മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ...

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ....

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ...

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...

കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ....

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ...

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mazhathullikal

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി കെ എസ് ചിത്ര
ഒരു കാതിലോല ഞാൻ കണ്ടീല എം ജി ശ്രീകുമാർ, സുജാത മോഹൻ
ഇല്ലത്തെ കല്യാണത്തിനു എം ജി ശ്രീകുമാർ, സുജാത മോഹൻ
ഐ ലവ് യൂ ഡിസംബർ സയനോര ഫിലിപ്പ്, ജ്യോത്സ്ന രാധാകൃഷ്ണൻ
ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി സുജാത മോഹൻ
മക്കസായി മക്കസായി നാദിർഷാ, എം ജി ശ്രീകുമാർ
Submitted 6 years 3 days ago by Jayakrishnantu.