ഖാലിദ് റഹ്മാൻ
Khalid Rahman
Date of Birth:
Wednesday, 19 February, 1986
സംവിധാനം: 5
കഥ: 3
സംഭാഷണം: 1
തിരക്കഥ: 2
നാടക, സിനിമാ അഭിനേതാവായ വി പി ഖാലിദിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം സിനിമയിലേയ്ക്ക് പ്രവേശിച്ച ഖാലിദ് റഹ്മാന്റെ തുടക്കം ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു. തുടർന്ന് അന്നയും റസൂലും ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു..
2016 -ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഖാലിദ് റഹ്മാൻ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം മമ്മുട്ടിയെ നായകനാക്കി ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് ലൗ, തല്ലുമാല എന്നീ ചിത്രങ്ങളും ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ റിലീസായി. സംവിധാനം കൂടാതെ പറവ, മായാനദി, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ ഖാലിദ് റഹ്മാൻ അഭിനയിച്ചിട്ടുമുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ ഷൈജു ഖാലിദ് സഹോദരനാണ്.
ഖാലിദ് റഹ്മാൻ - Facebook
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ആലപ്പുഴ ജിംഖാന | ഖാലിദ് റഹ്മാൻ, ശ്രീനി ശശീന്ദ്രൻ | 2025 |
| തല്ലുമാല | മു.രി, അഷ്റഫ് ഹംസ, ത്വാഹ അമീൻ | 2022 |
| ലൗ | ഖാലിദ് റഹ്മാൻ, നൗഫൽ അബ്ദുള്ള | 2021 |
| ഉണ്ട | ഹർഷദ് | 2019 |
| അനുരാഗ കരിക്കിൻ വെള്ളം | നവീൻ ഭാസ്കർ | 2016 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| അനുരാഗ കരിക്കിൻ വെള്ളം | ഖാലിദ് റഹ്മാൻ | 2016 | |
| പറവ | പ്രശ്നക്കാരൻ-3 | സൗബിൻ ഷാഹിർ | 2017 |
| മായാനദി | റഹ്മാൻ | ആഷിക് അബു | 2017 |
| നടികർ | ലാൽ ജൂനിയർ | 2024 | |
| മഞ്ഞുമ്മൽ ബോയ്സ് | പ്രസാദ് | ചിദംബരം | 2024 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഉണ്ട | ഖാലിദ് റഹ്മാൻ | 2019 |
| ലൗ | ഖാലിദ് റഹ്മാൻ | 2021 |
| ആലപ്പുഴ ജിംഖാന | ഖാലിദ് റഹ്മാൻ | 2025 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ആലപ്പുഴ ജിംഖാന | ഖാലിദ് റഹ്മാൻ | 2025 |
| ലൗ | ഖാലിദ് റഹ്മാൻ | 2021 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ലൗ | ഖാലിദ് റഹ്മാൻ | 2021 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ആലപ്പുഴ ജിംഖാന | ഖാലിദ് റഹ്മാൻ | 2025 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ചന്ദ്രേട്ടൻ എവിടെയാ | സിദ്ധാർത്ഥ് ഭരതൻ | 2015 |
| സപ്തമ.ശ്രീ.തസ്ക്കരാഃ | അനിൽ രാധാകൃഷ്ണമേനോൻ | 2014 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| അന്നയും റസൂലും | രാജീവ് രവി | 2013 |
| 5 സുന്ദരികൾ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
| ഉസ്താദ് ഹോട്ടൽ | അൻവർ റഷീദ് | 2012 |
Submitted 11 years 7 months ago by Jayakrishnantu.