ആത്മാവിൽ തിങ്കൾ കുളിർ

ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാന (2)

പള്ളിമണി ണാ ണാ ..
ഉള്ളലിയും ളാം നാം
അല്ലലൊഴിവാകാൻ ഒന്നുചേരാം..
ഹല്ലെലൂയ..

ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാന (2)

ഒരു പുൽക്കൂട്ടിൽ സ്വർഗ്ഗം കനിഞ്ഞല്ലോ
സ്വപ്നപ്പൂ കിനിഞ്ഞല്ലോ
പുതുവർഷം തളിർത്തു നിന്നല്ലോ
ഒരു നക്ഷത്രം മിന്നിത്തിളങ്ങുമ്പോൾ
മാർഗ്ഗം ഹാ തെളിഞ്ഞല്ലോ
തുയിൽമാരി ഉണർന്നിതുലകാകെ ഓ
വരവെൽക്കേണ്ടും വിശുദ്ധി
വരമായി മണ്ണിൽ പരത്തി
കനിവിൻ നന്മയെ വിടർത്തി തെളിച്ച്
മനുജർക്ക് ചെർത്തിതനുപമമാം സുകൃതം
തളർച്ചപ്പെടാതെന്നും യുവത്വ തുടിപ്പോടെ
തരിക്കട്ടൊരേപോൽ നാം..

ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാന (2)

വലകരമാതിനെ ഉയർത്തി
വലിയോരിടയനാം യാഹോവൻ
കനിവൊടനുഗ്രഹമണയ്ക്കാൻ
തുണയ്ക്കായി വരണേ..
ഒരുമിച്ചൊരേക മനസ്സായി
ശ്രുതി ചേർത്തു നീതി നിറവായി
സുവിശേഷ സുഖം കലരുന്ന ജനം
നിറയും നിലമായി പോരുളായി നെറിയായി
പകരാവോ ..

ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാന (2)
പള്ളിമണി ണാ ണാ ..
ഉള്ളലിയും ളാം നാം
അല്ലലൊഴിവാകാൻ ഒന്നുചേരാം..
ഹല്ലെലൂയ..
ആത്മാവിൽ
തിങ്കൾ കുളിർ പൊന്നും നിലാ തേൻതുളളി
ഈ കായൽ കൈതെന്നലിൽ
വർഷം പകർന്നോശാന (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
athmavil thinkal kulir

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഈ സോളമനും ശോശന്നയും പ്രീതി പിള്ള, വി ശ്രീകുമാർ
വട്ടോളി ലക്കി അലി
സ്പിരിറ്റ്‌ ഓഫ് ആമേൻ പ്രശാന്ത് പിള്ള, അൽഫോൺസ് ജോസഫ്, ശങ്കർ ശർമ്മ
മീൻ പിടച്ചോരീ അലിസ്സ മെണ്ടോൻസ
പമ്പര പാ സോപാനം അനിൽ , സോപാനം സതീഷ്‌, രമ്യ നമ്പീശൻ, നിതിൻ രാജ്
തറു തികു തികു തെയ് സോപാനം അനിൽ , സോപാനം സതീഷ്‌, നിതിൻ രാജ്, ശങ്കർ ശർമ്മ
Submitted 13 years 2 months ago by Neeli.