വെണ്ണിലാക്കൊമ്പിലെ
മ്.........മ്.......മ്........മ്.......
മ്.........മ്.......മ്........മ്.......
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരീ
കാർത്തികനാൾ രാത്രിയിലെൻ
കൈക്കുമ്പിളിൽ വീണ മുത്തേ
കൈയ്യ് വളർന്നും മെയ്യ് വളർന്നും
കണ്മണിയായ് തീർന്നതല്ലേ
നിൻ ചിരിയും നിൻ മൊഴിയും
പുലരിനിലാവായ് പൂത്തതല്ലേ......(2)
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരീ
കന്നിമുകിൽക്കോടി ചുറ്റി
പൊൻ വെയിലിൻ മിന്നു കെട്ടി
സുന്ദരിയായ് സുമംഗലിയായ്
പടിയിറങ്ങാൻ നീയൊരുങ്ങ്
ഈ വിരഹം ക്ഷണികമല്ലേ
എന്നെന്നും നീയെന്നരികിലില്ലേ.......(2)
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ
എന്നുമീ ഏട്ടന്റെ ചിങ്കാരീ
മഞ്ഞു നീർത്തുള്ളി പോൽ നിന്നോമൽ
കുഞ്ഞു കൺപീലിയിൽ കണ്ണീരോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vennilaakkombile
Additional Info
Year:
1999
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 4 months ago by divyaanilkumar.