വി ആർ ഗോപാലകൃഷ്ണൻ

VR Gopalakrishnan

മലയാള ചലച്ചിത്ര സംവിധായകൻ. 1981-ൽ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടായിരുന്നു തുടക്കം. പതിഞ്ചോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ഗോപാലകൃഷ്ണൻ, 1985-ൽ പ്രിയദർശൻ ചിത്രമായ " ധിം തരികിട ധോം"മിന് തിരക്കഥ എഴുതിക്കൊണ്ട് തിരക്കഥാരചനയ്ക്ക് തുടക്കം കുറിച്ചു. സംവിധായകൻ പ്രിയദർശന്റെ സുഹൃത്തുകൂടിയായിരുന്ന വി ആർ ഗോപാലകൃഷ്ണൻ, പ്രിയദർശൻ ചിത്രങ്ങളായ ചെപ്പ്,വന്ദനം എന്നിവയടക്കം പതിനാറു സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. പ്രിയദർശന്റെ തമിൾ,തെലുങ്കു ചിത്രങ്ങളലും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

1991-ൽ കാക്കത്തൊള്ളായിരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഗോപാലകൃഷ്ണൻ സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് മൂന്നു സിനിമകൾ കൂടി അദ്ദേഹം സംവിധാനം ചെയ്തു. മൂന്നു സിനിമകൾക്ക് കഥ എഴുതിയ ഗോപാലകൃഷ്ണൻ 1997-ൽ ഇറങ്ങിയ രാജസേനൻ ചിത്രമായ കഥാനായകനിൽ അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പേര് ഗീത. മക്കൾ അർജ്ജുൻ,അരവിന്ദ്. 2016 ജനുവരി 11- ന് പാലക്കാട് ജില്ലയിലെ രാമനാഥപുരത്തുള്ള സ്വവസതിയിൽ വെച്ച് വി ആർ ഗോപാലകൃഷ്ണൻ ആത്മഹത്യചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കഥാനായകൻ വാമനൻ നമ്പൂതിരി രാജസേനൻ 1997

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കില്ലാടി രാമൻ തുളസീദാസ് 2011
ധോബിവാല ശശി ശങ്കർ 2005
www.അണുകുടുംബം.കോം ഗിരീഷ് 2002
ഈ പറക്കും തളിക താഹ 2001
ശോഭനം എസ് ചന്ദ്രൻ 1997
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995
ക്യാബിനറ്റ് സജി 1994
കാക്കത്തൊള്ളായിരം വി ആർ ഗോപാലകൃഷ്ണൻ 1991
കൗതുകവാർത്തകൾ തുളസീദാസ് 1990
ആഴിയ്ക്കൊരു മുത്ത് ഷോഫി 1989
വന്ദനം പ്രിയദർശൻ 1989
ചക്കിയ്ക്കൊത്ത ചങ്കരൻ വി കൃഷ്ണകുമാർ 1989
ചെപ്പ് പ്രിയദർശൻ 1987
ധീം തരികിട തോം പ്രിയദർശൻ 1986

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
കില്ലാടി രാമൻ തുളസീദാസ് 2011
www.അണുകുടുംബം.കോം ഗിരീഷ് 2002
ഈ പറക്കും തളിക താഹ 2001
പൈലറ്റ്സ് രാജീവ് അഞ്ചൽ 2000
ശോഭനം എസ് ചന്ദ്രൻ 1997
തോവാളപ്പൂക്കൾ സുരേഷ് ഉണ്ണിത്താൻ 1995
ക്യാബിനറ്റ് സജി 1994
കാക്കത്തൊള്ളായിരം വി ആർ ഗോപാലകൃഷ്ണൻ 1991
കൗതുകവാർത്തകൾ തുളസീദാസ് 1990
ആഴിയ്ക്കൊരു മുത്ത് ഷോഫി 1989
വന്ദനം പ്രിയദർശൻ 1989
ചക്കിയ്ക്കൊത്ത ചങ്കരൻ വി കൃഷ്ണകുമാർ 1989
ചെപ്പ് പ്രിയദർശൻ 1987
ധീം തരികിട തോം പ്രിയദർശൻ 1986

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഇഷ്ടം സിബി മലയിൽ 2001
യുവതുർക്കി ഭദ്രൻ 1996
ആഴിയ്ക്കൊരു മുത്ത് ഷോഫി 1989
വന്ദനം പ്രിയദർശൻ 1989
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു പ്രിയദർശൻ 1988
വെള്ളാനകളുടെ നാട് പ്രിയദർശൻ 1988
ആര്യൻ പ്രിയദർശൻ 1988
ചിത്രം പ്രിയദർശൻ 1988
ചെപ്പ് പ്രിയദർശൻ 1987
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ പ്രിയദർശൻ 1986
കട്ടുറുമ്പിനും കാതുകുത്ത് ഗിരീഷ് 1986
താളവട്ടം പ്രിയദർശൻ 1986
പറയാനും വയ്യ പറയാതിരിക്കാനും വയ്യ പ്രിയദർശൻ 1985
അരം+അരം= കിന്നരം പ്രിയദർശൻ 1985
നായകൻ (1985) ബാലു കിരിയത്ത് 1985
ഒന്നും മിണ്ടാത്ത ഭാര്യ ബാലു കിരിയത്ത് 1984
തത്തമ്മേ പൂച്ച പൂച്ച ബാലു കിരിയത്ത് 1984
വിസ ബാലു കിരിയത്ത് 1983