കെ കെ ഹരിദാസ്
1967ൽ പത്തനംതിട്ടയിൽ ജനിച്ചു. പതിനഞ്ചാം വയസ്സിൽ സിനിമാമോഹം മൂത്ത് മദ്രാസിലേക്ക് വണ്ടി കയറി. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. 18 വർഷം അസോസിയേറ്റ് ഡയറക്റ്ററായി തുടർന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസൊസിയേറ്റ് ആയി ജോലി ചെയ്തത്. നിസാർ സംവിധാനം ചെയ്ത ‘സുദിനം’ ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം. 1994ൽ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ ‘വധു ഡോക്റ്ററാണ്’ ആണ് ആദ്യ ചിത്രം. അക്കൊല്ലം 15 നവാഗതസംവിധായകർ രംഗത്തെത്തിയെങ്കിലും ഇന്നും രംഗത്ത് പിടിച്ചു നിൽക്കുന്നു ഹരിദാസ്. സിനിമകൾക്ക് വിചിത്രമായ പേരുകളാണ് ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് സിനിമകൾ എടുക്കാറ്. പല സിനികളും ഇതേ പേരുള്ള മറ്റൊരു സംവിധായകന്റേതാണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. സംഗീതസംവിധായകൻ കണ്ണൂർ രാജൻ സഹോദരീഭർത്താവ് ആണ്. കുടുംബത്തോടൊപ്പം എറണാകുളത്ത് താമസിക്കയായിരുന്ന കെ കെ ഹരിദാസ് 2018 ഓഗസ്റ്റ് 26ന് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു....
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ഞാവൽപ്പഴം | ഷാൻ കേച്ചേരി | 2017 |
| 3 വിക്കറ്റിന് 365 റണ്‍സ് | ബാബു പള്ളാശ്ശേരി | 2015 |
| ജോസേട്ടന്റെ ഹീറോ | അൻസാർ കലാഭവൻ, സത്യൻ കൊളങ്ങാട് | 2012 |
| ഗോപാലപുരാണം | ഷൊർണ്ണൂർ വിജയൻ | 2008 |
| ഇന്ദ്രജിത്ത് | രാജേഷ് ജയരാമൻ | 2007 |
| മാണിക്യൻ | 2005 | |
| വെക്കേഷൻ | 2005 | |
| സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | സദൻ, അനീഷ് | 2003 |
| ഈ മഴ തേന്മഴ | റഫീക്ക് സീലാട്ട് | 2000 |
| പഞ്ചപാണ്ഡവർ | റഫീക്ക് സീലാട്ട് | 1999 |
| ഒന്നാം വട്ടം കണ്ടപ്പോൾ | മധുപ്രസാദ് | 1999 |
| ഇക്കരെയാണെന്റെ മാനസം | വി സി അശോക് | 1997 |
| കല്യാണപ്പിറ്റേന്ന് | വി സി അശോക് | 1997 |
| കിണ്ണം കട്ട കള്ളൻ | വി സി അശോക് | 1996 |
| മൂന്നിലൊന്ന് | കെ കെ ഹരിദാസ് | 1996 |
| കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം | വി സി അശോക് | 1995 |
| കൊക്കരക്കോ | വി സി അശോക് | 1995 |
| വധു ഡോക്ടറാണ് | രഘുനാഥ് പലേരി | 1994 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| മൂന്നിലൊന്ന് | കെ കെ ഹരിദാസ് | 1996 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മൂന്നിലൊന്ന് | കെ കെ ഹരിദാസ് | 1996 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മൂന്നിലൊന്ന് | കെ കെ ഹരിദാസ് | 1996 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| എന്റെ പൊന്നുതമ്പുരാൻ | എ ടി അബു | 1992 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | രാജസേനൻ | 1994 |
| സുദിനം | നിസ്സാർ | 1994 |
| മേലേപ്പറമ്പിൽ ആൺവീട് | രാജസേനൻ | 1993 |
| ആലവട്ടം | രാജു അംബരൻ | 1993 |
| ജനം | വിജി തമ്പി | 1993 |
| കന്യാകുമാരിയിൽ ഒരു കവിത | വിനയൻ | 1993 |
| അയലത്തെ അദ്ദേഹം | രാജസേനൻ | 1992 |
| ഒന്നാം മുഹൂര്‍ത്തം | റഹീം ചെലവൂർ | 1991 |
| ആയിരം ചിറകുള്ള മോഹം | വിനയൻ | 1989 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കണി കാണും നേരം | രാജസേനൻ | 1987 |
| തീക്കാറ്റ് | ജോസഫ് വട്ടോലി | 1987 |