ഇതിലേ വരൂ (F)
ഇതിലേ വരൂ ഇനിയും വെറുതേ ഋതു മംഗലയാം
പനിനീർ മുകിലേ.... പനിനീർ മുകിലേ....
ആ... മാറിൽ താവും നനവ് തരൂ
ആ.... മൗനം നീറും നിനവ് തരൂ.....(2)
വെൺതാരം പൊലിയാറായി
ഈ പാതിരാവിൽ നീ കാണാതെയായി
വിരഹാർദ്രം സ്‌മൃതിയേതോ നീരോളമായി
നീങ്ങിയോരഴിമുഖമായി.......(2)
വന്നീടും പുലർവേള പിന്നീടോ നിറസന്ധ്യ
ഏനിനി മാറിലേതോ മഴവിൽ ചൂടും
ആ....മൗനം നീറും നിനവ് തരൂ
ആ....മാറിൽ താവും നനവ് തരൂ.....(2)
എൻ ദാഹം നെടുവീർപ്പായ്
നീ പോകും തീരം തഴുകുമ്പോൾ
കരയോരം വിരൽ നീട്ടി ഈറൻ വരികളെഴുതുകയായ്....... (2)
മിന്നൽക്കൈവളയോടെ തെന്നൽ കാൽത്തളയോടെ
ഒരു നാൾ മോഹങ്ങൾ ഇടകലരും
ആ....മൗനം നീറും നിനവ് തരൂ
ആ....മാറിൽ താവും നനവ് തരൂ........
ആ....മൗനം നീറും നിനവ് തരൂ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ithile varoo
Additional Info
Year:
2011
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 4 months ago by divyaanilkumar.