രേവതി
നടി, സംവിധായിക
ആശ കേളുണ്ണി എന്നാണ് യഥാർത്ഥപേര്. മേജർ കേളുണ്ണിയുടെയും ലളിതയുടെയും മകളായി 1966ൽ കൊച്ചിയിൽ ജനിച്ചു.
ഏഴാം വയസ്സുമുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979ൽ ചെന്നൈയിൽ അരങ്ങേറ്റം കുറിച്ചു.
1983ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത്, നായികയെ അന്വേഷിച്ചു നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അങ്ങനെ അദ്ദേഹത്തിന്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.
ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്(1983) ആണ് ആദ്യ മലയാളചിത്രം.
തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്.
മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. രഞ്ജിത്ത് ഒരുക്കിയ കേരള കഫെയിലെ മകൾ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തത് രേവതിയാണ്.
1986 സംവിധായകനും ഛായാഗ്രാഹകനുമായ സുരേഷ് മേനോനെ വിവാഹം കഴിച്ചു. 2002ൽ ഇവർ ബന്ധം വേർപ്പെടുത്തി.
കൗതുകങ്ങൾ/നേട്ടങ്ങൾ
- ഭരതൻ സംവിധാനം ചെയ്ത തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയത്തിന് 1992ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി.
- മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002ലെ ദേശീയ പുരസ്കാരം രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിനായിരുന്നു. ഈ ചിത്രത്തിലൂടെ ശോഭന മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി.
- റെഡ് ബിൾഡിംഗ് വെയർ ദ സൺ സെറ്റ്സ്(2011) എന്ന ചിത്രം മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
Profile photo drawing by : നന്ദൻ
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| കേരള കഫെ | എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, രാജേഷ് ജയരാമൻ, അഹമ്മദ് സിദ്ധിഖ്, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ജോഷ്വ ന്യൂട്ടൺ, ഉണ്ണി ആർ, ദീദി ദാമോദരൻ, ലാൽ ജോസ് | 2009 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| കാറ്റത്തെ കിളിക്കൂട് | ആശാതമ്പി | ഭരതൻ | 1983 |
| തെന്നൽ തേടുന്ന പൂവ് | വീണ | രേലങ്കി നരസിംഹ റാവു | 1984 |
| എന്റെ കാണാക്കുയിൽ | അനുരാധ | ജെ ശശികുമാർ | 1985 |
| ആൺകിളിയുടെ താരാട്ട് | സുനിത മേനോൻ | കൊച്ചിൻ ഹനീഫ | 1987 |
| മൂന്നാംമുറ | മിസ് മിനി ജോൺസൺ | കെ മധു | 1988 |
| പുരാവൃത്തം | ദേവു | ലെനിൻ രാജേന്ദ്രൻ | 1988 |
| കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കാക്കോത്തി | കമൽ | 1988 |
| ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 | |
| വരവേല്‍പ്പ് | രമ | സത്യൻ അന്തിക്കാട് | 1989 |
| കിലുക്കം | നന്ദിനി | പ്രിയദർശൻ | 1991 |
| മിഴികൾ | സുരേഷ് കൃഷ്ണൻ | 1991 | |
| അദ്വൈതം | ലക്ഷ്മി മേനോൻ | പ്രിയദർശൻ | 1992 |
| സിന്ദൂര - ഡബ്ബിംഗ് | ഉമാമഹേശ്വർ | 1992 | |
| ഒറ്റയടിപ്പാതകൾ | സതി | സി രാധാകൃഷ്ണന്‍ | 1993 |
| വൈഷ്ണവർ | 1993 | ||
| ദേവാസുരം | ഭാനുമതി | ഐ വി ശശി | 1993 |
| മായാമയൂരം | സിബി മലയിൽ | 1993 | |
| ലേഡീസ് ഓൺലി | സിംഗീതം ശ്രീനിവാസറാവു | 1994 | |
| സ്വം | ഷാജി എൻ കരുൺ | 1994 | |
| അഗ്നിദേവൻ | സുദർശന | വേണു നാഗവള്ളി | 1995 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
| സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
|---|---|---|---|
| സോളോ | ബിജോയ് നമ്പ്യാർ | 2017 | നിത്യശ്രീ |
| ചന്ദ്രോത്സവം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2005 | ഖുഷ്ബു |
| മേഘം | പ്രിയദർശൻ | 1999 | പൂജ ബത്ര |
| ദേവരാഗം | ഭരതൻ | 1996 | ശ്രീദേവി |