിത്തൂവൽ | കലൂർ ഡെന്നിസ് | 2002 |
| ദോസ്ത് | കെ ഉദയകൃഷ്ണ, സിബി കെ തോമസ് | 2001 |
| മേലേവാര്യത്തെ മാലാഖക്കുട്ടികൾ | രാജൻ കിരിയത്ത് | 2000 |
| മന്ത്രികുമാരൻ | 1998 | |
| സൂര്യപുത്രൻ | എ കെ സാജന്‍ , എ കെ സന്തോഷ് | 1998 |
| മായപ്പൊന്മാൻ | ജെ പള്ളാശ്ശേരി | 1997 |
| കിലുകിൽ പമ്പരം | ശശിധരൻ ആറാട്ടുവഴി | 1997 |
| കുങ്കുമച്ചെപ്പ് | എ കെ സാജന്‍ , എ കെ സന്തോഷ് | 1996 |
| ആയിരം നാവുള്ള അനന്തൻ | എസ് എൻ സ്വാമി | 1996 |
| മാണിക്യച്ചെമ്പഴുക്ക | ബാബു ജനാർദ്ദനൻ | 1995 |
| മിന്നാമിനുങ്ങിനും മിന്നുകെട്ട് | എ കെ സാജന്‍ , എ കെ സന്തോഷ് | 1995 |
| സുന്ദരി നീയും സുന്ദരൻ ഞാനും | റഫീക്ക് സീലാട്ട് | 1995 |
| പ്രോസിക്യൂഷൻ | പാപ്പനംകോട് ലക്ഷ്മണൻ | 1995 |
| ശുദ്ധമദ്ദളം | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1994 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പാരലൽ കോളേജ് | സുരേഷ് | തുളസീദാസ് | 1991 |
| ശുദ്ധമദ്ദളം | തുളസീദാസ് | 1994 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ആഗ്രഹം | രാജസേനൻ | 1984 |
| ഒന്നിനു പിറകെ മറ്റൊന്ന് | തുളസീദാസ് | 1988 |
| ലയനം | തുളസീദാസ് | 1989 |
| ഏഴരപ്പൊന്നാന | തുളസീദാസ് | 1992 |
| ആയിരം നാവുള്ള അനന്തൻ | തുളസീദാസ് | 1996 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഗേൾസ് | തുളസീദാസ് | 2016 |
| മലപ്പുറം ഹാജി മഹാനായ ജോജി | തുളസീദാസ് | 1994 |
| ലയനം | തുളസീദാസ് | 1989 |
| ഒന്നിനു പിറകെ മറ്റൊന്ന് | തുളസീദാസ് | 1988 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സൗന്ദര്യപ്പിണക്കം | രാജസേനൻ | 1985 |
| പാവം ക്രൂരൻ | രാജസേനൻ | 1984 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മഴനിലാവ് | എസ് എ സലാം | 1983 |
| കയം | പി കെ ജോസഫ് | 1982 |
| മരുപ്പച്ച | എസ് ബാബു | 1982 |