എം പത്മകുമാർ

M Padmakumar

മലയാള ചലച്ചിത്ര സംവിധായകൻ. 1986-ൽ ജെ ശശികുമാർ സംവിധാനം ചെയ്ത എന്റെ എന്റേതു മാത്രം എന്ന സിനിമയിൽ അസിസ്റ്റന്റ് സംവിധായകനായിട്ടാണ് എം പത്മകുമാറിന്റെ തുടക്കം. തുടർന്ന് ഹരിഹരന്റെ ആരണ്യകം, ഒരു വടക്കൻ വീരഗാഥ, ഐ വി ശശിയുടെ നീലഗിരി, ദേവാസുരം എന്നിവയുൾപ്പെടെ പന്ത്രണ്ട് സിനിമകളിൽ അസിസ്റ്റന്റ് സംവിധായകനായി പ്രവർത്തിച്ചു. 1995-ൽ ജോമോൻ സംവിധാനം ചെയ്ത കർമ്മ എന്ന ചിത്രത്തിലൂടെ പത്മകുമാർ അസോസിയേറ്റ് സംവിധായകനായി. ആറാം തമ്പുരാൻ, വല്യേട്ടൻ, നരസിംഹം, രാവണപ്രഭു, ചന്ദ്രോത്സവം.. എന്നിവയുൾപ്പെടെ പതിനഞ്ച് സിനിമകളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചു.

1994- ൽ മൂന്നാം ലോക പട്ടാളം എന്ന സിനിമയിലൂടെയാണ് എം പത്മകുമാർ സ്വതന്ത്ര സംവിധായകനാകുന്നത്. 2003-ൽ അമ്മക്കിളിക്കൂട്` എന്ന സിനിമ സംവിധാനം ചെയ്തതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. തുടർന്ന് ഇരുപതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന സിനിമയിലൂടെ 2006-ലെ മികച്ച നടനുള്ള സംസ്ഥന ചലച്ചിത്ര പുരസ്ക്കാരം പൃഥിരാജിനു ലഭിച്ചു. 2018-ൽ പത്മകുമാറിന്റെ ജോസഫ് എന്ന സിനിമയിലൂടെ ജോജുജോർജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹനായി. 2019-ൽ മമ്മൂട്ടിയെ നായകനാക്കി ബിഗ്ബജറ്റ് ചിത്രമായ മാമാങ്കം സംവിധാനം ചെയ്തു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഉയിർ നിഖിൽ മേനോൻ, ഷാജി മാറാട് 2026
ക്വീൻ എലിസബത്ത് അർജ്ജുൻ സത്യൻ 2023
പത്താം വളവ് അഭിലാഷ് പിള്ള 2022
വേട്ടക്കൊരുമകൻ 2021
മാമാങ്കം (2019) ശങ്കർ രാമകൃഷ്ണൻ 2019
ജോസഫ് ഷാഹി കബീർ 2018
ആകാശമിഠായി സമുദ്രക്കനി 2017
അറബിക്കടലിന്റെ റാണി എസ് സുരേഷ് ബാബു, എം യു പ്രവീൺ 2017
ജലം എസ് സുരേഷ് ബാബു 2016
കനൽ എസ് സുരേഷ് ബാബു 2015
പോളി ടെക്നിക്ക് നിഷാദ് കോയ 2014
ഇത് പാതിരാമണൽ ബാബു ജനാർദ്ദനൻ 2013
ഒറീസ ജി എസ് അനിൽ 2013
ഡി കമ്പനി ജി എസ് അനിൽ, അനൂപ് മേനോൻ, വിനോദ് വിജയൻ 2013
തിരുവമ്പാടി തമ്പാൻ എസ് സുരേഷ് ബാബു 2012
ശിക്കാർ എസ് സുരേഷ് ബാബു 2010
കേരള കഫെ എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ജയരാമൻ, അഹമ്മദ് സിദ്ധിഖ്, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ജോഷ്വ ന്യൂട്ടൺ, ഉണ്ണി ആർ, ദീദി ദാമോദരൻ, ലാൽ ജോസ് 2009
പരുന്ത് ടി എ റസാക്ക് 2008
വാസ്തവം ബാബു ജനാർദ്ദനൻ 2006
വർഗ്ഗം എം പത്മകുമാർ 2006

നിർമ്മാണം

ചീഫ് അസോസിയേറ്റ് ഡയറക്റ്റർ

തലക്കെട്ട് സംവിധാനം വര്‍ഷം
ബ്ലാ‍ക്ക് രഞ്ജിത്ത് ബാലകൃഷ്ണൻ 2004

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
റോക്ക് ൻ റോൾ രഞ്ജിത്ത് ബാലകൃഷ്ണൻ 2007
ചന്ദ്രോത്സവം രഞ്ജിത്ത് ബാലകൃഷ്ണൻ 2005
മിഴി രണ്ടിലും രഞ്ജിത്ത് ബാലകൃഷ്ണൻ 2003
നന്ദനം രഞ്ജിത്ത് ബാലകൃഷ്ണൻ 2002
രാവണപ്രഭു രഞ്ജിത്ത് ബാലകൃഷ്ണൻ 2001
നരസിംഹം ഷാജി കൈലാസ് 2000
വല്യേട്ടൻ ഷാജി കൈലാസ് 2000
ആയിരം മേനി ഐ വി ശശി 2000
വാഴുന്നോർ ജോഷി 1999
എഫ്. ഐ. ആർ. ഷാജി കൈലാസ് 1999
ദി ട്രൂത്ത് ഷാജി കൈലാസ് 1998
ആറാം തമ്പുരാൻ ഷാജി കൈലാസ് 1997
ഗംഗോത്രി എസ് അനിൽ 1997
രജപുത്രൻ ഷാജൂൺ കാര്യാൽ 1996
കർമ്മ ജോമോൻ 1995

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ദി സിറ്റി ഐ വി ശശി 1994
പൊരുത്തം കലാധരൻ അടൂർ 1993
അർത്ഥന ഐ വി ശശി 1993
ദേവാസുരം ഐ വി ശശി 1993
അപാരത ഐ വി ശശി 1992
എല്ലാരും ചൊല്ലണ് കലാധരൻ അടൂർ 1992
കള്ളനും പോലീസും ഐ വി ശശി 1992
നീലഗിരി ഐ വി ശശി 1991
ഭൂമിക ഐ വി ശശി 1991
ഒളിയമ്പുകൾ ടി ഹരിഹരൻ 1990
ഒരു വടക്കൻ വീരഗാഥ ടി ഹരിഹരൻ 1989
ആരണ്യകം ടി ഹരിഹരൻ 1988
എന്റെ എന്റേതു മാത്രം ജെ ശശികുമാർ 1986

അതിഥി താരം

തലക്കെട്ട് സംവിധാനം വര്‍ഷം
വൺ‌വേ ടിക്കറ്റ് ബിപിൻ പ്രഭാകർ 2008

Co-Director

തലക്കെട്ട് സംവിധാനം വര്‍ഷം
പുത്തൻപണം രഞ്ജിത്ത് ബാലകൃഷ്ണൻ 2017