രമേഷ് പിഷാരടി

Ramesh Pisharody
Date of Birth:
ചൊവ്വ, 5 April, 1983
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 2
കഥ: 1
സംഭാഷണം: 1
തിരക്കഥ: 2

മലയാള ചലച്ചിത്ര നടൻ, മിമിക്രി കലാകാരൻ, സ്റ്റാൻഡപ്പ് കൊമേഡിയൻ. 1981 ഏപ്രിലിൽ കോട്ടയം ജില്ലയിലെ കാരിക്കോട് ജനിച്ചു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്നുമാണ് രമേഷ് പിഷാരടി ബിരുദം നേടിയത്. 2000- ത്തിൽ സലിംകുമാറിന്റെ കൊച്ചിൻ സ്റ്റാലിയൻസ് എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. നാല് വർഷത്തോളം അതിൽ പ്രവർത്തിച്ചു. പിന്നീട് ഏഷ്യാനെറ്റിലെ സിനിമാല പോലുള്ള കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു. 2005- മുതൽ രമേഷ് പിഷാരടി ഏഷ്യാനെറ്റ് പ്ലസ്സിൽ ധർമ്മജനോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്യാൻ തുടങ്ങി. രമേഷ് പിഷാരടിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ പ്രോഗ്രാം.

രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതിൽ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008-ൽ പോസിറ്റീവ് എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചു. 2009-ൽ ഇറങ്ങിയ കപ്പൽ മുതലാളി എന്ന സിനിമയിൽ രമേഷ് പിഷാരടി നായകനായി. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. 2013- മുതൽ രമേഷ് പിഷാരടി മുകേഷിനോടും ധർമ്മജനോടുമൊപ്പം ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാം വലിയതോതിൽ ജനപ്രീതിയാർജ്ജിച്ചു. 2018-ലാണ് പിഷാരടി സംവിധായകനാകുന്നത്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി പഞ്ചവർണ്ണ തത്ത എന്ന സിനിമ സംവിധാനം ചെയ്തു. 2019-ൽ മമ്മൂട്ടിയെ നായകനാക്കി ഗാന ഗന്ധർവ്വൻ എന്ന സിനിമയും രമേഷ് പിഷാരടി സംവിധാനം ചെയ്തു.

രമേഷ് പിഷാരടിയുടെ ഭാര്യയുടെ പേര് സൗമ്യ. മൂന്നുമക്കളാണ് അവർക്കുള്ളത്.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നസ്രാണി ഷിബു ജോഷി 2007
പോസിറ്റീവ് വി കെ പ്രകാശ് 2008
കപ്പലു മുതലാളി താഹ 2009
വീരപുത്രൻ എം റഷീദ് പി ടി കുഞ്ഞുമുഹമ്മദ് 2011
കില്ലാടി രാമൻ തുളസീദാസ് 2011
മാന്ത്രികൻ സുബ്രമണി പി അനിൽ 2012
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വിദ്യാർത്ഥി നേതാവ് അരുൺ കുമാർ അരവിന്ദ് 2013
സെല്ലുലോയ്‌ഡ് നടൻ പിള്ള കമൽ 2013
പെരുച്ചാഴി ഫ്രാൻസിസ് കുഞ്ഞപ്പന്റെ പി എ അരുണ്‍ വൈദ്യനാഥൻ 2014
റ്റു നൂറാ വിത്ത് ലൗ ബ്രദർ ജെയിംസ് ബാബു നാരായണൻ 2014
നക്ഷത്രങ്ങൾ രാജു ചമ്പക്കര 2014
സലാലാ മൊബൈൽസ് ശരത് എ ഹരിദാസൻ 2014
അവരുടെ വീട് ശത്രുഘ്‌നൻ 2014
മഞ്ഞ ബിജോയ് ഉറുമീസ് 2014
അമർ അക്ബർ അന്തോണി ഉണ്ണി നാദിർഷാ 2015
ചാർലി സോജൻ മാർട്ടിൻ പ്രക്കാട്ട് 2015
ആടുപുലിയാട്ടം കണ്ണൻ താമരക്കുളം 2016
ഒരു മുത്തശ്ശി ഗദ അലോഷി ജൂഡ് ആന്തണി ജോസഫ് 2016
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ പുതുപ്പള്ളി വിത്സൻ അജിത്ത് പൂജപ്പുര 2016
കറുത്ത ജൂതൻ സലീം കുമാർ 2017

കഥ

ചിത്രം സംവിധാനം വര്‍ഷം
ഗാനഗന്ധർവ്വൻ രമേഷ് പിഷാരടി 2019

തിരക്കഥ എഴുതിയ സിനിമകൾ

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഗാനഗന്ധർവ്വൻ രമേഷ് പിഷാരടി 2019

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
മഞ്ഞക്കാട്ടിൽ പോകണ്ടേ ആടുപുലിയാട്ടം ട്രഡീഷണൽ രതീഷ് വേഗ 2016