ശ്രീനിവാസ്

Sreenivas
Date of Birth:
Saturday, 7 November, 1959
Sreenivas
ശ്രീനിവാസ്
സംഗീതം നല്കിയ ഗാനങ്ങൾ: 14
ആലപിച്ച ഗാനങ്ങൾ: 69

1959 നവംബർ ഏഴിന് , തമിഴ്നാട്ടിലെ ഒരു അയ്യങ്കാർ കുടുംബത്തിൽ ജനിച്ച ശ്രീനിവാസ് തന്റെ ബാല്യകാലം ചിലവഴിച്ചത് തിരുവനന്തപുരത്താണ്. ശെമ്മാങ്കുടി, എം ഡി രാമനാഥൻ, കിഷോർ കുമർ, ആർ ഡി ബർമ്മൻ തുടങ്ങിയവരുടെ ഗാനങ്ങൾ ചെറുപ്പകാലം മുതൽ കേട്ടുതുടങ്ങിയ ശ്രീനിവാസ് , 10 വർഷത്തോളം കെമിക്കൽ എഞ്ചിനീയറായി ജോലി നോക്കിയതിനു ശേഷം സംഗീതത്തിലേക്ക് തിരിച്ചെത്തി. തമിഴ് , മലയാളം തെലുങ്കു, കന്നട ഭാഷകളിലായി 2000 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീനിവാസ് ഒരു സംഗീതസംവിധായകൻ കൂടിയാണ്. തമിഴിൽ ‘നമ്മവർ’ എന്ന സിനിമയിൽ മഹേഷിന്റെ സംഗീതസംവിധാനത്തിൽ തമിഴിൽ ആദ്യമായി പാടിത്തുടങ്ങിയ ശ്രീനിവാസ്, എ ആർ റഹ്മാന്റെ ‘മിൻസാരക്കനവ്’ എന്ന സിനിയിലും പാടിയെങ്കിലും , ‘ദിൽ സേ’ എന്ന ഹിന്ദി സിനിമയുടെ തമിഴ് പതിപ്പിൽ ആലപിച്ച ഗാനത്തോടെ പ്രശസ്തിയിലെത്തി.

ഇളയരാജ, ദേവ, എ ആർ റഹ്മാൻ, വിദ്യാസാഗർ എന്നിങ്ങനെ പ്രതിഭാധനരായ പലസംഗീതസംവിധായകരുടെ കീഴിലും പാടാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ശ്രീനിവാസ്, ‘ആ നീ റൊമ്പ അഴകായ് ഇറുക്ക’ എന്ന തമിഴ് സിനിമയിലൂടെ സംഗീതസംവിധാനത്തിലെത്തി. ‘പടയപ്പ‘യിലെ " മിൻസാരപ്പൂവേ" എന്ന ഗാനത്തിന് തമിഴ് നാട് ഗവണ്മെന്റിന്റെ ഗായകനുള്ള പുരസ്കാരം നേടിയിട്ടുള്ള അദ്ദേഹം, ‘രാത്രിമഴ‘യിലെ "ബാൻസുരി" എന്ന ഗാനത്തിനു കേരള ഗവണ്മെന്റിന്റെ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ‘സീതാകല്യാണം’ എന്ന സിനിമയിലെ സംഗീതസംവിധാനത്തിനും അവാർഡ് ലഭിച്ചിട്ടുള്ള ശ്രീനിവാസ്, 2011- ഇൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ‘ദി ട്രെയിനി‘ലും സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ചു.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബന്ധുരവാസന്ത സന്ധ്യേ ചൈത്രഗീതങ്ങൾ ഒ എൻ വി കുറുപ്പ് ശരത്ത്
നിളയുടെ മാറിൽ ചൈത്രഗീതങ്ങൾ ഒ എൻ വി കുറുപ്പ് ശരത്ത്
എന്റെ സിന്ദൂരരേഖയിലെങ്ങോ - D2 സിന്ദൂരരേഖ കൈതപ്രം ശരത്ത് 1995
വീരാളി പട്ടുംകെട്ടി തച്ചോളി വർഗ്ഗീസ് ചേകവർ ഗിരീഷ് പുത്തഞ്ചേരി ശരത്ത് 1995
നിറദീപമായ് ഇതൾചൂടുവാൻ ദി പ്രസിഡന്റ് ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1995
ചന്ദനത്തിൻ ഗന്ധമോലും മായപ്പൊന്മാൻ എസ് രമേശൻ നായർ മോഹൻ സിത്താര 1997
മുഗ്ദസങ്കല്പങ്ങൾ ഉത്തരദേശം പി കെ രവീന്ദ്രൻ രവീന്ദ്രൻ 1997
എത്രയോ ജന്മമായ് നിന്നെ ഞാൻ സമ്മർ ഇൻ ബെത്‌ലഹേം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കാപി 1998
മാരിവില്ലിൻ സമ്മർ ഇൻ ബെത്‌ലഹേം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1998
മേലേവിണ്ണിൻ മുറ്റത്താരേ - M ഏഴുപുന്നതരകൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ദേശ് 1999
നിരാമയാ നീ വരവായ് ജനനി ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1999
പുള്ളിമാൻ കിടാവേ - D2 മഴവില്ല് കൈതപ്രം മോഹൻ സിത്താര ആഭേരി 1999
മാർഗഴിയേ മല്ലികയേ മേഘം ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1999
മാടപ്രാവേ മൈ ഡിയർ കരടി ബാലു കിരിയത്ത് സി തങ്കരാജ്‌ 1999
ചന്ദ്രമുഖിനദിതൻ കരയിൽ ഉസ്താദ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1999
വെണ്ണിലാക്കൊമ്പിലെ ഉസ്താദ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ 1999
മതിമുഖി മാലതി വാഴുന്നോർ ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ 1999
ദിൽ-എ-നാദാൻ ദേവദാസി മിർസ ഗാലിബ് ശരത്ത് 1999
മഞ്ഞിൽ പൂക്കും കവർ സ്റ്റോറി ഗിരീഷ് പുത്തഞ്ചേരി ശരത്ത് 2000
ഓര്‍മ്മയില്‍ എന്നോര്‍മ്മയില്‍ (D) സ്നേഹപൂർവ്വം അന്ന ഷിബു ചക്രവർത്തി രാജു സിംഗ് 2000

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഇവർ ഇവർ ഒരേ സ്വരം ഇവർ ബീയാർ പ്രസാദ് ശ്രീനിവാസ്, കാർത്തിക്, ശ്രീലേഖ പാർത്ഥസാരഥി 2003
ഇന്നൊരുനാൾ മറക്കുമോ ലങ്ക ബീയാർ പ്രസാദ് ശ്രീനിവാസ് 2006
കേട്ടില്ലേ കേട്ടില്ലേ വിശേഷം സീതാ കല്യാണം ബീയാർ പ്രസാദ് എം ജി ശ്രീകുമാർ, സുജാത മോഹൻ 2009
രാഗസുധാരസമായ് സീതാ കല്യാണം ബീയാർ പ്രസാദ് മാതംഗി 2009
സീതാരാമം കഥാസുസാരം സീതാ കല്യാണം ബീയാർ പ്രസാദ് അനുരാധ ശ്രീറാം, മധു ബാലകൃഷ്ണൻ, ശരത്ത്, കാർത്തിക് 2009
ചന്ദ്രമദ ചന്ദനവും സീതാ കല്യാണം ബീയാർ പ്രസാദ് കെ എസ് ചിത്ര 2009
സീതാകല്യാണാ വൈഭോഗമേ സീതാ കല്യാണം പരമ്പരാഗതം 2009
ദൂരെ ദൂരെ വാനിൽ നീ സീതാ കല്യാണം ബീയാർ പ്രസാദ് ദിനേശ്, സുജാത മോഹൻ 2009
ഓ സാഥിയാ ദി ട്രെയിൻ റക്കീബ് ആലം ജാവേദ് അലി 2011
ചിറകിങ്ങു വാനമിങ്ങു (D) ദി ട്രെയിൻ റഫീക്ക് അഹമ്മദ് അരവിന്ദ് വേണുഗോപാൽ, അൽക്ക അജിത്ത് 2011
ഇതിലേ വരൂ (F) ദി ട്രെയിൻ റഫീക്ക് അഹമ്മദ് സുജാത മോഹൻ 2011
ഇതിലേ വരൂ(M) ദി ട്രെയിൻ റഫീക്ക് അഹമ്മദ് ശ്രീനിവാസ് 2011
ചിറകിങ്ങു വാനമിങ്ങു (F) ദി ട്രെയിൻ റഫീക്ക് അഹമ്മദ് അൽക്ക അജിത്ത് 2011
നാവോറു പാട് ദി ട്രെയിൻ കെ ജെ യേശുദാസ്, ശ്രീനിവാസ്, കോറസ് 2011