ബീയാർ പ്രസാദ്

Beeyar Prasad
Date of Birth:
Saturday, 18 March, 1961
Date of Death:
Wednesday, 4 January, 2023
എഴുതിയ ഗാനങ്ങൾ: 70
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ് ബീയാർ പ്രസാദ്. സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും മറ്റു സാഹിത്യാഭിരുചികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു, നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്..

നിർമ്മാതാവ് ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശപ്രകാരം ഒരു കഥ പറയുന്നതിനുവേണ്ടി സംവിധായകൻ പ്രിയദർശനെ കണ്ടതാണ് പ്രസാദിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. പ്രസാദിന്റെ സാഹിത്യാഭിരുചി മനസ്സിലാക്കിയ പ്രിയദർശൻ തന്റെ അടുത്ത സിനിമയ്ക്ക് ഒരു പാട്ടെഴുതാൻ ആവശ്യപ്പെടുന്നു. അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ വിദ്യാസാഗറിന്റെ സംഗീതത്തിന് വരികൾ രചിച്ചുകൊണ്ട് ചലച്ചിത്രഗാനരചയിതാവായി ബീയാർ പ്രസാദ് തുടക്കം കുറിച്ചു.

കിളിച്ചുണ്ടൻ മാമ്പഴത്തിനു മുൻപ് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചത് സീതാ കല്യാണം എന്ന ചിത്രത്തിനായിരുന്നു പക്ഷേ ആ ചിത്രം റിലീസായത് വർഷങ്ങൾ കഴിഞ്ഞാണ്. അതിനാൽ പ്രസാദിന്റെ ജനങ്ങൾ കേട്ട ആദ്യ ഗാനങ്ങൾ കിളിചുണ്ടൻ മാമ്പഴത്തിലേതായിരുന്നു. തുടർന്ന് ജലോത്സവം, വെട്ടം, തട്ടുംപുറത്ത് അച്യുതൻ എന്നിവയുൾപ്പെടെ നിരവധി സിനിമകൾക്ക് ബീയാർ പ്രസാദ് ഗാനരചന നിർവഹിച്ചു. സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.

ബീയാർ പ്രസാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് രണ്ടുവർഷത്തോളം വിശ്രമത്തിലായിരുന്ന ബീയാർ പ്രസാദ് മസ്തിഷ്കാഘാതം മൂലം 2023 ജനുവരി നാലിന് തന്റെ അറുപത്തിരണ്ടാം വയസിൽ അന്തരിച്ചു.

കഥ

ചിത്രം സംവിധാനം വര്‍ഷം
നേർക്കു നേരെ പി എൻ മേനോൻ 2004

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഒഴുകി ഒഴുകി ഒഴുകി സഞ്ജീവ് ശിവന്‍ 2023
ജോണി സംഗീത് ശിവൻ 1993

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഒഴുകി ഒഴുകി ഒഴുകി സഞ്ജീവ് ശിവന്‍ 2023
ജോണി സംഗീത് ശിവൻ 1993

ഗാനരചന

ബീയാർ പ്രസാദ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഒരു കാതിലോല ഞാൻ കണ്ടീല ചിങ്ങമാസം - Album എം ജി ശ്രീകുമാർ എം ജി ശ്രീകുമാർ, റിമി ടോമി, ശബ്നം
ഇവർ ഇവർ ഒരേ സ്വരം ഇവർ ശ്രീനിവാസ് ശ്രീനിവാസ്, കാർത്തിക്, ശ്രീലേഖ പാർത്ഥസാരഥി 2003
ഒന്നാം കിളി പൊന്നാൺകിളി കിളിച്ചുണ്ടൻ മാമ്പഴം വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ മോഹനം, ശങ്കരാഭരണം 2003
വിളക്കു കൊളുത്തി വരും കിളിച്ചുണ്ടൻ മാമ്പഴം വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2003
ഒന്നാനാം കുന്നിന്മേലേ കിളിച്ചുണ്ടൻ മാമ്പഴം വിദ്യാസാഗർ എം ജി ശ്രീകുമാർ, സുജാത മോഹൻ 2003
കസവിന്റെ തട്ടമിട്ട് കിളിച്ചുണ്ടൻ മാമ്പഴം വിദ്യാസാഗർ വിനീത് ശ്രീനിവാസൻ, സുജാത മോഹൻ 2003
കേരനിരകളാടും ജലോത്സവം അൽഫോൺസ് ജോസഫ് പി ജയചന്ദ്രൻ സരസ്വതി 2004
കണ്ണീരിന്റെ കായൽ ജലോത്സവം അൽഫോൺസ് ജോസഫ് ജ്യോത്സ്ന രാധാകൃഷ്ണൻ , ജി വേണുഗോപാൽ 2004
കുളിരില്ലം വാഴും ജലോത്സവം അൽഫോൺസ് ജോസഫ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 2004
മന്ദാരപ്പൂവെന്തേ പുലരിയൊടു ഞാൻ സൽപ്പേര് രാമൻ കുട്ടി രവീന്ദ്രൻ രാധികാ തിലക് ആരഭി 2004
മദനപതാകയിൽ ഞാൻ സൽപ്പേര് രാമൻ കുട്ടി രവീന്ദ്രൻ രാധികാ തിലക്, കെ ജെ യേശുദാസ് ദർബാരികാനഡ 2004
കളിയാടി തളിര്‍ ചൂടും ഞാൻ സൽപ്പേര് രാമൻ കുട്ടി രവീന്ദ്രൻ ബിജു നാരായണൻ, ജ്യോത്സ്ന രാധാകൃഷ്ണൻ ജോഗ് 2004
മന്ദാരപ്പൂവെന്തേ പുലരിയോട് ഞാൻ സൽപ്പേര് രാമൻ കുട്ടി രവീന്ദ്രൻ എം ജി ശ്രീകുമാർ, രാധികാ തിലക് ആരഭി 2004
മദനപതാകയിൽ ഞാൻ സൽപ്പേര് രാമൻ കുട്ടി രവീന്ദ്രൻ കെ ജെ യേശുദാസ് ദർബാരികാനഡ 2004
ഏഴൈ പറവകളെ വാമനപുരം ബസ് റൂട്ട് സോനു ശിശുപാൽ എം ജി ശ്രീകുമാർ 2004
ഒരു കാതിലോല ഞാൻ കണ്ടീല വെട്ടം ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ, സുജാത മോഹൻ കല്യാണി, ശുദ്ധസാരംഗ് 2004
ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി വെട്ടം ബേണി-ഇഗ്നേഷ്യസ് സുജാത മോഹൻ 2004
ഇല്ലത്തെ കല്യാണത്തിനു വെട്ടം ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ, സുജാത മോഹൻ 2004
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി വെട്ടം ബേണി-ഇഗ്നേഷ്യസ് കെ എസ് ചിത്ര 2004
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ വെട്ടം ബേണി-ഇഗ്നേഷ്യസ് എം ജി ശ്രീകുമാർ 2004