താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Sugeeth
Date of Birth:
Friday, 23 June, 1978
സംവിധാനം: 10
കഥ: 1
ചലച്ചിത്ര സംവിധായകൻ. 1978 ജൂൺ 23 ന് ജനിച്ചു. 2002 ൽ പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്ന സിനിമയിൽ സംവിധായകൻ പി ജി വിശ്വംഭരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി സ്വപ്നക്കൂട്,കറുത്തപക്ഷികൾ... തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു. 2012 ൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി ഓർഡിനറി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സുഗീത് സ്വതന്ത്ര സംവിധായകനായി. തുടർന്ന് 3ഡോട്സ്, ശിക്കാരി ശംഭു, എന്നിവയുൾപ്പെടെ എട്ട് സിനിമകൾ സുഗീത് സംവിധാനം ചെയ്തു.
സുഗീതിന്റെ ഭാര്യ സരിത. മക്കൾ ശിവാനി,ദേവനാരായണൻ.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ആനക്കട്ടിയിലെ ആനവണ്ടി | നിഷാദ് കോയ | 2023 |
| തലയുണ്ട് ഉടലില്ല | ദിലീപ് പൊന്നപ്പൻ | 2020 |
| പറന്ന് പറന്ന് | ജോജൻ എബ്രഹാം | 2019 |
| മൈ സാന്റ | ജെമിൻ സിറിയക്ക് | 2019 |
| ശിക്കാരി ശംഭു | നിഷാദ് കോയ | 2018 |
| കിനാവള്ളി | ശ്യാം ശീതൾ , വിഷ്ണു രാമചന്ദ്രൻ | 2018 |
| മധുരനാരങ്ങ | നിഷാദ് കോയ | 2015 |
| ഒന്നും മിണ്ടാതെ | രാജേഷ് രാഘവൻ | 2014 |
| 3 ഡോട്ട്സ് | രാജേഷ് രാഘവൻ | 2013 |
| ഓർഡിനറി | നിഷാദ് കോയ | 2012 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| പറന്ന് പറന്ന് | സുഗീത് | 2019 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| 3 ഡോട്ട്സ് | സുഗീത് | 2013 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ആഗതൻ | കമൽ | 2010 |
| ഗോൾ | കമൽ | 2007 |
| കറുത്ത പക്ഷികൾ | കമൽ | 2006 |
| രാപ്പകൽ | കമൽ | 2005 |
| സ്വപ്നക്കൂട് | കമൽ | 2003 |
| പുത്തൂരം പുത്രി ഉണ്ണിയാർച്ച | പി ജി വിശ്വംഭരൻ | 2002 |