താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Khalid Rahman

നാടക, സിനിമാ അഭിനേതാവായ വി പി ഖാലിദിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം സിനിമയിലേയ്ക്ക് പ്രവേശിച്ച ഖാലിദ് റഹ്മാന്റെ തുടക്കം ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് സംവിധായകനായിട്ടായിരുന്നു. തുടർന്ന് അന്നയും റസൂലും ഉൾപ്പെടെ അഞ്ചിലധികം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു..

2016 -ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഖാലിദ് റഹ്മാൻ സ്വതന്ത്ര സംവിധായകനായി. അതിനുശേഷം മമ്മുട്ടിയെ നായകനാക്കി ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തു. തുടർന്ന് ലൗ, തല്ലുമാല എന്നീ ചിത്രങ്ങളും ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ റിലീസായി. സംവിധാനം കൂടാതെ പറവ, മായാനദി, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിൽ ഖാലിദ് റഹ്മാൻ അഭിനയിച്ചിട്ടുമുണ്ട്. സംവിധായകനും ഛായാഗ്രാഹകനുമായ ഷൈജു ഖാലിദ് സഹോദരനാണ്.

ഖാലിദ് റഹ്മാൻ - Facebook

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനുരാഗ കരിക്കിൻ വെള്ളം ഖാലിദ് റഹ്മാൻ 2016
മായാനദി റഹ്മാൻ ആഷിക് അബു 2017
പറവ പ്രശ്നക്കാരൻ-3 സൗബിൻ ഷാഹിർ 2017
മഞ്ഞുമ്മൽ ബോയ്സ് പ്രസാദ് ചിദംബരം 2024
നടികർ ലാൽ ജൂനിയർ 2024

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ആലപ്പുഴ ജിംഖാന ഖാലിദ് റഹ്മാൻ 2025
ലൗ ഖാലിദ് റഹ്മാൻ 2021

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ലൗ ഖാലിദ് റഹ്മാൻ 2021

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ആലപ്പുഴ ജിംഖാന ഖാലിദ് റഹ്മാൻ 2025

അസോസിയേറ്റ് സംവിധാനം

The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.