അൽഫോൺസ് ജോസഫ്

Alphonse Jpseph
Date of Birth:
Sunday, 8 July, 1973
സംഗീതം നല്കിയ ഗാനങ്ങൾ: 91
ആലപിച്ച ഗാനങ്ങൾ: 32

1973ല്‍ ജോസഫിന്റെയും തങ്കമ്മയുടെയും മകനായി തൃശ്ശൂരില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് തോപ്പ് ഹൈസ്കൂള്‍, സെന്റ് അലോഷ്യസ് കോളേജ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിഎസ്സി ബിരുദധാരിയാണ്. ബിഎസ്സി ബിരുദത്തിനുശേഷം ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍നിന്നും 7- ഗ്രയിസ് ക്ളാസിക്കല്‍ ഗിത്താറും അമേരിക്കന്‍ സെലിബ്രന്റ് സിംഗേസ്സിന്റെ കര്‍ണ്ണാട്ടിക് മ്യൂസിക്കില്‍ വോക്കല്‍ ട്രെയിനിംഗ് പതിനഞ്ച് വര്‍ഷവും പഠിച്ചിട്ടുണ്ട്.

ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിരയാണ് അല്‍ഫോണ്‍സ് ജോസഫിന്റെ ആദ്യ ചിത്രം. കലോത്സവം, മഞ്ഞുപോലൊരു പെണ്‍കുട്ടി, ഇരുവട്ടം മണവാട്ടി, അതിശയന്‍, ബിഗ്ബി എന്നിവയാണ് മറ്റു ചിത്രങ്ങള്‍. മകള്‍ക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അല്‍ഫോണ്‍സാണ് ചെയ്തത്.

മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്. മ്യൂസിക്ക് ഡയറക്ടര്‍ ജോമോന്‍ സഹോദരനാണ്.
ഭാര്യ: രജനി.
മകന്‍. പേര് ജോസഫ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കണ്ണീരിൽ പിടയും ഇരുവട്ടം മണവാട്ടി ബീയാർ പ്രസാദ് അൽഫോൺസ് ജോസഫ് 2005
ഒരു വാക്കും മിണ്ടാതേ ബിഗ് ബി ജോഫി തരകൻ അൽഫോൺസ് ജോസഫ് 2007
ഒരു വാക്കും മിണ്ടാതെ ബിഗ് ബി ജോഫി തരകൻ അൽഫോൺസ് ജോസഫ് 2007
പൊന്‍താരകമേ തൂവിണ്ണിലെ ആത്മകഥ എസ് രമേശൻ നായർ അൽഫോൺസ് ജോസഫ് 2010
അങ്ങിനെ അങ്ങിനെ പുതുമുഖങ്ങൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ശ്യാം ധർമ്മൻ 2010
വെണ്ണിലാവിനുമിവിടെ കോക്ക്ടെയ്ൽ സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് 2010
കണ്ണേ വാ സഹസ്രം കൈതപ്രം എം ജയചന്ദ്രൻ 2010
ദൂരെ വഴിയിരുളുകയായ് പയ്യൻസ് അനിൽ പനച്ചൂരാൻ അൽഫോൺസ് ജോസഫ് 2011
കണ്ടില്ലേ നേരം സിനിമാ കമ്പനി മമാസ് അൽഫോൺസ് ജോസഫ് 2012
സോണി ലഗ്‌ദീ സിനിമാ കമ്പനി സന്തോഷ് വർമ്മ, ജഗ്‌മീത് ബാൽ അൽഫോൺസ് ജോസഫ് 2012
സിനിമാ കമ്പനി (തീം സോങ് ) സിനിമാ കമ്പനി അൽഫോൺസ് ജോസഫ് 2012
പലവഴി ഒഴുകിയ സിനിമാ കമ്പനി സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് 2012
ആകാശ ചേലിൽ ഫെയ്സ് 2 ഫെയ്സ് ജോഫി തരകൻ അൽഫോൺസ് ജോസഫ് 2012
കഥകളുമെഴുതി ദി ഹിറ്റ് ലിസ്റ്റ് സന്തോഷ് വർമ്മ അൽഫോൺസ് ജോസഫ് 2012
കണ്ണാകെ എന്‍ കണിയാകാന്‍ ദി ഹിറ്റ് ലിസ്റ്റ് ജോഫി തരകൻ അൽഫോൺസ് ജോസഫ് 2012
സ്പിരിറ്റ്‌ ഓഫ് ആമേൻ ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള 2013
ദൂരെ ഈ യാത്രയിൽ കാഞ്ചി ജി എൻ പദ്മകുമാർ റോണി റാഫേൽ 2013
പ്രണയമേ ഹൃദയമേ പ്രണയകഥ മുരുകൻ കാട്ടാക്കട അൽഫോൺസ് ജോസഫ് 2014
ഉണരൂ മനസ്സേ സ്വയം @അന്ധേരി ജോഫി തരകൻ അൽഫോൺസ് ജോസഫ് 2014
മാനാണിവളുടെ കരിമിഴിമുനകളിൽ രാജമ്മ@യാഹു റഫീക്ക് അഹമ്മദ് ബിജിബാൽ 2015

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഹൃദയസഖീ സ്നേഹമയീ(D) വെള്ളിത്തിര കൈതപ്രം കെ എസ് ചിത്ര, ഹരിഹരൻ കാപി 2003
ഹൃദയസഖീ സ്നേഹമയീ (M) വെള്ളിത്തിര കൈതപ്രം ഹരിഹരൻ കാപി 2003
കരിങ്കല്ലില്‍ വെള്ളിത്തിര ഷിബു ചക്രവർത്തി സുജാത മോഹൻ, വിധു പ്രതാപ് 2003
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ വെള്ളിത്തിര ഷിബു ചക്രവർത്തി സുജാത മോഹൻ 2003
കുറുക്കുമൊഴി കുറുകണ വെള്ളിത്തിര ഷിബു ചക്രവർത്തി ശങ്കർ മഹാദേവൻ, കെ എസ് ചിത്ര 2003
നീ മണിമുകിലാടകൾ വെള്ളിത്തിര കൈതപ്രം പി ജയചന്ദ്രൻ, കെ എസ് ചിത്ര 2003
*മനസ്സിൽ ജലോത്സവം വരുൺ ജെ തിലക്, സുഗീത മേനോൻ 2004
കണ്ണീരിന്റെ കായൽ ജലോത്സവം ബീയാർ പ്രസാദ് ജ്യോത്സ്ന രാധാകൃഷ്ണൻ , ജി വേണുഗോപാൽ 2004
*താരക പൊടിപൊടി ജലോത്സവം എം ജി ശ്രീകുമാർ 2004
കുളിരില്ലം വാഴും ജലോത്സവം ബീയാർ പ്രസാദ് കെ ജെ യേശുദാസ്, കെ എസ് ചിത്ര 2004
*മഴ മഞ്ഞിൻ ജലോത്സവം ഫ്രാങ്കോ 2004
മിഴിയിലെ നാണം ജലോത്സവം വയലാർ ശരത്ചന്ദ്രവർമ്മ പി ജയചന്ദ്രൻ, സുജാത മോഹൻ 2004
കേരനിരകളാടും ജലോത്സവം ബീയാർ പ്രസാദ് പി ജയചന്ദ്രൻ സരസ്വതി 2004
ഗാനമാണു ഞാൻ കാതിൽ മൂളുമോ ഇരുവട്ടം മണവാട്ടി ബീയാർ പ്രസാദ് ശ്രീനിവാസ്, സുജാത മോഹൻ 2005
പൊന്നും ജമന്തിപ്പൂവും ഇരുവട്ടം മണവാട്ടി ബീയാർ പ്രസാദ് എം ജി ശ്രീകുമാർ, ആശ ജി മേനോൻ 2005
വിടരും വർണ്ണപൂക്കൾ ഇരുവട്ടം മണവാട്ടി ബീയാർ പ്രസാദ് വിധു പ്രതാപ്, അഫ്സൽ, മനീഷ കെ എസ് 2005
കണ്ണീരിൽ പിടയും ഇരുവട്ടം മണവാട്ടി ബീയാർ പ്രസാദ് അൽഫോൺസ് ജോസഫ് 2005
പമ്മി പമ്മി വന്നേ അതിശയൻ വയലാർ ശരത്ചന്ദ്രവർമ്മ സിതാര കൃഷ്ണകുമാർ 2007
ഒരു വാക്കും മിണ്ടാതേ ബിഗ് ബി ജോഫി തരകൻ അൽഫോൺസ് ജോസഫ്, മൃദുല വാര്യർ 2007
വിട പറയുകയാണോ ബിഗ് ബി സന്തോഷ് വർമ്മ ശ്രേയ ഘോഷൽ 2007

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ് നീ വാ എൻ ആറുമുഖാ വരനെ ആവശ്യമുണ്ട് 2020
ഗിറ്റാർ

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
ഗിറ്റാർ വരനെ ആവശ്യമുണ്ട് 2020

Sound Engineer

Sound Engineer

തലക്കെട്ട് സംവിധാനം വര്‍ഷം
സുന്ദരി ഗാർഡൻസ് ചാർലി ഡേവിസ് മാത്യൂസ് 2022