താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Thulasidas

മലയാള ചലച്ചിത്ര സംവിധായകൻ. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറുമ്മൂടാണ് തുളസീദാസ് ജനിച്ചത്. അദ്ധേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം വെഞ്ഞാറുമൂട് സ്കൂളിലായിരുന്നു. തുടർപഠനം ആറ്റിങ്ങൽ ശ്രീനാരായണാ കോളേജിലും. സംവിധായകൻ പി ജെ ജോസഫിന്റെ സംവിധാന സഹായിയായി 1982-ലാണ് തുളസിദാസ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് രാജസേനനടക്കം പല സംവിധായകരുടെയും കൂടെ പ്രവർത്തിച്ചു.

1989- ൽ തന്റെ പത്തൊൻപതാം വയസ്സിലാണ് തുളസീദാസ് സ്വതന്ത്ര സംവിധായകനാകുന്നത്. "ഒന്നിനു പുറകെ മറ്റൊന്ന് " ആണ് ആദ്യ ചിത്രം. തുടർന്ന് കാസർക്കോട് കാദർഭായ്, മലപ്പുറം ഹാജി മഹാനായ ജോജി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങൾ അദ്ധേഹം സംവിധാനം ചെയ്തു. മുപ്പതിൽ അധികം സിനിമകൾ മലയാളത്തിലും, രണ്ട് സിനിമകൾ തമിഴിലും സംവിധാനം ചെയ്ത തുളസീദാസ് ആറ് സിനിമകൾക്ക് കഥയും, രണ്ട് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. അദ്ധേഹം ഒരു സിനിമയിൽ അഭിനയിക്കുകയും ചെയ്തു. 2016-ൽ തുളസീദാസ് സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ "ഗേൾസ് " അദ്ധേഹത്തിന് മികച്ച സംവിധായകനുള്ള ICL അവാർഡ് നേട്ക്കൊടുത്തു.

സിനിമകൾ കൂടാതെ തുളസീദാസ് ചാനലുകൾക്ക് വേണ്ടി സീരിയലുകളും സംവിധാനം ചെയ്തിട്ടൂണ്ട്. ഏഷ്യാനെറ്റിനുവേണ്ടി അദ്ധേഹം സംവിധാനം ചെയ്ത സ്വാമി അയ്യപ്പൻ വലിയതോതിൽ ജനപ്രീതിയാർജ്ജിച്ച സീരിയലായിരുന്നു. തുളസീദാസിന്റെ ഭാര്യയുടെ പേര് ഷൈനി. രണ്ട് കുട്ടികൾ- സൂര്യ ടി എസ് നായർ, അനുഷ്ക ടി എസ് നായർ.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഗേൾസ് തുളസീദാസ് 2016
കില്ലാടി രാമൻ രാജൻ കിരിയത്ത്, വി ആർ ഗോപാലകൃഷ്ണൻ 2011
എഗൈൻ കാസർഗോഡ് കാദർഭായ് കലൂർ ഡെന്നിസ് 2010
കോളേജ് കുമാരൻ സുരേഷ് പൊതുവാൾ 2008
അവൻ ചാണ്ടിയുടെ മകൻ ബാബു ജനാർദ്ദനൻ 2006
മിസ്റ്റർ ബ്രഹ്മചാരി ജെ പള്ളാശ്ശേരി 2003
പ്രണയമണിത്തൂവൽ കലൂർ ഡെന്നിസ് 2002
ദോസ്ത് കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2001
മേലേവാര്യത്തെ മാലാഖക്കുട്ടികൾ രാജൻ കിരിയത്ത് 2000
മന്ത്രികുമാരൻ 1998
സൂര്യപുത്രൻ എ കെ സാജന്‍ , എ കെ സന്തോഷ് 1998
കിലുകിൽ പമ്പരം ശശിധരൻ ആറാട്ടുവഴി 1997
മായപ്പൊന്മാൻ ജെ പള്ളാശ്ശേരി 1997
ആയിരം നാവുള്ള അനന്തൻ എസ് എൻ സ്വാമി 1996
കുങ്കുമച്ചെപ്പ് എ കെ സാജന്‍ , എ കെ സന്തോഷ് 1996
മാണിക്യച്ചെമ്പഴുക്ക ബാബു ജനാർദ്ദനൻ 1995
മിന്നാമിനുങ്ങിനും മിന്നുകെട്ട് എ കെ സാജന്‍ , എ കെ സന്തോഷ് 1995
സുന്ദരി നീയും സുന്ദരൻ ഞാനും റഫീക്ക് സീലാട്ട് 1995
പ്രോസിക്യൂഷൻ പാപ്പനംകോട് ലക്ഷ്മണൻ 1995
ശുദ്ധമദ്ദളം രാജൻ കിരിയത്ത്, വിനു കിരിയത്ത് 1994

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പാരലൽ കോളേജ് സുരേഷ് തുളസീദാസ് 1991
ശുദ്ധമദ്ദളം തുളസീദാസ് 1994

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
സൗന്ദര്യപ്പിണക്കം രാജസേനൻ 1985
പാവം ക്രൂരൻ രാജസേനൻ 1984

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മഴനിലാവ് എസ് എ സലാം 1983
മരുപ്പച്ച എസ് ബാബു 1982
കയം പി കെ ജോസഫ് 1982
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.