ജോണി ആന്റണി

Johny Antony

മലയാള ചലച്ചിത്ര സംവിധായകൻ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ആന്റണിയുടെയും ലിഡിയയുടെയും മകനായി ജനിച്ചു. 1991-ൽ ചാഞ്ചാട്ടം എന്ന സിനിമയിൽ സംവിധായകൻ തുളസിദാസിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് ജോണി ആന്റണിയുടെ തുടക്കം. പതിനൊന്ന് സിനിമകളിൽ തുളസിദാസിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു. ജോസ് തോമസ്, താഹ, കെ കെ ഹരിദാസ്, അശ്വതി ഗോപിനാഥ് എന്നിവരുടെയെല്ലാം കൂടെ പ്രവർത്തിച്ചു.

ദിലീപ് നായകനായ സി ഐ ഡി മൂസ- യിലൂടെ 2003-ലാണ് ജോണി ആന്റണി സ്വതന്ത്ര സംവിധായകനാകുന്നത്. മൂസ വൻ സാമ്പത്തികവിജയം നേടി. തുടർന്ന് ജോണി ആന്റണി - ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകളായ കൊച്ചി രാജാവ്, ഇൻസ്പെക്ടർ ഗരുഡ് എന്നീ സിനിമകളും സാമ്പത്തിക വിജയം നേടി. മമ്മൂട്ടിയെ നായകനാക്കിജോണി ആന്റണീ സംവിധാനം ചെയ്ത തുറുപ്പുഗുലാൻ - വിജയ ചിത്രമായിരുന്നു. പത്ത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.ശിക്കാരി ശംഭു എന്ന സിനിമയിലൂടെ ജോണി ആന്റണി അഭിനയരംഗത്തേയ്ക്കും പ്രവേശിച്ചു. പന്ത്രണ്ടോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജോണി ആന്റണിയുടെ ഭാര്യ ഷൈനി. മക്കൾ അശ്വതി, ലക്ഷ്മി.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
തോപ്പിൽ ജോപ്പൻ നിഷാദ് കോയ 2016
ഭയ്യാ ഭയ്യാ ബെന്നി പി നായരമ്പലം 2014
മാസ്റ്റേഴ്സ് ജിനു എബ്രഹാം 2012
താപ്പാന എം സിന്ധുരാജ് 2012
ഈ പട്ടണത്തിൽ ഭൂതം സിബി കെ തോമസ് 2009
സൈക്കിൾ ജയിംസ് ആൽബർട്ട് 2008
ഇൻസ്പെക്ടർ ഗരുഡ് കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2007
തുറുപ്പുഗുലാൻ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2006
കൊച്ചിരാജാവ് കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2005
സി ഐ ഡി മൂസ കെ ഉദയകൃഷ്ണ, സിബി കെ തോമസ് 2003

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സുന്ദരി നീയും സുന്ദരൻ ഞാനും ബസ്സ് കണ്ടക്ടർ തുളസീദാസ് 1995
ഉദയപുരം സുൽത്താൻ ഉണ്ണിക്കൃഷ്ണൻ്റെ സുഹൃത്ത് ജോസ് തോമസ് 1999
കുഞ്ഞിക്കൂനൻ ശശി ശങ്കർ 2002
ജോസഫ് പള്ളീലച്ചൻ എം പത്മകുമാർ 2018
ശിക്കാരി ശംഭു ഫാദർ ലൂക്ക സുഗീത് 2018
ഡ്രാമ ആന്റോ രഞ്ജിത്ത് ബാലകൃഷ്ണൻ 2018
തട്ടുംപുറത്ത് അച്യുതൻ കരാട്ടേ സുകുമാരൻ ലാൽ ജോസ് 2018
സത്യം പറഞ്ഞാ വിശ്വസിക്കുവോ ജി പ്രജിത് 2019
ഗാനഗന്ധർവ്വൻ പ്രിൻസ് യു എസ് എ രമേഷ് പിഷാരടി 2019
മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ അനീഷ് അൻവർ 2019
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന അഡ്വ തര്യൻ ജിബി മാള, ജോജു 2019
ജിമ്മി ഈ വീടിന്റെ ഐശ്വര്യം രാജു ചന്ദ്ര 2019
ഉദയ സ്ഥാപിതം 1954 ധീരജ് ബാല 2020
വരനെ ആവശ്യമുണ്ട് ഡോ.ബോസ് മനശാസ്ത്രജ്ഞൻ അനൂപ് സത്യൻ 2020
ഒറ്റക്കൊമ്പൻ മാത്യൂസ് തോമസ് 2020
അയ്യപ്പനും കോശിയും ജോണി ആന്റണി സച്ചി 2020
കേശു ഈ വീടിന്റെ നാഥൻ എസ് ഐ നാദിർഷാ 2020
ഓപ്പറേഷൻ ജാവ ബാബുരാജ് കള്ളിയത്ത് തരുൺ മൂർത്തി 2021
എല്ലാം ശരിയാകും ജോൺസൺ ജിബു ജേക്കബ് 2021
#ഹോം സൂര്യൻ റോജിൻ തോമസ് 2021

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
നേരാ ഇത് തുടർക്കഥ തിരിമാലി വിവേക് മുഴക്കുന്ന് ശ്രീജിത്ത് എടവണ്ണ 2022

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് കെ കെ ഹരിദാസ് 2003
കിലുകിൽ പമ്പരം തുളസീദാസ് 1997
മായപ്പൊന്മാൻ തുളസീദാസ് 1997
ആയിരം നാവുള്ള അനന്തൻ തുളസീദാസ് 1996
കുങ്കുമച്ചെപ്പ് തുളസീദാസ് 1996
തിരുമനസ്സ് അശ്വതി ഗോപിനാഥ് 1995
മാണിക്യച്ചെമ്പഴുക്ക തുളസീദാസ് 1995
മിന്നാമിനുങ്ങിനും മിന്നുകെട്ട് തുളസീദാസ് 1995
സുന്ദരി നീയും സുന്ദരൻ ഞാനും തുളസീദാസ് 1995
മലപ്പുറം ഹാജി മഹാനായ ജോജി തുളസീദാസ് 1994
സുദിനം നിസ്സാർ 1994
ശുദ്ധമദ്ദളം തുളസീദാസ് 1994
പൂച്ചയ്ക്കാരു മണി കെട്ടും തുളസീദാസ് 1992
കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ തുളസീദാസ് 1992
ഏഴരപ്പൊന്നാന തുളസീദാസ് 1992
ചാഞ്ചാട്ടം തുളസീദാസ് 1991