സുഗീത്

Sugeeth

ചലച്ചിത്ര സംവിധായകൻ. 1978 ജൂൺ 23 ന് ജനിച്ചു. 2002 ൽ പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്ന സിനിമയിൽ സംവിധായകൻ പി ജി വിശ്വംഭരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി സ്വപ്നക്കൂട്,കറുത്തപക്ഷികൾ... തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. 2012 ൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി ഓർഡിനറി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സുഗീത് സ്വതന്ത്ര സംവിധായകനായി. തുടർന്ന് 3ഡോട്സ്, ശിക്കാരി ശംഭു, എന്നിവയുൾപ്പെടെ എട്ട് സിനിമകൾ സുഗീത് സംവിധാനം ചെയ്തു.

സുഗീതിന്റെ ഭാര്യ സരിത. മക്കൾ ശിവാനി,ദേവനാരായണൻ.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ആനക്കട്ടിയിലെ ആനവണ്ടി നിഷാദ് കോയ 2023
തലയുണ്ട് ഉടലില്ല ദിലീപ് പൊന്നപ്പൻ 2020
പറന്ന് പറന്ന് ജോജൻ എബ്രഹാം 2019
മൈ സാന്റ ജെമിൻ സിറിയക്ക് 2019
കിനാവള്ളി ശ്യാം ശീതൾ , വിഷ്ണു രാമചന്ദ്രൻ 2018
ശിക്കാരി ശംഭു നിഷാദ് കോയ 2018
മധുരനാരങ്ങ നിഷാദ് കോയ 2015
ഒന്നും മിണ്ടാതെ രാജേഷ് രാഘവൻ 2014
3 ഡോട്ട്സ് രാജേഷ് രാഘവൻ 2013
ഓർഡിനറി നിഷാദ് കോയ 2012

കഥ

ചിത്രം സംവിധാനം വര്‍ഷം
പറന്ന് പറന്ന് സുഗീത് 2019

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
3 ഡോട്ട്സ് സുഗീത് 2013