താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Dileep (Actor)

1968 ഒക്ടോബർ 27 നു എറണാകുളം ജില്ലയിലെ ആലുവയ്ക്കടുത്ത് ദേശം എന്ന ഗ്രാമത്തിൽ ജനനം. സ്ക്കൂൾ കോളേജ് കാലഘട്ടത്തിൽ മിമിക്രിയിലൂടെ കലാജീവിതം തുടങ്ങി. തുടർന്ന് എറണാകുളം കലാഭവനിൽ മിമിക്രി ആർട്ടിസ്റ്റായി. ഏഷ്യാനെറ്റിലെ കോമിക് കോള എന്ന ഹാസ്യ പരമ്പര, നിരവധി സ്റ്റേജ് ഷോകൾ എന്നിവ അവതരിപ്പിച്ചു. സിനിമയോടുള്ള മോഹം കൊണ്ട് സംവിധായകൻ കമലിന്റെ 1991 മുതൽ വിഷ്ണുലോകം എന്ന സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി. കമലിന്റെ തന്നെ ‘എന്നോടിഷ്ടം കൂടാമോ" എന്ന സിനിമയിലെ ചെറുവേഷത്തിൽ അഭിനയം തുടങ്ങി. തുടർന്ന് സൈന്യം എന്ന ജോഷി ചിത്രം. 1994ൽ സുനിൽ സംവിധാനം ചെയ്ത ’മാനത്തെ കൊട്ടാരം’ എന്ന സിനിമയിൽ നായക വേഷം. 2000ൽ ലോഹിതദാസ് ചിത്രമായ ‘ജോക്കർ’ ദിലീപിനെ ജനപ്രിയനാക്കി. ആ ചിത്രത്തിന്റെ വിജയത്തിലൂടെ നിരവധി വിജയ സിനിമകളിൽ നായകനായി. ദിലീപിന്റെ സുഹൃത്തും കമലിന്റെ അസോസിയേറ്റുമായിരുന്ന ലാൽ ജോസ് 2000ൽ സംവിധാനം ചെയ്ത ‘മീശ മാധവൻ’ എന്ന ചിത്രത്തിന്റെ അൽഭുത വിജയം ദിലീപിനെ ‘ജനപ്രിയ നടൻ’ എന്ന പദവി നേടിക്കൊടുത്തു.

2003ൽ ദിലീപും സഹോദരൻ അനൂപും ചേർന്ന് ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന പേരിൽ സിനിമാ നിർമ്മാണക്കമ്പനി ആരംഭിച്ചു. ‘സി ഐ ഡി മൂസ‘ ആയിരുന്നു ആദ്യ ചിത്രം. 2008ൽ ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിലെ എല്ലാ താരങ്ങളേയും അണിനിരത്തി ട്വന്റി 20 എന്ന ബിഗ് ബഡ്ജറ്റ് സിനിമ നിർമ്മിച്ചു. മലയാളത്തിലെ എക്കാലത്തേയും കൊമേഴ്സ്യൽ വിജയമായിരുന്നു ആ ചിത്രം. കൂടാതെ വിനീത് ശ്രീനിവാസൻ സംവിധാന രംഗത്ത് തുടക്കം കുറിച്ച ‘മലർവാടി ആർട്ട്സ് ക്ലബ്ബ്, ബിപിൻ പ്രഭാകർ സംവിധാനം ചെയ്ത "ദി മെട്രോ" എന്നീ സിനിമകളും ദിലീപ് നിർമ്മിച്ചു.

അഭിനയത്തിനും സിനിമാ നിർമ്മാണത്തിനും പുറമേ രണ്ടു ചിത്രങ്ങളിൽ ഗായകന്റെ വേഷവും അണിഞ്ഞിട്ടുണ്ട് ദിലീപ്. ജയരാജ് സംവിധാനം ചെയ്ത ‘തിളക്കം" എന്ന ചിത്രത്തിലും ജോണി ആന്റണിയുടെ ‘ഇൻസ്പെക്ടർ ഗരുഡ്’ എന്ന ചിത്രത്തിലും ദിലീപ് പിന്നണി പാടി.

2002ൽ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ പ്രകടനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി അവാർഡ് ആദ്യമായി നേടി. തുടർന്ന് 2005ൽ ചാന്തു പൊട്ട് എന്ന സിനിമയിലെ അഭിനയത്തിനും സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജ്യൂറി പുരസ്കാരം ലഭിച്ചു. ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയിലെ അഭിനയത്തിനു 2011ലെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് നേടി.

1998 ൽ ദിലീപ് ചലച്ചിത്രനടി മഞ്ജു വാര്യരെ വിവാഹം ചെയ്തു. 2014 ൽ അവർ വിവാഹമോചനം നേടി. മകൾ മീനാക്ഷി. 2016 നവംബർ 25 ന് ചലച്ചിത്രനടി കാവ്യ മാധവനെ ദിലീപ് വിവാഹം കഴിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
എന്നോടിഷ്ടം കൂടാമോ ദിലീപ് കമൽ 1992
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വിജി തമ്പി 1994
സാഗരം സാക്ഷി സിബി മലയിൽ 1994
സൈന്യം കാഡറ്റ് 'കൊക്കു' തോമസ് ജോഷി 1994
സുദിനം നിസ്സാർ 1994
മാനത്തെ കൊട്ടാരം ദിലീപ് സുനിൽ 1994
വൃദ്ധന്മാരെ സൂക്ഷിക്കുക സത്യരാജ്/കെ ജി നായർ സുനിൽ 1995
ഏഴരക്കൂട്ടം അര കരീം 1995
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
കൊക്കരക്കോ കെ കെ ഹരിദാസ് 1995
സിന്ദൂരരേഖ അംബുജാക്ഷൻ സിബി മലയിൽ 1995
ത്രീ മെൻ ആർമി മുതുകുളം മധുകുമാർ നിസ്സാർ 1995
പ്രോസിക്യൂഷൻ തുളസീദാസ് 1995
തിരുമനസ്സ് കുട്ടൻ അശ്വതി ഗോപിനാഥ് 1995
ആലഞ്ചേരി തമ്പ്രാക്കൾ ഉണ്ണി സുനിൽ 1995
പടനായകൻ ദാമു നിസ്സാർ 1996
ഈ പുഴയും കടന്ന് ഗോപി കമൽ 1996
മാന്ത്രികക്കുതിര പ്രേംഗാന്ധി/ജോസൂട്ടി വിജി തമ്പി 1996
സല്ലാപം സുന്ദർദാസ് 1996
കല്യാണസൗഗന്ധികം ജയദേവ ശർമ്മ/ജയദേവാനന്ദ സ്വാമികൾ വിനയൻ 1996

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
സി ഐ ഡി മൂസ ജോണി ആന്റണി 2003
കഥാവശേഷൻ ടി വി ചന്ദ്രൻ 2004
പാണ്ടിപ്പട റാഫി - മെക്കാർട്ടിൻ 2005
ട്വന്റി 20 ജോഷി 2008
മലർവാടി ആർട്ട്സ് ക്ലബ് വിനീത് ശ്രീനിവാസൻ 2010
ദി മെട്രോ ബിപിൻ പ്രഭാകർ 2011
ലൗ ×ばつ7 ശ്രീബാലാ കെ മേനോൻ 2015
കട്ടപ്പനയിലെ ഋത്വിക് റോഷൻ നാദിർഷാ 2016
കേശു ഈ വീടിന്റെ നാഥൻ നാദിർഷാ 2020
തട്ടാശ്ശേരി കൂട്ടം അനൂപ് പത്മനാഭൻ 2022
Voice of സത്യനാഥൻ റാഫി 2023
പവി കെയർടേക്കർ വിനീത് കുമാർ 2024

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒന്നാം മല കേറി പോകേണ്ടേ കല്യാണരാമൻ കൈതപ്രം ബേണി-ഇഗ്നേഷ്യസ് 2002
സാറേ സാറെ സാമ്പാറെ തിളക്കം കൈതപ്രം കൈതപ്രം വിശ്വനാഥ് 2003
മന്മഥനല്ലേ ഇൻസ്പെക്ടർ ഗരുഡ് വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ 2007
കണ്ടാൽ ഞാനൊരു സുന്ദരനാ സൗണ്ട് തോമ നാദിർഷാ ഗോപി സുന്ദർ 2013
നാരങ്ങമുട്ടായി കേശു ഈ വീടിന്റെ നാഥൻ നാദിർഷാ നാദിർഷാ 2020

ശബ്ദം കൊടുത്ത ചിത്രങ്ങൾ

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.