പ്രശാന്ത് പിള്ള

Prashanth Pillai
എഴുതിയ ഗാനങ്ങൾ: 3
സംഗീതം നല്കിയ ഗാനങ്ങൾ: 84
ആലപിച്ച ഗാനങ്ങൾ: 4

സംഗീത സംവിധായകൻ. 1981 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. ചെന്നൈയിൽ നിന്നും സൗണ്ട് എഞ്ചിനീയറിംഗ് കോഴ്സ് കഴിഞ്ഞതിനുശേഷം പ്രശാന്ത് എ ആർ റഹ്മാന്റെ കീഴിൽ കുറച്ചുകാലം വർക്ക് ചെയ്തു. അതിനുശേഷം അദ്ദേഹം പൂനെയിൽ താമസമാക്കി. പരസ്യങ്ങൾക്ക് ജിംഗിൾ ചെയ്തും ഷോർട്ട് ഫിലിമുകൾക്ക് മ്യൂസിക് ചെയ്തും അദ്ദേഹം തന്റെ കരിയർ ആരംഭിച്ചു. 2004-ൽ റേഡിയൊ ജിംഗിൾ ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിയ്ക്കാൻ കാരണമായി.

തുടർന്ന് റേഡിയോയ്ക്കും ടെലിവിഷനും വേണ്ടി നിരവധി ജിംഗിൾസ് ചെയ്തു. 2007-ൽ ബിജോയ് നമ്പ്യാരുടെ ഷോർട്ട് ഫിലിം രാഹു- വിന് മ്യൂസിക് ചെയ്തു. ആ സൗണ്ട് ട്രാക്ക് പ്രശാന്ത് പിള്ളൈയുടെ ഏറ്റവും മികച്ച വർക്കുകളിലൊന്നായിരുന്നു. അത് പിന്നീട് സിറ്റി ഓഫ് ഗോഡ് എന്ന മലയാള ചിത്രത്തിലുപയോഗിച്ചു. പ്രശാന്ത് പിള്ള സംഗീത സംവിധാനം ചെയ്ത ആദ്യ സിനിമ 2010-ൽ ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ ആയിരുന്നു. 2011-ൽ ലിജോയുടെ തന്നെ ചിത്രമായ സിറ്റി ഓഫ് ഗോഡ്-നുവേണ്ടി സംഗീതം ചെയ്തു. 2011-ൽ ബിജോയ് നമ്പ്യാർ സംവിധനം ചെയ്ത ബോളീവുഡ് സിനിമShaitan- നുവേണ്ടി സംഗീതസംവിധാനം ചെയ്തു. 2013-ൽ ബിജോയ് നമ്പ്യാരുടെ ബോളീവുഡ് ചിത്രമായ David- ന് സംഗീതം നൽകി. 2013-ൽ ആമേൻ എന്ന സിനിമയ്ക്ക് പ്രശാന്ത്പിള്ള സംഗീതം നിർവഹിച്ച ഗാനങ്ങൾ നിരൂപക പ്രശംസനേടുകയും ഗാനാസ്വാദകർക്കിടയിൽ പോപ്പുലറാകുകയും ചെയ്തു.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം ചിത്രങ്ങൾക്ക് പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിട്ടുണ്ട്. Om Ganeshaya Namaha, Amhi Puneri എന്നീ ആൽബങ്ങളൂം ചെയ്തിട്ടുണ്ട്.

ആലപിച്ച ഗാനങ്ങൾ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സ്വപ്നത്തിൻ കുന്നത്തേറി നായകൻ സച്ചിദാനന്ദൻ പുഴങ്കര പ്രീതി പിള്ള 2010
രണധീരധീര രൗദ്രഭാവം നായകൻ സച്ചിദാനന്ദൻ പുഴങ്കര ഇന്ദ്രജിത്ത് സുകുമാരൻ, പ്രീതി പിള്ള 2010
കാലങ്കൾ സുവഡാഗിപ്പോച്ച് സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രീതി പിള്ള 2011
ജീവിതം ഒരു വഴി സഞ്ചാരം സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ പ്രീതി പിള്ള 2011
പ്രായം പതിനേഴായി സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ സോനു കക്കർ, കെ എസ് കൃഷ്ണൻ 2011
നീ അകലെയാണോ നീ സിറ്റി ഓഫ് ഗോഡ് അനിൽ പനച്ചൂരാൻ വി ശ്രീകുമാർ, പ്രീതി പിള്ള, സയനോര ഫിലിപ്പ് 2011
മീൻ പിടച്ചോരീ ആമേൻ കാവാലം നാരായണപ്പണിക്കർ അലിസ്സ മെണ്ടോൻസ 2013
പമ്പര പാ ആമേൻ കാവാലം നാരായണപ്പണിക്കർ സോപാനം അനിൽ , സോപാനം സതീഷ്‌, രമ്യ നമ്പീശൻ, നിതിൻ രാജ് 2013
ആത്മാവിൽ തിങ്കൾ കുളിർ ആമേൻ കാവാലം നാരായണപ്പണിക്കർ ശ്വേത മോഹൻ, പ്രീതി പിള്ള, ശങ്കർ ശർമ്മ , കരീറ്റ മോഹൻ , നിതിൻ രാജ് 2013
തറു തികു തികു തെയ് ആമേൻ കാവാലം നാരായണപ്പണിക്കർ സോപാനം അനിൽ , സോപാനം സതീഷ്‌, നിതിൻ രാജ്, ശങ്കർ ശർമ്മ 2013
ഈ സോളമനും ശോശന്നയും ആമേൻ പി എസ് റഫീഖ് പ്രീതി പിള്ള, വി ശ്രീകുമാർ 2013
വട്ടോളി ആമേൻ കാവാലം നാരായണപ്പണിക്കർ ലക്കി അലി 2013
സ്പിരിറ്റ്‌ ഓഫ് ആമേൻ ആമേൻ കാവാലം നാരായണപ്പണിക്കർ പ്രശാന്ത് പിള്ള, അൽഫോൺസ് ജോസഫ്, ശങ്കർ ശർമ്മ 2013
പ്രോമോ സോങ്ങ് നി കൊ ഞാ ചാ കവിത മോഹൻ, ശങ്കർ ശർമ്മ , അലോഷ്യ കാവ് 2013
ഈ ഉന്‍മാദം വെണ്‍പൂ തേടും നേരം നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് കവിത മോഹൻ, വി ശ്രീകുമാർ 2013
തണുപ്പിച്ച ബിയറിന്‍റെ നി കൊ ഞാ ചാ സാജു ശ്രീനിവാസ് , കെ എസ് കൃഷ്ണൻ 2013
നി കൊ ഞ ച നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് കെ എസ് കൃഷ്ണൻ, പ്രീതി പിള്ള, പ്രശാന്ത് പിള്ള 2013
നീ നിലാവുപോല്‍ നി കൊ ഞാ ചാ റഫീക്ക് അഹമ്മദ് പ്രീതി പിള്ള 2013
ആടിക്കുളിരായി കുഞ്ഞിക്കുറുമ്പായി 5 സുന്ദരികൾ കാവാലം നാരായണപ്പണിക്കർ പ്രീതി പിള്ള 2013
തീരാലഹരി സംഗതരംഗം 5 സുന്ദരികൾ കാവാലം നാരായണപ്പണിക്കർ പ്രീതി പിള്ള 2013

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
മൂൺവാക്ക് എ കെ വിനോദ് 2025
പ്യാലി ബബിത മാത്യു, റിൻ 2022
സാജൻ ബേക്കറി സിൻസ് 1962 അരുൺ ചന്തു 2021
ഉണ്ട ഖാലിദ് റഹ്മാൻ 2019
ഈ.മ.യൗ ലിജോ ജോസ് പെല്ലിശ്ശേരി 2018
അങ്കമാലി ഡയറീസ് ലിജോ ജോസ് പെല്ലിശ്ശേരി 2017
സോളോ ബിജോയ് നമ്പ്യാർ 2017
അനുരാഗ കരിക്കിൻ വെള്ളം ഖാലിദ് റഹ്മാൻ 2016
ഡബിൾ ബാരൽ ലിജോ ജോസ് പെല്ലിശ്ശേരി 2015
ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർത്ഥ് ഭരതൻ 2015
സക്കറിയായുടെ ഗർഭിണികൾ അനീഷ് അൻവർ 2013
ഏഴ് സുന്ദര രാത്രികൾ ലാൽ ജോസ് 2013
നിദ്ര സിദ്ധാർത്ഥ് ഭരതൻ 2012
സിറ്റി ഓഫ് ഗോഡ് ലിജോ ജോസ് പെല്ലിശ്ശേരി 2011
ബോംബെ മാർച്ച് 12 ബാബു ജനാർദ്ദനൻ 2011

Music Arranger

സിനിമ സംവിധാനം വര്‍ഷം
സാജൻ ബേക്കറി സിൻസ് 1962 അരുൺ ചന്തു 2021